പഴമാങ്ങകള്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. ഏത് പ്രായക്കാരും ആസ്വദിച്ച് തന്നെ പഴമാങ്ങ കഴിക്കും. നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നിനെ മോശമായ രീതിയില്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കും അത് സഹിക്കില്ല. അത്തരത്തില്‍ തന്നെയാണ് പഴമാങ്ങയുടെ കാര്യം. പഴമാങ്ങയെ തൊട്ടുകളിച്ചാല്‍ എന്തായിരിക്കും അവസ്ഥ.
ഏത് വേനല്‍കാലത്തും ആര്‍ക്കും ആശ്വാസമാണ് പഴമാങ്ങ. നല്ല പഴമാങ്ങ ഉപയോഗിച്ച് പലതരം ജ്യൂസുകള്‍ നാം പരീക്ഷിക്കാറുണ്ട്. ചിലര്‍ കറികള്‍ വരെ വയ്ക്കാറുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും ന്യൂ ജനറേഷന് ഫുഡ് ലിസ്റ്റിലേക്ക് പഴമാങ്ങയെ ഉള്‍പ്പെടുത്തി പരീക്ഷണം നടത്തിയിട്ടുണ്ടോ? ഇതാ അതും സംഭവിച്ചിരിക്കുകയാണ്.
മാങ്ങാ പിസയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പിസ ബേസിന് മുകളിലായി മാങ്ങയുടെ പ്യൂരി ഒഴിച്ചതിന് ശേഷം കനം കുറച്ച് അരിഞ്ഞ മാങ്ങാക്കഷ്ണങ്ങള്‍ മനോഹരമായി നിരത്തിവെയ്ക്കും. സംഭവം ഉണ്ടാക്കുന്നതൊക്കെ കാണാന്‍ രസമാണെങ്കിലും ഇത് അല്പം കടന്ന കൈയ്യാണ്. മാങ്ങയോടുള്ള പ്രേമം കാരമം പലരും ഇതിനെ എതിര്‍ക്കുന്നുണ്ട്.
പിസ ഇഷ്ടപ്പെടുന്നവര്‍ എന്തിനാണ് മാങ്ങയെ കൊന്ന് പിസ കഴിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്.