പന്ത്രണ്ട് വയസ്സുകാരിയായ സഹോദരിയെ സഹോദരന്‍ കൊലപ്പെടുത്തി. കൊലപ്പെടുത്താനുള്ള കാരണം ഏറെ ഞെട്ടിക്കുന്നതായിരുന്നു. സഹോദരിയുടെ വസ്ത്രത്തിലെ ആര്‍ത്തവ കറയാണ് കൊലപാതകത്തിന് കാരണം.
ആര്‍ത്തവ കറ കണ്ട സഹോദരന്‍ സഹോദരി ലൈംഗികബന്ധത്തില്‍ സംഭവിച്ചതാണ് എന്ന് തെറ്റിദ്ധരിച്ചാണ് സഹോദരിയെ കൊലപ്പെടുത്തിയത്. ദാരുണമായ ദുരഭിമാനക്കൊല നടന്നത് മുംബൈയിലാണ്. ഇതില്‍ ഞെട്ടിക്കുന്ന സംഭവം എന്തെന്നാല്‍ സഹോദരിക്ക് വെറും 12 വയസ്സ് മാത്രമാണ് പ്രായം.
നഗരത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ഉല്ലാസ് നഗര്‍ സ്വദേശിയായ 30 -കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത് 12 -കാരിയായ പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവമുണ്ടായി എന്നാണ്. പെണ്‍കുട്ടി കഴിയുന്നത് സഹോദരനും സഹോദരന്റെ ഭാര്യക്കും ഒപ്പമാണ്. എന്നാല്‍, പെണ്‍കുട്ടിക്ക് ആര്‍ത്തവമായിരുന്നു എന്ന് വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല. കുട്ടിക്കും ഇതേ കുറിച്ച് ധാരണയില്ലായിരുന്നു.
അതിനാല്‍ തന്നെ കുട്ടിയുടെ വസ്ത്രത്തില്‍ രക്തക്കറകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട സഹോദരന്‍ പെണ്‍കുട്ടി ആരുമായോ ലൈം?ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് കരുതുകയായിരുന്നു. പിന്നാലെ, ഇയാള്‍ ഇതിന്റെ പേരില്‍ സഹോദരിയെ ചോദ്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിക്ക്, ആര്‍ത്തവത്തെ കുറിച്ച് അറിയുമായിരുന്നില്ല. അതിനാല്‍ തന്നെ സഹോദരന്‍ വസ്ത്രത്തില്‍ രക്തക്കറ കണ്ടത് ചോദ്യം ചെയ്തപ്പോള്‍ അതിനെ കുറിച്ച് വിശദീകരിക്കാനും കുട്ടിക്ക് അറിയുമായിരുന്നില്ല.
ദേഷ്യം വന്ന സഹോദരന്‍ കുട്ടിയുടെ വായിലും പുറത്തും മറ്റ് ശരീരഭാ?ഗങ്ങളിലും എല്ലാം കൊടില്‍ വച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി മരണവിവരം സ്ഥിരീകരിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.