4,500-ലധികം വര്‍ഷം പഴക്കമുള്ള പുരാതന കലാസൃഷ്ടിക്ക് കേടുപാടുകള്‍ വരുത്തുന്നത് സ്വയം ചിത്രീകരിച്ച ഗ്രാമീണനോട് അതിന്റെ പുനരുദ്ധാരണത്തിന് പണം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
സൗത്ത് വെയില്‍സില്‍ കെയര്‍ഫില്ലിയിലെ എഗ്ള്‍വിസിലന്‍ പര്‍വതത്തിലെ അടക്കം ചെയ്ത സ്മാരകത്തില്‍, വെങ്കലയുഗം മുതലുള്ള രണ്ട് വലിയ മണല്‍ക്കല്ലുകകളാണ് നശിപ്പിക്കപ്പെട്ടത്. ജൂലിയന്‍ ബേക്കര്‍ എന്ന 52 കാരന്‍, സ്മാരകം കുഴിച്ച് അതിന്റെ കല്ലില്‍ നിന്ന് റോക്ക് ആര്‍ട്ട് പാനലിനെ വേര്‍തിരിക്കുന്നത് സ്വയം ചിത്രീകരിക്കുകയായിരുന്നു. ന്യൂപോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ അബെര്‍ട്രിഡ്വറിലെ ബേക്കര്‍ വെങ്കലയുഗസ്മാരകം ബോധപൂര്‍വം തുറക്കുകയും കേടുവരുത്തുകയും ചെയ്തതായി സമ്മതിച്ചു. മണല്‍ക്കല്ലുകള്‍ ബിസി 2500 കാലഘട്ടത്തോളം പഴക്കമുള്ളതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
4,000 പൗണ്ടില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബേക്കറിന് ഉത്തരവിടുകയും പുരാതന കെയ്ന്‍ ഫീല്‍ഡ് അലങ്കോലപ്പെടുത്തുകയും റോക്ക് ആര്‍ട്ടിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് ശിക്ഷ ലഭിച്ചത്. പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു നിയമത്തിന്റെയും വകുപ്പിന് കീഴില്‍ വെയില്‍സിലെ ആദ്യത്തെ കേസാണിത്.
വെയില്‍സിലെ ചരിത്രാതീത സ്മാരകങ്ങളുടെ അപൂര്‍വ വിഭാഗത്തില്‍ ഒന്നായ ഇതിന്റെ നാശനഷ്ടം ഗുരുതരമായ ഒന്നാണെന്ന് വെല്‍ഷ് ഗവണ്‍മെന്റ് ഹെറിറ്റേജ് ബോഡിയുടെ വക്താവ് പറഞ്ഞു. ചില തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും, സുപ്രധാനമായ പുരാവസ്തു വിവരങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
'ഈ കേസില്‍ കോടതിയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കസ്റ്റഡി ശിക്ഷയും പിഴയും ഈ കുറ്റകൃത്യത്തിന്റെ ഗൗരവത്തെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത സ്മാരകങ്ങളും അവയില്‍ അടങ്ങിയിരിക്കുന്ന പുരാവസ്തു ഘടനകളും നിക്ഷേപങ്ങളും പുരാവസ്തുക്കളും വളരെ ദദുര്‍ബലമാണ്. അവ ഒരിക്കല്‍ കേടാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താല്‍, അവയും അതിനുള്ളിലെ പുരാവസ്തു വിവരങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടും. അതിന് പകരം വയ്ക്കാന്‍ കഴിയില്ല. പൈതൃക കുറ്റകൃത്യം, പ്രത്യേകിച്ച് അശ്രദ്ധമായ നാശം, പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഗുരുതരമായ കാര്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.