ഹ്രസ്വദൃഷ്ടിയുള്ള സ്ത്രീയെ താനൊരു പുരുഷനാണെന്ന് തെറ്റുധരിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച 21 കാരി വിചാരണ നേരിടുന്നു. ജോര്‍ജിയ ബില്‍ഹാം എന്ന ചെഷയറുകാരിയാണ് സ്‌നാപ്ചാറ്റില്‍ ബന്ധം സ്്ഥാപിച്ച ശേഷം ഇരയെ ലൈംഗികമായു ദുരുപയോഗിച്ചത്. താന്‍ കൗമാരപ്രായത്തില്‍ ഡേറ്റിംഗ് നടത്തിയിരുന്ന ആണ്‍കുട്ടി വേഷംമാറിയ ഒരു പെണ്‍കുട്ടിയായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോവുകയും സ്വയം വെറുക്കുകയും ചെയ്തുവെന്ന് ഇര ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പറഞ്ഞു.
നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത 20 വയസ്സുള്ള പരാതിക്കാരി, ബില്‍ഹാമിന് 14-ഓ 15-ഓ വയസ്സ് മുതല്‍ കുറച്ച് വര്‍ഷങ്ങളായി മെസേജ് അയച്ചിരുന്നു. ഒടുവില്‍ 'ജോര്‍ജിന്റെ' കാറിലും ഇരയുടെ വീട്ടിലും കണ്ടുമുട്ടി. പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇരുവരും കണ്ടുമുട്ടിയപ്പോള്‍, 'ജോര്‍ജ്' പരാതിക്കാരിയോട് അവളുടെ കണ്ണട മാറ്റാന്‍ ആവശ്യപ്പെട്ടെന്ന്് കോടതിയില്‍ വ്യക്തമാക്കി. പരാതിക്കാരിയായ സ്ത്രീക്ക് കാഴ്ചശക്തി വളരെ കുറവായിരുന്നു. അവരുടെ മുഖത്ത് നിന്ന് 14 സെന്റിമീറ്ററില്‍ കൂടുതല്‍ (5.5 ഇഞ്ച്) അകലത്തില്‍ ഉള്ളതെല്ലാം മങ്ങിയതായാണ് കാണപ്പെട്ടിരുന്നത്. കണ്ണടയില്ലാത്തപ്പോള്‍ അവര്‍ ''അന്ധയായിരുന്നു'' എന്ന് വിശേഷിപ്പിക്കാം.
പ്രതിഭാഗം അഭിഭാഷകനായ മാര്‍ട്ടിന്‍ സ്‌നോഡന്റെ മുന്‍കൂര്‍ ക്രോസ് വിസ്താരത്തില്‍, ഇര പറഞ്ഞു: ''മറ്റൊരാളായി മാറിയ ഈ വ്യക്തിയുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു, 'ജോര്‍ജ്' അല്ലായിരുന്നുവെന്ന് മനസ്സിലാക്കിയ ഞാന്‍ ഞെട്ടിപ്പോയി.
എന്നാല്‍ തനിയ്‌ക്കെതിരെ ആരോപിക്കപ്പെട്ട ഒമ്പത് ലൈംഗികാതിക്രമങ്ങളും എട്ട് കടന്നുകയറ്റ കേസുകളും പ്രതി നിഷേധിച്ചു. ജോര്‍ജിയ പുരുഷനായി അഭിനയിക്കുകയാണെന്ന് തനിക്ക് അറിയില്ലെന്ന് ആരോപണ വിധേയയായ ഇര പറഞ്ഞു.
2021 മെയ് മാസത്തില്‍ ഇവര്‍ ഉള്‍പ്പെട്ട ഒരു കാര്‍ അപകടത്തെ തുടര്‍ന്നാണ് ജോര്‍ജ്ജ് ഒരു പെണ്‍കുട്ടിയാണെന്ന് തനിയ്ക്ക് ആദ്യമായി സംശയം തോന്നിയതെന്ന് അവര്‍ പറഞ്ഞു. അതേ രാത്രിയാണ് അവര്‍ തങ്ങളുടെ ആദ്യത്തെ ചുംബനം പങ്കിട്ടത്. ഇത് അവരുടെ ശാരീരിക അടുപ്പത്തിന്റെ ആദ്യ പ്രവൃത്തിയായിരുന്നു. .
അപകടത്തില്‍ പോലീസ് 'ജോര്‍ജിനെ' 'ജോര്‍ജിയ' എന്ന് പരാമര്‍ശിക്കുന്നത് ഇര കേട്ടുതോടെ പിന്നീട് ജോര്‍ജിന്റെ യഥാര്‍ത്ഥ ലിംഗഭേദത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യാന്‍ തുടങ്ങി. മറ്റൊരു അവസരത്തില്‍ കാറിനുള്ളില്‍ ജോര്‍ജിയ ബില്‍ഹാം എന്ന പേരില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സ് കാണുകയും അത് എന്തിനാണെന്ന് പരാതിക്കാരി ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാല്‍ തനിക്ക് നിയമാനുസൃതമായ ലൈസന്‍സ് ഇല്ലാത്തതിനാലും കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലും തനിക്ക് വ്യാജ ലൈസന്‍സ് ആവശ്യമാണെന്ന് പ്രതി പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
എന്നാല്‍ താന്‍ ശരിക്കും സ്ത്രീയാണെന്ന് പരാതിക്കാരിക്ക് അറിയാമായിരുന്നുവെന്ന് ബില്‍ഹാം കോടതിയില്‍ തറപ്പിച്ചുപറയുന്നു. തെളിവായി പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ച, പരാതിക്കാരി ഒരു സുഹൃത്തിന് അയച്ച സന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞു: 'ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആണെന്ന് എനിക്ക് പോലും അറിയാത്ത ഒരാളുമായി ഞാന്‍ ഒരു ബന്ധത്തിലാണ'് എന്നാണ്. എന്തായാലും അതി വിചിത്രവും കൗതുകകരവുമായ ഈ കേസിന്റെ വിചാരണ തുടരുകയാണ്.