കുട്ടികളുടെ ഫോട്ടോ എടുക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്ന് ക്യാമറയ്ക്ക് നേരെ നോക്കി നിറുത്തുന്നത് വലിയൊരു കഷ്ടപ്പാട് തന്നെയാണ്. മുട്ടിലിഴയാനോ നടക്കാനോ തുടങ്ങുന്ന കുട്ടികളാണെങ്കില്‍ പറയണ്ട. എന്നാല്‍ 12 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ ഫോട്ടോ ഷൂട്ട് നടത്തി കഷ്ടപ്പെടുന്ന ഒരച്ഛന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ഫോട്ടോഗ്രാഫര്‍ ഒരുക്കി വെച്ച ലൈറ്റ് ഫ്രെയിമിനുള്ളില്‍ കുഞ്ഞിനെ ഇരുകൈകളിലും താങ്ങി പിടിച്ചു നില്‍ക്കുകയാണ് അച്ഛന്‍. 12 ദിവസമായുള്ളു എങ്കിലും കുഞ്ഞ് കണ്ണടച്ചും കണ്ണ് തുറന്നും ഫോട്ടോയെടുക്കാന്‍ തീരെ താല്‍പര്യമില്ലാത്ത മട്ടിലുള്ള ഭാവത്തോടെയാണ് പോസ് ചെയ്യുന്നത്. യൂറ്റിയൂബര്‍ നിഖില്‍ ശര്‍മ്മ തന്റെ മകളുടെ ഒരു പാസ്‌പോര്‍ട്ട് ഫോട്ടോ എടുക്കുന്നതിനായി ശ്രമിക്കുന്ന വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.
മകളെ ഒരു വെളുത്ത ബോര്‍ഡിന്റെ പശ്ചാത്തലത്തില്‍ ഇരുകൈകളിലും അതീവ ശ്രദ്ധയോടെയാണ് നിഖില്‍ താങ്ങി നില്‍ക്കുന്നത്. സംഭവം കാണുന്നവര്‍ക്ക് ഇത് എളുപ്പമായി തോന്നുന്നുണ്ട് എങ്കിലും വളരെ ലളിതമായ ജോലിയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമെങ്കിലും കുഞ്ഞിന്റെ മുഖം കൃത്യമായി പതിഞ്ഞ ഒരു ഫോട്ടോ ലഭിക്കുന്നതിന് മണിക്കൂറുകള്‍ വേണ്ടിവന്നു. 'ജനിച്ച് 12 ദിവസം മാത്രമായ ആ കുഞ്ഞ് അച്ഛന്റെ കൈകളില്‍ ഒന്നെങ്കില്‍ ചിരിച്ച് കൊണ്ടിരുന്നു. അല്ലെങ്കില്‍ കണ്ണടച്ച് ഉറങ്ങി. ഇതിനാല്‍ പാസ്‌പോര്‍ട്ടിന് ആവശ്യമായ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ പാടുപെട്ടു. ആ ഫോട്ടോഷൂട്ട് അതിശക്തവും എന്നാല്‍ ഏറെ വെല്ലുവിളി നിറഞ്ഞതുമായിരുന്നെന്ന് നിഖില്‍ പറയുന്നു. ബോബി സീറ്റില്‍ വെള്ള വസ്ത്രം ധരിപ്പിച്ച് കുട്ടിയെ ഇരുത്തി നോക്കിയെങ്കിലും കുഞ്ഞ് ഇരുന്നില്ല. പിന്നെയുണ്ടായിരുന്ന ഏക പോംവഴി അച്ഛന്‍ മകളെ എടുത്ത് വെള്ളപാശ്ചാത്തലത്തില്‍ നില്‍ക്കുക എന്നത് മാത്രമായിരുന്നു. അതും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.' എന്നുമാണ് നിഖില്‍ പറയുന്നത്.