വിവാഹ വേദിയില്‍ പറ്റുന്ന അമളികള്‍ എപ്പോഴും ചിരിക്കാന്‍ അവസരമൊരുക്കുന്ന സംഭവങ്ങളാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. വിവാഹ വേദിയില്‍ വരന് പറ്റിയത് കണ്ട് വധു പോലും ചിരിച്ച് ഒരു വഴിയായി.
വിവാഹ വേദിയില്‍ അങ്ങോടും ഇങ്ങോടും വരണമാല്യം അണിയിച്ച ശേഷമാണ് വരന് അമളി പറ്റുന്നത്. ഈ സമയം ഇരുവരുടെയും ആ സുപ്രധാന നിമിഷം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു മറ്റുള്ളവര്‍. അതില്‍ പതിഞ്ഞ വീഡിയോയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇരുവരും വര്ണ്ണമാല്യം അങ്ങോട്ടുമിങ്ങോട്ടും ധരിച്ചതിന് തൊട്ടുപിന്നാലെ വരന്റെ പാന്റ് താഴേക്ക് ഊര്‍ന്ന് വീഴുകയായിരുന്നു. ഈ സമയം ഇക്കാര്യമൊന്നും വരന് അറിയുന്നില്ല. പിന്നീട് ആ സംഭവം അവിടെ കൂട്ടച്ചിരിക്ക് ഇടയാക്കിയപ്പോഴാണ് വരന് തനിക്ക് പറ്റിയ അമളി മനസ്സിലാക്കുന്നത്. ശേഷം ഉടന്‍ തന്നെ വരന് തന്റെ പാന്റ് വലിച്ച കയറ്റിയിടുകയായിരുന്നു. ശേഷം വരന് വേദിക്ക് പുറത്ത് പോയി തന്റെ വസ്ത്രം ശരിയാക്കുകയായിരുന്നുയ വീഡിയോ കാണാം:
വടക്കെ ഇന്ത്യയില്‍ എവിടെയോ നടന്ന വീഡിയോ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഹസ്ന സരൂരി ഹെയ് (@HansaZarooriHai) എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''അയ്യോ ഈ വരന് എന്ത് സംഭവിച്ചു'' എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് വീഡിയോ ട്വിറ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 36,000ത്തില്‍ അധികം പേര് ഈ വീഡിയോ കണ്ടു കഴിഞ്ഞു.