വിവാഹത്തിന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ തര്‍ക്കങ്ങളും തല്ലും നടക്കുന്നത് ചിലയിടങ്ങളില്‍ പതിവാണ്. ചിലയിടത്ത് വളരെ നിസ്സാര കാര്യങ്ങള്‍ക്കായിരിക്കും വിവാഹ വേദിയില്‍ തമ്മില്‍ തല്ല് നടക്കുക. ഒടുവില്‍ പൊലീസ് ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഈ മാസം 11ന് ജാര്‍ഖണ്ഡില്‍ നടന്നത്.
ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ആണ് സംഭവം. വിവാഹം എല്ലാത്തരത്തില്‍ നല്ല രീതിയില്‍ പോകവേ വരന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വരന്റെ അമ്മാവന്റെ ഒരു ചോദ്യമാണ് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.
വിവാഹത്തിന് മാലയിടല്‍ ചടങ്ങിനിടെ ആണ് ആ സംഭവം. വിവാഹത്തിന്റെ 'വര്‍മല' ചടങ്ങ് കഴിഞ്ഞയുടനെ വരന്റെ അമ്മാവന്‍ വധുവിനൊപ്പം ഒരു ചിത്രമെടുക്കാന്‍ ആഗ്രഹിച്ചു. ഇതോടെ വഴക്ക് ആരംഭിക്കുകയായിരുന്നു. വരന്റെയും വധുവിന്റെയും ഭാഗത്ത് നിന്ന് വഴക്കുകള്‍ തുടങ്ങുന്നത് അവിടെ നിന്നാണ്.
പാലാമുവില്‍ നിന്ന് ഉറൂര്‍ ഗ്രാമത്തിലേക്ക് വിവാഹ ഘോഷയാത്ര പോകുന്നതിനിടെയാണ് ഈ സംഭവം. വഴക്കും തല്ലും ബന്ധുക്കള്‍ തമ്മില്‍ ഉണ്ടായപ്പോള്‍ തല്ല് വരന് വരെ കിട്ടി. വരന്‍ ഉള്‍പ്പെടെ രണ്ട് ഡസന്‍ പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ആകെ കൈവിട്ടുപോയി ഇതോടെ വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ വരനെത്തി. എന്നാല്‍ ഒടുവില്‍ വിവാഹം നടന്നു.
പൊലീസ് സ്റ്റേഷന്‍ വരെ കാര്യങ്ങള്‍ എത്തിയതോടെ വിവാഹം നടക്കുകയായിരുന്നു. വരന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ വിവാഹിതരായ ഇരുവരും പോലീസിന്റെ സാന്നിധ്യത്തില്‍ മുടങ്ങിക്കിടക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.