![](https://britishpathram.com/malayalamNews/91282-uni.jpg)
ആളുകളുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയില്‍ വീടുകളുടെ വില ഇനിയും കുറയേണ്ടതുണ്ടെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. കണ്‍സര്‍വേറ്റീവുകള്‍ വീടിന്റെ ഉടമസ്ഥാവകാശം എന്ന സ്വപ്നത്തെ കൊന്നൊടുക്കിയതായി ആരോപിച്ച സ്റ്റാര്‍മര്‍, വീടുകളുടെ വില ഇനിയും കുറയണമെന്ന് താന്‍ വിശ്വസിക്കുന്നതായി ബുധനാഴ്ച ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്സ് വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു.
വരുമാനവുമായി ബന്ധപ്പെട്ട് വീടിന്റെ വില കുറയുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവയുടെ എണ്ണം കൂടേണ്ടതുണ്ടെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പ്രായമായവരുടെ എണ്ണം എത്രേേത്താളെ അധികമാണെന്ന് നമുക്കറിയാം. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. കാരണം നിങ്ങളുടെ സ്വന്തം വീടിന്റെ അടിസ്ഥാന സുരക്ഷ വളരെ പ്രധാനമാണ്.
വീടുകളുടെ നിര്‍മ്മാണം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ പറയും, നിങ്ങളുടെ സ്വന്തം വീട് സ്വന്തമാക്കാനുള്ള ആഗ്രഹം നശിപ്പിക്കപ്പെടാന്‍ പോകുന്നു, അതിനായി ഞങ്ങള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.
തന്റെ പാര്‍ട്ടി 'നിര്‍മ്മാതാക്കളാണ്, തടയുന്നവരല്ല' എന്നും ഗ്രീന്‍ബെല്‍റ്റ് ഭൂമിയിലെ വികസനത്തിന് അംഗീകാരം നല്‍കാന്‍ കൗണ്‍സിലുകളെ പ്രോത്സാഹിപ്പിക്കുമെന്നും സ്റ്റാര്‍മര്‍ വെസ്റ്റ്മിന്‍സ്റ്ററിലെ ബിസിനസ്സ് തലവന്‍മാരോട് പറഞ്ഞു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)