സമൂസ ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. നമ്മുടെ ഇന്ത്യയില്‍ സമൂസ പ്രേമികളുടെ എണ്ണം വളരെ വലുതാണ്. ആ സമൂസ പ്രേമവുമായി ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സമൂസ കഴിക്കാന്‍ യുഎസിലെ ഒരു റെസ്റ്റോറന്റില്‍ കയറി. പക്ഷെ പിന്നീട് സംഭവിച്ചത് കണ്ണ് തള്ളിപ്പോകുന്ന സംഭവമായിരുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഡ്രൂ ഹിക്സ് ആണ് ഞെട്ടിക്കുന്ന സംഭവം വിവരിച്ച് എത്തിയത്. അമേരിക്കയിലെ ഒരു റെസ്റ്റോറന്റില്‍ നിന്നും സമൂസ കഴിച്ച ഇദ്ദേഹത്തിന് ലഭിച്ച ബില്ലാണ് ഹൈലൈറ്റ്. 500 രൂപയാണ് രണ്ട് സമൂസയ്ക്കായി അമേരിക്കന്‍ റെസ്റ്റോറന്റ് ഈടാക്കിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.
വെറും ഇരുപത് രൂപയ്ക്ക് രണ്ട് സമൂസകള്‍ ലഭിക്കുന്ന ഇന്ത്യയില്‍ 500 രൂപയ്ക്ക് സമൂസ വില്‍ക്കുന്നു എന്നാണ് ഡ്രൂ ഹിക്സ് പറയുന്നത്. റെസ്റ്റോറന്റില്‍ നിന്നും ആണ് ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത്. വരൂ നമുക്ക് ഇന്ത്യയിലെ ബീഹാറിലേക്ക് മടങ്ങാം എന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഡ്രൂ ഹിക്സ് വീഡിയോയില്‍ വളരെ മനോഹരമായി ഹിന്ദിയില്‍ സംസാരിച്ചതും എല്ലാവരേയും അമ്പരപ്പിച്ചു.
പെട്ടെന്ന് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേരാണ് ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയത്. സ്വര്‍ണം കൊണ്ടാണോ സമൂസ ഉണ്ടാക്കിയത് എന്ന് പലരും കമന്റുമായി എത്തിയത്. ഡ്രൂ ഹിക്സിന്റെ ഹിന്ദി കേട്ട് എല്ലാവരും ഞെട്ടി. ബ്രോ ഇത്ര മനോഹരമായി എങ്ങനെ ഹിന്ദി പഠിച്ചു എന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്.