നമുക്ക് ഏറ്റവും ഇഷ്ടമുള്ള എന്നാല്‍ യാതൊരുവിധ ബന്ധവും ഇല്ലാത്ത രണ്ട് ഭക്ഷണങ്ങള്‍ തമ്മില്‍ കൂട്ടി ചേര്‍ക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. അതുപോലെ ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ട് വിഭവങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത വഴിയോരക്കച്ചവടക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
സംഭവം ഓംലെറ്റും മാങ്ങയുമാണ്. ഓംലെറ്റും മാങ്ങയും ഒരുപോലെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണങ്ങളാണ്. ഭാഷയോ പ്രായമോ നാടോ ഒന്നും വ്യത്യാസമില്ലാതെ ആ ഇഷ്ടം നീണ്ടു കിടക്കുന്നു. അങ്ങനെ ഉള്ള രണ്ടു ഭക്ഷണങ്ങളെ തമ്മില്‍ ചേര്‍ക്കുമ്പോള്‍ അത് ഇഷ്ടപ്പെടില്ലെന്ന് തീര്‍ച്ചയാണ്. അതിന് കാരണം രണ്ടും തമ്മില്‍ ഒരു കോംപിനേഷന്‍ ഇല്ലെന്നതാണ്.
വലിയ സംഭവം പോലെ ഈ വഴിയോരക്കച്ചവടക്കാരന്‍ രണ്ടും ചേര്‍ത്ത് പാകം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. @thegreatindianfoodie എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രസ്തുത വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ആദ്യം തവ ചൂടാക്കി എണ്ണയൊഴിച്ച് രണ്ട് മുട്ട അതിലൊഴിച്ച് പൊരിച്ചെടുക്കുന്നു. ശേഷം അതുമാറ്റി രണ്ട് വേവിച്ച മുട്ടയുടെ മഞ്ഞകള്‍ മാത്രം മുളകും മറ്റ് മസാലയുമിട്ട് ഇളക്കുന്നു. ഇതിനോടൊപ്പം മാമ്പഴ ജ്യൂസും ചേര്‍ക്കുന്നതായി കാണാം. ഇത് പിന്നീട് വറുത്തെടുത്ത മുട്ടയോടൊപ്പം ചേര്‍ക്കുകയും വീണ്ടും അതിലേക്ക് മാമ്പഴ ജ്യൂസും ഒഴിച്ച് വിളമ്പാന്‍ എടുക്കുന്നതായും വീഡിയോയില്‍ കാണാം.
ലൈക്കിനൊപ്പം നിരവധി വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വരുന്നത്. ഏറ്റവും പ്രിയപ്പെട്ട മാമ്പഴ ജ്യൂസിനെ ഇങ്ങനെ കൊല്ലരുതെന്നാണ് പലരും പറയുന്നത്.