സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ മാനുവല്‍ സംവിധാനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായതിനാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ യാത്രാ ദിവസങ്ങളിലൊന്നായ തിങ്കളാഴ്ച യുകെയിലുടനീളം നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. വിമാനങ്ങളില്‍ കയറാന്‍ യാത്രക്കാര്‍ നെട്ടോട്ടമോടുന്നതിനാല്‍ ചൊവ്വാഴ്ചയും വൈകലും റദ്ദാക്കലും തുടരുകയാണ്. സംഭവം സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
അതേസമയം, സാങ്കേതിക തകരാര്‍ സൈബര്‍ ആക്രമണത്തിന്റെ ഫലമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പറഞ്ഞു. രാജ്യത്തിനകത്തേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ വ്യാപകമായ തടസ്സം പരിഹരിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പറഞ്ഞു.
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഹബ്ബായ ഹീത്രൂ എയര്‍പോര്‍ട്ട്, X-ലെ യാത്രക്കാരോട് ചൊവ്വാഴ്ച വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ എയര്‍ലൈനുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു.
പ്രശ്ന പരിഹാരത്തിന് കാലതാമസമെടുക്കുമെങ്കിലും കഴിയുന്നത്ര ആളുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി തങ്ങളുടെ ഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ വരുത്തുകയാണെന്നും ബ്രിട്ടീഷ് എയര്‍വേസ് എക്‌സില്‍ കുറിച്ചു.
ഫ്ലൈറ്റ് പ്ലാനിംഗ് സിസ്റ്റത്തിലെ തകരാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ചെങ്കിലും, സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ദീര്‍ഘ സമയം വേണ്ടിവരുമെന്നാണ് ആശങ്ക. തകരാറിന്റെ കാരണം സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കുമെന്നും എന്നാല്‍ ഇത് സൈബര്‍ ആക്രമണമല്ലെന്ന് വ്യക്തമാണെന്നെന്നും ബ്രിട്ടീഷ് ഗതാഗത മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പറഞ്ഞു.
ചൊവ്വാഴ്ച 9:00 ബിഎസ്ടി വരെ, യുകെയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ 147 എണ്ണം റദ്ദാക്കിയതായും 134 എണ്ണം എത്തിച്ചേരുന്നതായും ഏവിയേഷന്‍ ഡാറ്റാ സ്ഥാപനമായ സിറിയം പറഞ്ഞു.
എല്ലാ വ്യവസായ പങ്കാളികളുമായും ഗതാഗത മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ സംസാരിച്ചു വരികയാമെന്നും ചൊവ്വാഴ്ച എയര്‍ലൈനുകളുമായി സംസാരിക്കുമെന്നും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് റണ്‍വേ വിമാനത്താവളമായ ഹീത്രൂ എയര്‍പോര്‍ട്ട്, ചൊവ്വാഴ്ച തങ്ങളുടെ ഷെഡ്യൂള്‍ 'ഗണ്യമായി തടസ്സപ്പെട്ടു' എന്ന് പറഞ്ഞു. അതേസമയം ചില വിമാനങ്ങള്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഈസിജെറ്റ് പറഞ്ഞു.
നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (നാറ്റ്‌സ്) തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തകരാര്‍ സ്ഥിരീകരിച്ചത്. 15:15 ബിഎസ്ടിക്ക് പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ വിമാനങ്ങള്‍ സാധാരണ നിലയിലാകാന്‍ കുറച്ച് സമയമെടുക്കുമെന്ന് അവര്‍ പറഞ്ഞു.
സാങ്കേതിക തകരാറിനെ തുടര്‍ന്നുള്ള തടസ്സം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ഏവിയേഷന്‍ അനലിസ്റ്റ് സാലി ഗെതിന്‍ പറഞ്ഞു. ''ഈ ആഴ്ച അവസാനത്തോടെ നോക്ക്-ഓണ്‍ ഇഫക്റ്റ്'' ഉണ്ടാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏവിയേഷന്‍ ഡാറ്റാ സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച്, തിങ്കളാഴ്ച പുറപ്പെടുന്ന 790 ഫ്ലൈറ്റുകള്‍ റദ്ദാക്കി. ഇത് എല്ലാ പുറപ്പെടലുകളുടെയും 27 ശതമാനവും, ഇന്‍കമിംഗ് ഫ്ലൈറ്റുകളുടെ 785 അല്ലെങ്കില്‍ ഏകദേശം 27% എന്നിവയ്ക്ക് തുല്യമാണെന്ന് പറഞ്ഞു. ഏറ്റവും കൂടുതല്‍ ക്യാന്‍സലേഷനുകള്‍ നടന്നത് ഹീത്രൂവിലാണെന്ന് സിറിയം പറഞ്ഞു, ഗാറ്റ്വിക്കും മാഞ്ചസ്റ്ററുമാണ് തൊട്ടുപിന്നില്‍.
തിങ്കളാഴ്ച 250 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതായും 40,000 യാത്രക്കാരെ ബാധിച്ചതായും റയാന്‍എയറിന്റെ മേധാവി മൈക്കല്‍ ഒ ലിയറി പറഞ്ഞു. ചൊവ്വാഴ്ച 70 വിമാനങ്ങള്‍ കൂടി റദ്ദാക്കി, ബുധനാഴ്ച 'കുറഞ്ഞ കാലതാമസത്തോടെ' ഒരു 'സാധാരണ ഓപ്പറേഷന്‍' നടത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാര്യമായതും ഒഴിവാക്കാനാകാത്തതുമായ കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടായിട്ടുണ്ടെന്നും അസൗകര്യത്തില്‍ ഖേദിക്കുന്നതായും BA പറഞ്ഞു. ഹ്രസ്വദൂര സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റ് ഇപ്പോഴും സര്‍വ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹ്രസ്വദൂര സര്‍വീസില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ വിമാനങ്ങള്‍ പിന്നീടുള്ള തീയതിയിലേക്ക് സൗജന്യമായി മാറ്റാന്‍ കഴിയുമെന്ന് എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.