വീട്ടില്‍ ഒരു അരുമയായ നായ ഉണ്ടെങ്കില്‍ പിന്നെ പറയണ്ട. ചിലര്‍ അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിവാഹത്തിന് പോലും നായയെ പങ്കെടുപ്പിക്കും. എന്നാല്‍ എപ്പോഴെങ്കിലും ഒരു കുഞ്ഞിന്റെ പേര് വീട്ടിലെ നായയെ കൊണ്ട് കണ്ടെത്തിയ സംഭവം ഉണ്ടായിട്ടുണ്ടോ? അത്തരത്തില്‍ ഒരു സംഭവമാണ് ഈ ദമ്പതികള്‍ ചെയ്തിരിക്കുന്നത്.
കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന് അറിയുന്നത് മുതല്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ തുടങ്ങി കഴിഞ്ഞു. പിന്നീട് ഓരോ സാധനങ്ങളും വീട്ടിലേക്ക് വാങ്ങുന്നത് വരെ കുഞ്ഞിന് വേണ്ടിയായിരിക്കും. മാത്രമല്ല ചില രാജ്യങ്ങളില്‍ ലിംഗ നിര്‍ണയം നടന്ന് കഴിഞ്ഞാല്‍ ജെന്റര്‍ റിവീല്‍ ചെയ്യുന്ന ചടങ്ങ് അതിഗംഭീരമായിട്ടാണ് അവര്‍ നടത്തു. കുഞ്ഞിനുള്ള പേര് പോലും കുഞ്ഞ് ജനിക്കുന്നതിന് മുന്‍പേ തന്നെ കണ്ടെത്തി കഴിഞ്ഞിട്ടുമുണ്ടാകും.
എന്നാല്‍ ഇതെല്ലാം മാതാപിതാക്കള്‍ നേരിട്ട് വളരെ വെറൈറ്റിയായി ആണ് ചെയ്യുക. എന്നാല്‍ വളരെ വളരെ വെറൈറ്റിയായിട്ടാണ് ഇവിടെ രണ്ടു പേര്‍ ജെന്റര്‍ റിവീല്‍ ചെയ്തിരിക്കുന്നതും കുഞ്ഞിന് പേരിട്ടിരിക്കുന്നതും.
അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നിന്നുള്ള എറിക്കയും ഫ്രാങ്ക് ഡെറിസും ആണ് അവര്‍. അവരുടെ ജീവിതത്തിലെ ആദ്യത്തെ കുഞ്ഞിന്റെ പേരിടാനുള്ള അവകാശം അവര്‍ അവരുടെ പ്രിയപ്പെട്ട നായയ്ക്കാണ് നല്‍കിയത്. എറിക്കയും ഫ്രാങ്ക് ഡെറിസും തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് ബ്യൂവ് എന്ന നായയെ കണ്ടിരുന്നത്. അവരുടെ ആദ്യത്തെ കുഞ്ഞെന്ന പോലെയാണ് നായ വളര്‍ന്നതും. അതുകൊണ്ടാണ് ഈ സന്തോഷം എല്ലാവരെയും അറിയിക്കാനുള്ള അവകാശം അവന് നല്‍കിയത്.
ദമ്പതികള്‍ തിരഞ്ഞെടുത്ത അവര്‍ക്ക് ഇഷ്ടപ്പെട്ട മൂന്നു പേരുകള്‍ വ്യത്യസ്ത കടലാസുകളിലായി എഴുതി മൂന്ന് ചെറിയ ബോളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു. ഈ ബോളുകള്‍ ബ്യൂവിന് നേരെ എറിഞ്ഞു. അതില്‍ ബ്യൂവ് ആദ്യം എടുത്തുകൊണ്ടു വരുന്നത് ഏത് പന്താണോ അതിലെഴുതിയിരിക്കുന്ന പേരായിരിക്കും കുഞ്ഞിന് നല്‍കുക. കൂടാതെ കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമായി കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്തിയതും ബ്യൂവ് തന്നെയാണ്. രണ്ടു നിറത്തിലുള്ള കേക്കുകളില്‍ ആണ്‍കുട്ടിയാണെന്ന് വെളിപ്പെടുത്തുന്ന കേക്ക് ബ്യൂവിനെ കൊണ്ട് മുറിപ്പിച്ചായിരുന്നു ആ ചടങ്ങ്.