![](https://britishpathram.com/malayalamNews/91676-uni.jpg)
ശമ്പള വര്‍ധനവിനായി എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ ആഴ്ച പണിമുടക്കുമ്പോള്‍ ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ സാധാരണ എന്‍എച്ച്എസ് പരിചരണങ്ങളും ഈ ആഴ്ച മൂന്ന് ദിവസത്തേക്ക് തടസ്സപ്പെടും. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരുടെ 72 മണിക്കൂര്‍ വാക്കൗട്ട് ബുധനാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച് ശനിയാഴ്ച രാവിലെ 7 മണി വരെ തുടരും.
സമരം റൂട്ടീന്‍ കെയറിനെ ഗുരുരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന ഡോക്ടറും എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നാഷണല്‍ മെഡിക്കല്‍ ഡയറക്ടറുമായ സര്‍ സ്റ്റീഫന്‍ പോവിസ് രംഗത്തെത്തി. സമരം പ്രമാണിച്ച് ട്രസ്റ്റുകള്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് റൂട്ടീന്‍ പ്രൊസീജിയറുകള്‍ മാറ്റി വച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം ഗൗരവപരമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ സമരം പ്രമാണിച്ച് എമര്‍ജന്‍സി കെയറിനും ലൈഫ് സേവിംഗ് കെയറിനും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ എന്‍എച്ച്എസ് മുന്‍ഗണന നല്‍കാന്‍ നിര്‍ബന്ധിതമാകുന്നതിനെ തുടര്‍ന്നാണ് റൂട്ടീന്‍ കെയര്‍ നീട്ടി വച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ഏഴ് മണി വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നടക്കുന്നത്. ഹോസ്പിറ്റല്‍ ഡോക്ടര്‍മാരെന്ന നിലയില്‍ എട്ട് വര്‍ഷത്തോളം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ജിപികളില്‍ മൂന്ന് വര്‍ഷത്തോളം പ്രവൃത്തിപരിചയവുമുള്ളവരാണ് ജൂനിയര്‍ ഡോക്ടര്‍മാരെന്നതിനാല്‍ ഇവരുടെ സമരം എന്‍എച്ച്എസിനെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സേവന-വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ വീണ്ടുമൊരു പണിമുടക്കിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതേ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അടുത്ത കാലത്തായി സമരം ചെയ്യുന്നത് പതിവായിരിക്കുന്ന ദുരവസ്ഥയാണുള്ളത്. ഇതിന് മുമ്പ് ഏപ്രിലില്‍ ഇവര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ഏതാണ്ട് 27,000 ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നത് എന്‍എച്ച്എസില്‍ കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് 1,96,000 ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റുകളാണ് തടസപ്പെട്ടിരുന്നത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)