ഓണ്‍ലൈനായി മീറ്റിംങ്ങും ക്ലാസ്സും എല്ലാം നടക്കുമ്പോള്‍ മീറ്റിംങ്ങിനിടയില്‍ വീഡിയോ ഓഫാക്കി പലതരം സാഹസങ്ങള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ അതുപോലെ ചെയ്ത കാര്യം മാനേജര്‍ കൈയ്യോടെ പൊക്കിയ സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ ഒരു യുവതി പങ്കുവെച്ചിരിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോമിനിടയില്‍ നടന്ന ഒരു മീറ്റിംങ്ങിലാണ് യുവതിക്ക് ഒരബദ്ധം പറ്റുന്നത്. ട്വിറ്ററിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. മീറ്റിംഗ് നടക്കുന്നതിനിടയില്‍ മാനേജര്‍ ഇവരോട് മൈക്ക് മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്താണ് ഇതിനുള്ള കാരണമെന്ന് മാനേജര്‍ മെസേജായി അയക്കുകയായിരുന്നു.
മാനേജര്‍ മൈക്ക് മ്യൂട്ടാക്കന് പറഞ്ഞത് മറ്റൊന്നുംകൊണ്ടായിരുന്നില്ല. മീറ്റിംഗ് നടക്കുന്നതിനിടയില്‍ യുവതി ചിപ്സ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ശബ്ദം മറ്റുള്ളവര്‍ക്കെല്ലാം അലോസരം ഉണ്ടാക്കിയതോടെയാണ് മാനേജര്‍ മൈക്ക് മ്യൂട്ടാക്കാന്‍ ആവശ്യപ്പെട്ടത്.
സംഭവശേഷം യുവതി തന്നെയാണ് മാനേജര്‍ അയച്ച മെസ്സെജിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കവുച്ചിരിക്കുന്നത്. ഇനി ഇത് മൂലം താന്‍ പ്രശ്നത്തിലാകുമോ എന്ന ചോദ്യത്തോടെയാണ് ഇവരിത് പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ട്വിറ്റ് വൈറലാകുകയും ചെയ്തു. ഏതായാലും ഇത് കണ്ടവരെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ട് യുവതിയെ ആശ്വസിപ്പിക്കുകയും തങ്ങളുടെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.