ബെയ്ജിങ് : ചൈനയില്‍ അതിശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ 110പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ആളുകള്‍ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി. വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കി.
പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ഓഗസ്റ്റില്‍ കിഴക്കന്‍ ജില്ലയിലുണ്ടായ ഭൂകമ്പത്തില്‍ 23 പേര്‍ മരിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 100 പേരാണ് മരിച്ചത്.