18
MAR 2021
THURSDAY
1 GBP =108.45 INR
1 USD =84.09 INR
1 EUR =91.53 INR
breaking news : ഗൂഗിളിന് വന്‍ തുക പിഴയിട്ട് റഷ്യ, പിഴ 20 ഡിസിലയണ്‍ ഡോളര്‍ >>> യു.എ.ഇയില്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി, ഡിസംബര്‍ 31വരെ >>> ദീപാവലി പ്രമാണിച്ച് വീടൊന്ന് ക്ലീന്‍ ചെയ്തു, അബദ്ധത്തില്‍ മാലിന്യ ട്രക്കിലേക്ക് എടുത്ത് എറിഞ്ഞ മാലിന്യങ്ങളുടെ കൂട്ടത്തില്‍ പെട്ടു പോയത് നാല് ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍!!! >>> ആറ് വര്‍ഷം ഒന്ന് അനങ്ങാന്‍ പോലും ആകാതെ കിടപ്പിലായി, ഭാര്യയുടെ പരിചരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തി, രോഗം മാറിയ ഉടനെ മറ്റൊരു വിവാഹം!! നന്ദിയില്ലാത്ത ഭര്‍ത്താവെന്ന് സോഷ്യല്‍ മീഡിയ >>> 'ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ കരണം അടിച്ച് പുകച്ചു', യാത്രയ്ക്കിടയില്‍ ബസില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് സ്റ്റാര്‍ മാജിക്ക് താരം അനുമോള്‍ >>>
Home >> BP SPECIAL NEWS
പ്രണയം വിവാഹത്തിലെത്തി, ഒടുവില്‍ വിവാഹ ദിവസം വരന്‍ മുങ്ങി... വിവാഹ വേഷത്തില്‍ ബസില്‍ സഞ്ചരിച്ച് വരനെ വിവാഹ വേദിയിലേക്ക് എത്തിച്ച് വധു...

സ്വന്തം ലേഖകൻ

Story Dated: 2023-05-24

ഉത്തര്‍പ്രദേശ് : വിവാഹത്തിന്റെ അന്ന് വിവാഹത്തില്‍ നിന്നും മുങ്ങാന്‍ ശ്രമിച്ച വരനെ വേദിയിലെത്തിച്ച് വധു. കല്യാണസമയത്ത് മുങ്ങിയ വരനെ 20 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വധു തിരികെ എത്തിച്ച് വിവാഹം ചെയ്തത്.


ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് രസകരമായ സംഭവം. കടുത്ത പ്രണയത്തിലായ യുവതിയും യുവാവും വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹ ദിവസം മുഹൂര്‍ത്തത്തിനോട് അടുത്തു വന്നിട്ടും വരനെ കാണാതായതോടെ വധു ഫോണ്‍ ചെയ്ത് നോക്കി.

ഫോണില്‍ സംസാരിക്കുന്നതിനിടെ താന്‍ അമ്മയെ കൊണ്ടുവരാനായി മറ്റൊരിടത്തേക്ക് പോവുകയാണെന്ന് ഇയാള്‍ പറഞ്ഞു. ഇത് കേട്ട യുവതിയ്ക്ക് സംശയമായി. ഉടന്‍ മണ്ഡപം വിട്ട യുവതി 20 കിലോമീറ്റര്‍ സഞ്ചരിച്ച് ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പിടികൂടി. തുടര്‍ന്ന് യുവാവിനെ യുവതി മണ്ഡപത്തിലേക്ക് തിരികെകൊണ്ടുവന്നു. ശേഷം ഇവരുടെ വിവാഹം നടക്കുകയും ചെയ്തു.

More Latest News

ഗൂഗിളിന് വന്‍ തുക പിഴയിട്ട് റഷ്യ, പിഴ 20 ഡിസിലയണ്‍ ഡോളര്‍

സര്‍ക്കാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഗൂഗിളിന് വന്‍തുക പിഴയിട്ട് റഷ്യ. 20 ഡിസിലയണ്‍ ഡോളറാണ് പിഴ. അതായത് രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള തുകയാണ് പിഴയെന്ന് റഷ്യയിലെ കോടതി അറിയിച്ചു. ആഗോള സമ്പദ് വ്യവസ്ഥയുടെ മൂല്യം ഈ പിഴയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെന്ന് അമേരിക്കാന്‍ മാധ്യമമായ സിഎന്‍എന്നില്‍ വന്ന റിപോര്‍ട്ട് പറയുന്നു. 2024ല്‍ ആഗോളസമ്പദ് വ്യവസ്ഥയുടെ മൂല്യം 110 ട്രില്യണ്‍ ഡോളറാണെന്നാണ് വേള്‍ഡ് ബാങ്ക് പറയുന്നത്. അതായത്, 1ന് ശേഷം 14 പൂജ്യങ്ങള്‍ മാത്രമാണുള്ളത്. ഗൂഗിളിന്റെ ആകെ മൊത്തം മാര്‍ക്കറ്റ് വാല്യു വെറും രണ്ടു ട്രില്യണ്‍ ഡോളറുമാണ്. ഈ പിഴ ഗൂഗിള്‍ എങ്ങിനെ ഒടുക്കുമെന്നതില്‍ വ്യക്തയില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായില്ല. കേസ് നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നാണ് നിലപാട്. 2022ല്‍ യുക്രൈനില്‍ റഷ്യ തുടങ്ങിയ പ്രത്യേക സൈനിക നടപടിക്ക് ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് റഷ്യ കാണുന്നത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി തുടങ്ങിയത്. തനിക്ക് ഉച്ചരിക്കാന്‍ പോലും കഴിയാത്ത തുകയായി പിഴ സംഖ്യ മാറിയെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞത്.

യു.എ.ഇയില്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി, ഡിസംബര്‍ 31വരെ

യു.എ.ഇ. പൊതുമാപ്പ് കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയത്. പുതിയ സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. നിയമംലംഘിച്ച് യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് പദവി ശരിയാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് ഏര്‍പ്പെടുത്തിയത്. ഇതിനകം ആയിരക്കണക്കിന് പേര്‍ പുതിയ കമ്പനികളില്‍ ജോലി കണ്ടെത്തി താമസ രേഖകള്‍ നിയമപരമാക്കുകയും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് യുഎഇ. പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി. യു.എ.ഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ദീപാവലി പ്രമാണിച്ച് വീടൊന്ന് ക്ലീന്‍ ചെയ്തു, അബദ്ധത്തില്‍ മാലിന്യ ട്രക്കിലേക്ക് എടുത്ത് എറിഞ്ഞ മാലിന്യങ്ങളുടെ കൂട്ടത്തില്‍ പെട്ടു പോയത് നാല് ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍!!!

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ നടത്തിയ ഒരു ക്ലീനിങ്ങ് കാരണം വലിയൊരു അബദ്ധം പറ്റി കുടുംബം. രാജസ്ഥാനിലെ ഭില്വാര സ്വദേശിക്കാണ് ഇത്തരത്തില്‍ വലിയൊരു മണ്ടത്തരം സംഭവിച്ചത്. നാല് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാലിന്യ ട്രക്കിലേക്ക് എടുത്ത് എറിയുകയായിരുന്നു ഇവര്‍. വീട്ടുടമസ്ഥനായ ചിരാഗ് ശര്‍മ്മയ്ക്കാണ് ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിച്ചത്. ദീപാവലിക്ക് ഒരുങ്ങുന്നതിനായി വീട് വൃത്തിയാക്കുന്നതിനിടെ സ്വര്‍ണം ഒരു പ്രത്യേക സ്ഥലത്ത് മാറ്റിവച്ചതായി വീട്ടുടമസ്ഥനായ ചിരാഗ് ശര്‍മ്മ പറഞ്ഞു. എന്നാല്‍, മാലിന്യം ശേഖരിക്കാനായി മാലിന്യ ട്രക്ക് വീട്ടിന് മുന്നിലെത്തിയപ്പോള്‍ എത്തിയപ്പോള്‍ അബദ്ധത്തില്‍ മാറ്റിവച്ച സ്വര്‍ണ്ണം ഉള്‍പ്പടെ എടുത്ത് മാലിന്യ ട്രക്കിലേക്ക് തള്ളുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അബദ്ധം മനസിലായതെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു. അബദ്ധം മനസിലാക്കിയ ഉടനെ കുടുംബം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാകേഷ് പഥക്കിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടനെ മേയറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും ഏറെ മണിക്കൂറുകള്‍ നീണ്ട് പരിശ്രമത്തിനൊടുവില്‍ സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ണ്ണം തിരിച്ച് കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ച മേയര്‍, അപ്പോള്‍ തന്നെ മാലിന്യ ട്രക്ക് ഡ്രൈവറുമായി ബന്ധപ്പെടുകയും ട്രക്ക് സഞ്ചരിച്ച വഴി പിന്തുടരാന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ ഏര്‍പ്പാടുക്കുകയുമായിരുന്നെന്ന്  27 നമ്പര്‍ വാര്‍ഡിലെ സൂപ്പര്‍വൈസറായ ഹേമന്ത് കുമാര്‍ പറഞ്ഞു. എന്നാല്‍, ഇതിനകം ട്രക്കിലെ മാലിന്യം മാലിന്യക്കൂമ്പാരത്തിലേക്ക് ഇറക്കിയിരുന്നു. പിന്നാലെ സ്ഥലത്തെത്തിയവര്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനെടുവില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്ത് വീട്ടുടമസ്ഥന് തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആറ് വര്‍ഷം ഒന്ന് അനങ്ങാന്‍ പോലും ആകാതെ കിടപ്പിലായി, ഭാര്യയുടെ പരിചരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തി, രോഗം മാറിയ ഉടനെ മറ്റൊരു വിവാഹം!! നന്ദിയില്ലാത്ത ഭര്‍ത്താവെന്ന് സോഷ്യല്‍ മീഡിയ

ഭാര്യയും ഭര്‍ത്താവും കുറ്റവും പ്രശ്‌നങ്ങളുടെയും പേരില്‍ വിവാഹ മോചനം നേടും. ചിലപ്പോള്‍ ഒത്തു പോകാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആയിരിക്കും ഈ വേര്‍പിരിയല്‍. എന്നാല്‍ വീണു പോയ സമയത്ത് പൊന്നു പോലെ നോക്കിയ ഭാര്യയെ ഉപേക്ഷിച്ച് പോയാല്‍ എന്ത് ചെയ്യും? അത്തരത്തില്‍ ഒരു വിവാഹ മേചന വാര്‍ത്തയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മലേഷ്യയില്‍ തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്ന ഭാര്യയെ ഉപേക്ഷിച്ചാണ് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നത് . മസ്തിഷ്‌കാഘാതം മൂലം 6 വര്‍ഷം കിടപ്പിലായപ്പോള്‍ ഭര്‍ത്താവിനെ പരിചരിച്ചും ഒപ്പം നിന്നു ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിച്ചു. പക്ഷെ സുഖം പ്രാപിച്ചതോടെ ഭര്‍ത്താവ് ഭാര്യയെ ദിവസങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു. 2016 ലാണ് നൂറുല്‍ സയാസ് സൈസ്വാനി എന്ന യുവതിയെ യുവാവ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് മകന്‍ ജനിച്ച് അല്‍പ നാളുകള്‍ക്കുള്ളില്‍ തന്നെ യുവാവ് വാഹനാപകടത്തില്‍ പെട്ട് തളര്‍ന്ന് കിടപ്പിലായി. ഈ അവസരത്തില്‍ ഭര്‍ത്താവിന് ആഹാരം നല്‍കുന്നത് മുതല്‍ ഡയപ്പര്‍ മാറ്റുന്നത് വരെ ചെയ്ത് പരിചരിച്ചത് നൂറുല്‍ സയാസ് സൈസ്വാനിയായിരുന്നു. എന്നാല്‍ ഭാര്യയുടെ പരിചരണത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ച യുവാവ് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നൂറുല്‍ സയാസ് സൈസ്വാനിയും തന്റെ ഭര്‍ത്താവിന് രണ്ടാം വിവാഹത്തിന് ആശംസകള്‍ നേര്‍ന്നു.

'ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ കരണം അടിച്ച് പുകച്ചു', യാത്രയ്ക്കിടയില്‍ ബസില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് സ്റ്റാര്‍ മാജിക്ക് താരം അനുമോള്‍

സ്റ്റാര്‍ മാജിക്ക് വേദിയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് അനുമോള്‍. വളരെ പാവം കുട്ടി എന്ന ഇമേജാണ് താരത്തിന് ഉള്ളത്. പക്ഷെ താന്‍ അത്ര പാവം ഒന്നും അല്ലെന്ന് പറയുകയാണ് അനുമോള്‍. ബസില്‍ വച്ചുണ്ടായ മോശം അനുഭവത്തില്‍ വളരെ ബോള്‍ഡായി പ്രതികരിച്ച സംഭവം ആണ് അനുമോള്‍ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ വേളയില്‍ ആയിരുന്നു സംഭവം എന്നാണ് താരം പറയുന്നത്. ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ കരണം അടിച്ച് പുകച്ചുവെന്നും അനുമോള്‍ പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. ചെറുപ്പത്തില്‍ തൊട്ടാവാടി കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ വളര്‍ന്നപ്പോള്‍ അത് മാറി. അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നതോടെ വലിയ ധൈര്യവുമായി. ലൊക്കേഷനുകളിലേക്കും പരിപാടികള്‍ക്കുമെല്ലാം ഒറ്റയ്ക്കാണ് പോകാറുള്ളത്. ഇങ്ങനെ തിരുവനന്തപുരത്ത് നിന്നും ഒറ്റയ്ക്ക് കൊച്ചിയിലേക്ക് പോകുമ്‌ബോഴായിരുന്നു ബസില്‍ വച്ച് അതിക്രമം നേരിടേണ്ടിവന്നത്. രാത്രി ഉറങ്ങുകയായിരുന്നു. ഇതിനിടെ ആരോ ശരീരത്തില്‍ തൊടുന്നത് പോലെ തോന്നി. നല്ല ഉറക്കത്തില്‍ ആയതിനാല്‍ തോന്നിയതാണെന്ന് ആയിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് തന്റെ അടുത്തിരുന്ന ആള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായത്. പിന്നെ ഒട്ടും താമസിച്ചില്ല. എഴുന്നേറ്റ് കരണം നോക്കി ഒരടിയങ്ങ് പൊട്ടിച്ചു. ബസിലെ കണ്ടക്ടര്‍ അത് വിട്ടുകളയൂ എന്ന രീതിയില്‍ ആണ് സംസാരിച്ചത്. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അയാളെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ആവശ്യപ്പെട്ടു. അയാളെ ഇറക്കിവിട്ട ശേഷമാണ് ബസ് മുന്നോട്ട് പോയത് എന്നും അനുമോള്‍ പറഞ്ഞു. ഞാന്‍ നന്നായി പ്രതികരിക്കും. അങ്ങിനെ ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അനുമോള്‍ വ്യക്തമാക്കി.

Other News in this category

  • ആറ് വര്‍ഷം ഒന്ന് അനങ്ങാന്‍ പോലും ആകാതെ കിടപ്പിലായി, ഭാര്യയുടെ പരിചരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തി, രോഗം മാറിയ ഉടനെ മറ്റൊരു വിവാഹം!! നന്ദിയില്ലാത്ത ഭര്‍ത്താവെന്ന് സോഷ്യല്‍ മീഡിയ
  • ലണ്ടന്‍ മൃഗശാലയില്‍ നിന്നും പറന്ന് പോയത് വംശനാശഭീഷണി നേരിടുന്ന അത്യപൂര്‍വ്വ രണ്ട് മക്കാവു തത്തകള്‍, തിരികെ കണ്ടെത്തിയത് നൂറ് കിലോമീറ്റര്‍ അകലെ നിന്നും
  • പതിനേഴ് കിലോ ഭാരത്തോടെ ലോകത്തിലെ തന്നെ ഏറ്റവും തടിച്ച പൂച്ച എന്ന പേര് നേടിയ 'ക്രോഷിക്' ഇനി ഓര്‍മ്മ, ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍
  • പരിമിതികളെ മറികടന്ന് വിധിയെ തോല്‍പ്പിച്ച് മുന്നേറുന്ന യുവാവ്, അക്ഷരം തെറ്റാതെ ഇതാണ് 'റിയല്‍ ലൈഫ് ഹീറോ' എന്ന് പറയാം ഇദ്ദേഹത്തെ
  • രോഗിയുടെ പുരികത്തിലൂടെ ആപ്പിളിന്റെ വലുപ്പമുളള ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു, വ്യത്യസ്തമായി ശസ്ത്രക്രിയ രീതി പരീക്ഷിച്ച് വിജയം കൊവരിച്ച് മെഡിക്കല്‍ ലോകം
  • ധൈര്യമുണ്ടോ ചിലന്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍, ചിലപ്പോള്‍ കടി കിട്ടും പക്ഷെ ഒരെണ്ണത്തിനെ പോലും കൊല്ലരുത്, പാടത്തിറങ്ങി പഴം പറിച്ചാല്‍ മാത്രം മതി
  • ശവസംസ്‌ക്കാരത്തിനിടെ കുഞ്ഞിന് വീണ്ടും ജീവന്റെ തുടിപ്പ്, പ്രതീക്ഷ നല്‍കിയ ജീവന്‍ പക്ഷെ നീണ്ടു നിന്നത് ഒരു മണിക്കൂര്‍ മാത്രം, വേദനയായി കുഞ്ഞ് ജീവന്‍
  • 'ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തുവല്ലോ? ആര്‍ത്തവമുണ്ടോ?' ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് മുന്‍കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് മുന്‍കാമുകന്‍, ഞെട്ടിക്കുന്ന സംഭവം
  • കേരളത്തില്‍ പെണ്‍കുട്ടികളുടെ 'ഇഷ്ടം' മാറുന്നു, ഇപ്പോള്‍ ആരാധന പുരുഷന്മാരുടെ മൊട്ടത്തലയോട്, പുതിയ ഇഷ്ടത്തിന് കാരണമായി പറയുന്നത് ഈ കാര്യം
  • 'ഭാര്യ ദിവസവും മൂന്നും നാലും പെഗ് കഴിക്കും, കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു' ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍
  • Most Read

    British Pathram Recommends