![](https://britishpathram.com/malayalamNews/94444.jpg)
ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് യുകെയിലെ മകനും കുടുംബത്തോടുമൊപ്പം കുറച്ചുനാൾ താമസിക്കാൻ പൂജപ്പുരയിൽ നിന്നും ആ അമ്മയും അച്ഛനുമെത്തിയത്. വിധിയുടെ വേട്ടയാടലിൽ തീർത്തും അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം നിർമ്മല വിടപറഞ്ഞപ്പോൾ കണ്ണീരടക്കാൻ പാടുപെടുകയാണ് മകൻ അരുണും കുടുംബാംഗങ്ങളും.
എസ്സെക്‌സിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന യുകെ മലയാളി അരുണിനൊപ്പം താമസിക്കാനാണ് 'അമ്മ നിർമ്മലയും അച്ഛൻ ഉണ്ണിക്കൃഷ്ണനും എത്തിയത്. തിരുവനന്തപുരം പൂജപ്പുര തന്മല സ്വദേശിയായ അരുൺ രണ്ടു വർഷം മുമ്പുമാത്രമാണ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയത്.
അഛനും അമ്മയും വിസിറ്റിംഗ് വിസയിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു അരുണും ഭാര്യയും കൊച്ചുമക്കളും. മകനും കൊച്ചുമക്കൾക്കുമൊപ്പം കഴിഞ്ഞു കൊതിതീരാത്ത നവംബറിലെ യാത്ര നിർമ്മലയും ഭർത്താവും ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
65 വയസ്സുള്ള നിര്‍മ്മല ഉണ്ണികൃഷ്ണന് വെള്ളിയാഴ്ച് ഉച്ചയോടുകൂടി ശാരീരികാസ്വാസ്ഥ്യം വരികയും പെട്ടെന്ന് കുഴഞ്ഞുവീണ് മരണമടയുകയായിരുന്നു. വ്യാഴാഴ്ച്ച ചെറിയതോതിൽ തളർച്ച അനുഭവപ്പെട്ടെങ്കിലും അമ്മയത് കാര്യമാക്കിയില്ലെന്നും അരുൺ പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടുകൂടി പെട്ടന്ന് ശരീരത്തില്‍ തളര്‍ച്ച അനൂഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നൂ. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെത്തുംമുമ്പേ വിടപറഞ്ഞുവെന്ന് നിറഞ്ഞ കണ്ണുകളോടെ അരുൺ പറഞ്ഞു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്രിസ്തുമസ് പ്രമാണിച്ച് അവധി ആയതിനാല്‍ കോറോണറൂടെ ഇന്‍ക്വസ്റ്റിനായി അടുത്ത ബുധനാഴ്ച്ച വരെ കാത്തുനില്ക്കണം. അതിനുശേഷമേ, ഡോക്ടർമാർ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കൂ.
അരൂണിനെയും ഭാര്യ സുമിതയെയും കൊച്ചുമക്കളായ മാളവികയേയും ഇന്ദുലേഖയേയും ഏറെ ഇഷ്ടമായിരുന്നു മാതാപിതാക്കൾക്ക്. കൊച്ചുമക്കളോടൊപ്പം കഴിഞ്ഞു കൊതിതീർന്നില്ലെന്നു പറഞ്ഞാണ് നിർമ്മല യാത്ര ജനുവരിയിലേക്ക് മാറ്റിവച്ചത്. അതിന്റെ സന്തോഷത്തിൽ കഴിയുമ്പോൾ വന്ന മുത്തശ്ശിയുടെ അപ്രതീക്ഷിത വേർപാടിൽ ഇപ്പോഴും വിങ്ങുന്നു സുമിതയും കുട്ടികളും.
2020 ലാണ് സ്റ്റുഡെന്റ് വിസയില്‍ അരുൺ യുകെയില്‍ എത്തിയത്. പിന്നീട് PSW വിസയിലേയ്ക്ക് മാറിയെങ്കിലും ഇപ്പോഴും സ്ഥിരജോലി ആയിട്ടില്ല. അമ്മ വിസിറ്റിങ്ങ് വിസയില്‍ എത്തിയതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നതടക്കം എല്ലാചെലവുകളും അരുണ്‍ തന്നെ വഹിക്കണം.
ഹോസ്പിറ്റല്‍ ഫീസും നാട്ടിലേയ്ക്ക് ബോഡി കൊണ്ടു പോകുന്നതിനായുള്ള ചിലവും താങ്ങാനാവാതെ വിഷമിക്കുകയാണ് ഇപ്പോൾ അരുണൂം കുടുംബവും. മാതാവിന് നേരത്തെ കാന്‍സര്‍ വന്നിട്ടുള്ളതിനാല്‍ ഹെൽത്ത് ട്രാവൽ ഇൻഷുറൻസിനായി പല കമ്പനികളേയും സമീപിച്ചിരുന്നെങ്കിലും നൽകാൻ ആരും തയ്യാറായില്ല.
ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ കൂനിന്മേൽ കുരുവെന്നവണ്ണം വന്ന കനത്ത സാമ്പത്തിക ബാധ്യതകൂടി താങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് അരുണ്‍. അതിനാലാണ് സുമനസ്സുകളായ യുകെ മലയാളികളോട് ഇപ്പോൾ അരുണും കുടുംബവും സഹായം തേടുന്നത്.
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഗോ ഫണ്ട് വഴി പണം ശേഖരിക്കുന്നതിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ നിസ്സഹായാവസ്ഥയിൽ ഈ കുടുംബത്തെ സഹായിക്കേണ്ട കർത്തവ്യം ഓരോ യുകെ മലയാളിക്കുമുള്ളതിനാൽ ഓരോരുത്തർക്കും കഴിയുംവിധമുള്ള അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
സംഭാവന നല്‍കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)