തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവര്‍ണറും മുന്‍ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും, സ്പീക്കര്‍ ആയിരുന്നപ്പോഴും ഫൊക്കാനയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുകയും പല ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തതിരുന്നു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി വളരെ അടുത്ത ആത്മ ബന്ധം പുലര്‍ത്തിയിരുന്ന വക്കം പുരുഷോത്തമനെ പ്രസിഡന്റ് നേരിട്ടത്തിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്‌സഭാ അംഗം, രണ്ട് തവണ ഗവര്‍ണര്‍, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി, സ്പീക്കര്‍ എന്നി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. ആന്‍ഡമാനിലും മിസോറമിലും ഗവര്‍ണറായിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, സെക്രട്ടറി ഡോ. കലാ ഷഹിയും, ഫൊക്കാന നേതാവ് തോമസ് തോമസും വക്കം പുരുഷോത്തമനെ സന്ദര്‍ശിച്ചു രോഗവിവരങ്ങള്‍ അന്വഷിച്ചിരുന്നു.
നല്ല പൊതുപ്രവര്‍ത്തകനെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. എനിക്ക് വളരെ അടുത്ത പരിചയം ഉള്ള നേതാവുകൂടിയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട വക്കം പുരുഷോത്തമന് എന്റെ കണ്ണീര്‍ പ്രണാമം അര്‍പ്പിക്കുന്നതായി സെക്രട്ടറി കല ഷഹി അറിയിച്ചു.
പൊതുപ്രവര്‍ത്തന മേഖലയില്‍ നിറ സാനിദ്യമായിരുന്ന വക്കം പുരുഷോത്തമന് കണ്ണീരോടെ വിട, അദ്ദേഹം നമ്മുളുടെ മനസ്സില്‍ എന്നും ജീവിക്കുമെന്ന് ട്രഷര്‍ ബിജു ജോണ്‍ അറിയിച്ചു.
വക്കം പുരുഷോത്തമന്റെ നിര്യണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫൊക്കാന ഭാരവാഹികള്‍ ആയ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍ എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍ ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.