പുതുച്ചേരി : പുതുച്ചേരിയില്‍ പഞ്ഞി മിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തി. ക്യാന്‍സര്‍ വരാന്‍ കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന വില്‍പനക്കാര്‍ക്ക് കോട്ടണ്‍ മിഠായി വില്‍പന തുടരാവുന്നതാണ്.
പുതുച്ചേരിയില്‍ വില്‍പ്പന നടത്തുന്ന പഞ്ഞി മിഠായിയില്‍ റോഡോമൈന്‍ ബി എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
സാധാരണയായി വ്യാവസായിക ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു കെമിക്കല്‍ ഡൈയാണ് റോഡോമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും, പച്ചക്കറികളിലും മറ്റും നിറം കൊടുക്കാനായി ഇവ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു ശരീരത്തിലെത്തിയാല്‍ അര്‍ബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാര്‍ഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.