മൃഗശാലയില്‍ ഭക്ഷണം കൊടുക്കാനെത്തിയ ജീവനക്കാരനെ ആക്രമിച്ച് കൊന്ന് സിംഹം. സംഭവം ജപ്പാനിലെ ടൊഹോക്ക് സഫാരി പാര്‍ക്കില്‍. 53കാരനായ കെനിച്ചി കട്ടോയെയാണ് സിംഹം കടിച്ചു കൊന്നത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീവനക്കാരന് ഭക്ഷണം നല്കാന് നേരം കൂട് അടയ്ക്കാന്‍ മറന്നതാണ് അപകടത്തിന് കാരണമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. ഭക്ഷണം നല്കുമ്പോള് കൂടിനുള്ളിലെ രണ്ടാമത്തെ വാതില്‍ പൂട്ടിയിരിക്കണം. എന്നാല്‍ ജീവനക്കാരന് വാതില്‍ അടയ്ക്കാതെയാണ് സിംഹത്തിന് ഭക്ഷണം നല്‍കിയത്. ഇതിലൂടെ സിംഹം പുറത്ത് വരികയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.
പരിചയസമ്പന്നനായ ജീവനക്കാരനായിരുന്നു കെനിച്ചി. ഭക്ഷണം നല്‍കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്ത വാര്‍ന്നു കിടന്ന ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.