![](https://britishpathram.com/malayalamNews/91110-uni.jpg)
സൗത്ത് ഗ്ലൗസെസ്റ്റര്‍ഷെയറിലെ ബ്രാഡ്ലി സ്റ്റോക്കില്‍ നിന്നുള്ള 18 കാരിയായ മലയാളി വിദ്യാര്‍ത്ഥിനി യുകെ ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബറോയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായി ചരിത്രം രചിച്ചു. ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലിന്റെ പ്രിംറോസ് ബ്രിഡ്ജ് വാര്‍ഡില്‍ നിന്നാണ് അലീന ആദിത്യ ടോറികള്‍ക്കായി മത്സരിച്ചത്.
സെന്റ് ബെഡ്സ് കോളേജ് ബ്രിസ്റ്റോളില്‍ പഠിക്കുന്ന അലീന പ്രിംറോസ് ബ്രിഡ്ജ് വാര്‍ഡിലേക്കുള്ള മത്സരാര്‍ത്ഥികളുടെ പാനലില്‍ നിന്ന് രണ്ട് മുന്‍ മേയര്‍മാരെ പരാജയപ്പെടുത്തിയാണ് ഈ വാര്‍ഡില്‍ നിന്ന് വിജയിച്ച ഏക കണ്‍സര്‍വേറ്റീസ് പ്രതിനിധിയായത്.
മൂന്ന് കണ്‍സര്‍വേറ്റീവ് കണ്‍സിലര്‍മാര്‍, ഒരു ഗ്രീന്‍ പാര്‍ട്ടി, ഒരു ലേബര്‍, ഒരു സ്വതന്ത്രന്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. ഗ്രീന്‍ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയുമാണ് വിജയിച്ച മറ്റ് രണ്ട് പേര്‍.
കേരളത്തിലെ റാന്നി സ്വദേശികളായ ടോം ആദിത്യയും ലിനിയുമാണ് അലീനയുടെ മാതാപിതാക്കള്‍. സഹോദരങ്ങള്‍ അഭിഷേക്, ആല്‍ബര്‍ട്ട്, അഡോണ, അല്‍ഫോണ്‍സ്. അതേസമയം, ബ്രാഡ്ലി സ്റ്റോക്കിന്റെ മുന്‍ മേയറും അലീനയുടെ പിതാവുമായ ടോം ആദിത്യയും തിരഞ്ഞെടുപ്പില്‍ വിജയിച്ചു. വില്ലൊബ്രൂക്ക് വാര്‍ഡില്‍ നിന്നുള്ള ടോറികളുടെ ഏക രക്ഷകനും ടോം ആയിരുന്നു.
ഇത്തവണ ഏറ്റവും കൂടുതല്‍ മലയാളികള്‍ മത്സരിക്കാന്‍ കളത്തില്‍ ഇറങ്ങിയിട്ടും വിജയം കൈവരിച്ചത് രണ്ടു പ്രധാന സ്ഥാനാര്‍ത്ഥികളെ മാത്രമാണ്. ആഷ്‌ഫോര്‍ഡ് ബറോയില്‍ മത്സരിക്കാന്‍ ഇറങ്ങിയ സോജന്‍ ജോസഫും നീണ്ട കാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന നോര്‍ഫോള്‍കിലെ ബിബിന്‍ ബേബിയുമാണ് ജയിച്ചു കയറിയത്.
സോജന്‍ ജയിച്ചു കയറിയ സീറ്റ് കണ്‍സര്‍വേറ്റീവില്‍ നിന്നും പിടിച്ചെടുക്കുക ആയിരുന്നു. ഈ പ്രദേശത്തു ജയിച്ചു കയറിയ ബ്രിട്ടീഷ് വംശജന്‍ അല്ലാത്ത ഏക വ്യക്തിയാണ് സോജനെന്നു പ്രാഥമിക വിലയിരുത്തലില്‍ തെളിയുന്നത്. മുന്‍പും 2021ലെ തിരഞ്ഞെടുപ്പില്‍ സോജന്‍ മത്സരിച്ചിട്ടുണ്ടെങ്കിലും അന്ന് ഭാഗ്യം തുണയ്ക്കാഞ്ഞതിനു മറുപടിയായി ഇന്നലെ തിളക്കമാര്‍ന്ന വിജയം.
സോജന്‍ മത്സരിച്ച അയേഴ്‌സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റെയര്‍ സീറ്റില്‍ വ്യക്തിപരമായ വോട്ടുകളാണ് കൂടുതലും വീണത്. ഇതോടെ സോജനൊപ്പം ഗ്രീന്‍ പാര്‍ട്ടിയിലെ അര്‍ണോള്‍ഡ് ആല്‍ബര്‍ട്ടാണ് വിജയിച്ചത്.
സോജനൊപ്പം മത്സര രംഗത്ത് അതെ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ത്ഥി ആയി രംഗത്ത് വന്ന റീന മാത്യു വെറും പത്തു വോട്ടിനാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ തവണ 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്തിയ മലയാളി സ്ഥാനാര്‍ഥി ആയിരുന്നു ഇപ്പോള്‍ നോര്‍ഫോക്കില്‍ ജില്ലാ സീറ്റില്‍ ജയിച്ചു കയറിയ ബിബിന്‍. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയി നോര്‍ഫോള്‍കിലെ ബ്രോഡ്‌ലാന്‍ഡ് സീറ്റിലാണ് ബിബിന്‍ ജയിച്ചു കയറിയത്. ഇത്തവണ കൂടുതല്‍ ജയസാധ്യതയുള്ള സീറ്റ് ലഭിച്ചതോടെ പ്രചാരണ ഘട്ടത്തില്‍ തന്നെ ഏകദേശം വിജയം ഉറപ്പിച്ചാണ് ബിബിന്‍ മുന്നേറിയത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)