വിവാഹവും വിവാഹ വേദിയിലെ വഴക്കും വിവാഹം മുടങ്ങലുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാഹ മുടങ്ങല്‍ വാര്‍ത്തയാണ് വരുന്നത്. സംഭവം നടക്കുന്നത് കാണ്‍പൂര്‍ ദേഹത്തിലെ സിക്കന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാന്‍പൂര്‍ ഗ്രാമത്തില്‍ ആണ്.
കഴിഞ്ഞ മാസം 30നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ബന്‍വാരിപൂര്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി മന്‍പൂര്‍ ഗ്രാമവാസിയായ വരന്റെ വിവാഹമായിരുന്നു നടക്കാനിരുന്നത്. എന്നാല്‍ എല്ലാം മംഗളമായി നടക്കേണ്ടിടത്ത് വിവാഹം മുടങ്ങേണ്ട അവസ്ഥയാണ് വന്നത്.
വരന്‍ വിവാഹത്തിന് വിവാഹസ്ഥലത്തേക്ക് എത്തുന്നത് വളരെ സന്തോഷത്തോടെയായിരുന്നു. വരന്‍ എത്തിയതോടെ വധുവിന്റെ വീട്ടുകാര്‍ അവരെ സ്വീകരിച്ചു, എല്ലാം സുഗമമായി നടന്നു. എന്നാല്‍ വളരെ സന്തോഷത്തോടെ നടന്ന ചടങ്ങുകള്‍ പെട്ടെന്നായിരുന്നു കുളമായത്.
വരന്റെ വീട്ടുകാര്‍ വധുവിനായി വാങ്ങിയ ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും വിവാഹ മണ്ഡപത്തില്‍ നിന്ന് നല്‍കുന്ന 'വര്‍മല' ചടങ്ങോടെയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. എന്നാല്‍, വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങള്‍ വധുവിനും കുടുംബത്തിനും അത്ര ഇഷ്ടമായില്ല. വധുവിന്റെ വീട്ടുകാര്‍ ആകെ ദേഷ്യപ്പെട്ടു. ഇതോടെ രണ്ട് ഭാഗവും തമ്മില്‍ വഴക്കായി. ഇതോടെ വിവാഹം മുടങ്ങി. വിവാഹം മുടങ്ങിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും വരന്റെയും വധുവിന്റെയും വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു.
സ്ത്രീധനം ആവശ്യപ്പെടുന്നതായി വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ വ്യാജ പരാതി നല്‍കി എന്നാണ് വരന്റെ പിതാവ് ആരോപിച്ചത്. വധുവിന്റെ വീട്ടുകാര്‍ എടുത്ത ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പില്‍ എത്തി, വീട്ടിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറി.