പലതരം ഡയറ്റെടുക്കുന്നവരുണ്ട്. കുടുംബം ഒട്ടാകെ ഡയറ്റ് ശീലം തുടരുന്നവരുണ്ട്. അതുപോലൊരു കുടുംബം അയല്‍വീട്ടിലേക്ക് അയച്ച ഒരു കത്താണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സംഭവം വീഗന്‍ ഡയറ്റ് പിന്തുടരുന്ന കുടുംബമാണ് അയല്‍വീട്ടിലേക്ക് കത്തയച്ചത്. മാംസം പാകം ചെയ്യുമ്ബോള്‍ ജനല്‍ അടച്ചിടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ് ഈ കത്ത്.
പ്രാധാന്യമുള്ള സന്ദേശം, ദയവായി ഗൗരവമായി കാണുക എന്നാണ് കത്തിന് പുറത്ത് എഴുതിയിരുന്നത്. 'നിങ്ങള്‍ പാചകം ചെയ്യുമ്ബോള്‍ സൈഡിലുള്ള ജനല്‍ ദയവായി അടച്ചിടാമോ? ഞങ്ങളുടെ കുടുംബം വീഗന്‍ ആണ്. നിങ്ങള്‍ പാകം ചെയ്യുന്ന മാംസത്തിന്റെ മണം ഞങ്ങള്‍ക്ക് അസുഖങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു', എന്നാണ് കത്തിന്റെ ഉള്ളടക്കം. ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള ബേണ്‍സ് ബീച്ചിന്റെ വടക്കന്‍ പ്രവിശ്യയില്‍ താമസിക്കുന്ന കുടുംബമാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.
കത്ത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മാംസത്തിന്റെ മണം ഇഷ്ടമല്ലെങ്കില്‍ അവര്‍ വീട് മാറി പോകണം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ഇത് വളരെ മാന്യമായി നടത്തിയ ഒരു അഭ്യര്ത്ഥനയല്ലേ, ജനല്‍ അടച്ചിടുന്നതില്‍ എന്താണ് ബുദ്ധിമുട്ട് എന്നും ചോദിച്ചിട്ടുണ്ട്.