പലതരം മത്സരങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രം കളിക്കാന്‍ പറ്റുന്ന ഒരു കളിയാണ് കണ്ണുകെട്ടി കളി. കണ്ണുകെട്ടി ഭര്‍ത്താവ് ഭാര്യയെയോ ഭാര്യ ഭര്‍ത്താവിനെയോ കണ്ടെത്തുന്നതാണ് കളി. എന്നാല്‍ അങ്ങനെയൊരു കളിയില്‍ ഏതൊരു ഭാര്യയ്ക്കും പരീക്ഷിക്കാവുന്ന ട്രിക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കണ്ണുകെട്ടിയ ശേഷം യുവതി തന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഒരുകൂട്ടം പുരുഷന്മാര്ക്കിടയിലേക്ക് പോകുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ വളരെ എളുപ്പത്തില്‍ ഭാര്യ തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്നു. ഇത് എങ്ങനെ എന്നതാണ് രസകരം.
കാരണം ഭാര്യയ്ക്കും ഭര്‍ത്താവിനും തമ്മിലുള്ള ഉയര വ്യത്യാസം തന്നെയാണ് ഇതിന് കാരണം. ഭര്‍ത്താവിന്റെ അടുത്തേക്കെത്തുന്ന ഭാര്യ താനും എതിരെ നില്ക്കുന്ന വ്യക്തിയും തമ്മിലുള്ള ഉയര വ്യത്യാസം നോക്കിയാണ് കണ്ടെത്തുന്നത്.
എല്ലാ ഭാര്യമാരും പരീക്ഷിക്കേണ്ട ഒന്ന് തന്നെയാണ് ഈ ഭാര്യ ഉപയോഗിക്കുന്ന വിദ്യ. സംഭവം ഏറെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.