![](https://britishpathram.com/malayalamNews/91368-uni.jpg)
മെയ് 15 ന് സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ വംശീയമായി ആക്രമിച്ചു. ദ ക്വിന്റിനെ ഉദ്ധരിച്ച് യു.കെ മലയാളി.കോമാണ് വാര്‍ത്ത പുറത്തു വിട്ടത്. ഒരു പ്രകോപനവുമില്ലാതെ തങ്ങളെ ആക്രമിക്കുകയും വംശീയവും വിദ്വേഷപരവുമായ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകുകയും ചെയ്തുവെന്ന് ഇരകളായവര്‍ ആരോപിച്ചു.
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യയും സ്ട്രാത്ത്‌ക്ലൈഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ അപര്‍ണ തല്‍വാറും തിങ്കളാഴ്ച രാത്രി 10.30 ന് അത്താഴം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ബുക്കാനന്‍ സ്ട്രീറ്റിന് സമീപം ഗ്ലാസ്ഗോ സ്വദേശികള്‍ എന്ന് പറയപ്പെടുന്ന മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് നടന്നിട്ടുണ്ടോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരെന്ന് പറയപ്പെടുന്ന മൂന്ന് പ്രതികളെ പിടികൂടിയതായി ദിവ്യ പറഞ്ഞു.
മൂന്ന് പ്രതികളുടെയും പെരുമാറ്റത്തില്‍ ഞെട്ടിയ ദിവ്യയും അപര്‍ണയും, സ്ഥിതിഗതികള്‍ വഷളാകുന്നത് കണ്ട് തങ്ങള്‍ നടന്നുപോയന്നെ് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ മൂവരും തങ്ങളെ കുറ്റപ്പെടുത്തുകയും തല്ലുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അക്രമികളെ തിരിച്ചറിയുമെന്നും കണ്ടെത്തുമെന്നും പൊലീസ് പരാതിക്കാര്‍ക്ക് ഉറപ്പുനല്‍കി.
അനുബന്ധ മൊഴികള്‍ ശേഖരിക്കാന്‍ പോലീസ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചുവെന്നും പിടിയിലായ മൂന്ന് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അവരെ അറിയിച്ചതായും ദിവ്യ പറഞ്ഞു. കേസ് അന്വേഷണത്തിലാണ്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)