അഞ്ച് ദിവസം ആരാലും എത്തിപ്പെടാത്ത കൊടുകാട്ടില്‍ പെട്ടുപോയ യുവതി ജീവന്‍ നിലനിര്‍ത്തിയത് ഏറെ അത്ഭുതകരമായി. സംഭവം യുഎസ്സിലാണ് നടന്നത്. ഒരു കുപ്പി വൈനും ഏതാനും ലോലിപോപ്പുകളും കഴിച്ചാണ് യുവതി ജീവന്‍ നിലനിര്‍ത്തിയത്.
48 കാരിയായ ലിലിയന്‍ എന്ന യുവതിയാണ് ഉള്‍വനത്തില്‍ പെട്ടുപോയത്. അവധി ആഘോഷിക്കാനാണ് വിക്ടോറിയയിലെ ഉള്‍വനത്തില്‍ ഇവര്‍ എത്തപ്പെട്ടത്. ഡാര്‍ട്ട്മൗത്ത് ഡാമിലേക്ക് ഒറ്റക്ക് കാറോടിച്ചാണ് എത്തിയത്. എന്നാല്‍ ലിലിയന് വഴിതെറ്റുകയും ചെയ്തു. തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം ചെളിയില്‍ താഴുകയും ചെയ്തു. ഇതോടെ യുവതി അവിടെ പെട്ടു പോയി.
മൊബൈലിന് റേഞ്ചും ഇല്ലാതിരുന്നതിനാല്‍ ആരെയും വിളിക്കാന്‍ പോലും പറ്റാതെ അവിടെ കുടുങ്ങി. സംഭവം നടക്കുന്നത് ഏപ്രില്‍ 30 നാണ്. ഇവരെ കാണാതെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയതോടെയാണ് സംഭവം പുറത്തിറിയുന്നത്. കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പല മേഖലയിലും വിപുലമായി തെരച്ചില്‍ നടത്തുകയും ചെയ്തു.
അഞ്ച് ദിവസത്തിന് ശേഷം മലയോരമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുറ്റിക്കാട്ടില്‍ ലിലിയന്റെ കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലിലിയനെ കണ്ടെത്തുകയും ചെയ്തു. നഗരത്തില്‍ നിന്ന് 37 മൈല്‍ അകലെയായിരുന്നു യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടു. നിബിഡമായ വനത്തില്‍ അഞ്ച് ദിവസമായി കാണാതായ കണ്ടെത്തി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. കാട്ടില്‍ നിന്ന് ഹെലികോപ്റ്ററിന് നേരെ യുവതി കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്.