സമീക്ഷ യുകെ സംഘടിപ്പിക്കുന്ന ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പേരാട്ടം കനക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ ഇപ്സ്വിച്ച് റീജിയണല്‍ മത്സരത്തില്‍ അര്ജുന് സജി- മുഹമ്മദ് അലി സഖ്യത്തിന് വിജയം. ഷാജഹാന് ഹുസൈന്-ലട്‍ഫര്‍ റഹ്മാന് സഖ്യം രണ്ടാം സ്ഥാനവും സുഷില്‍ ആര്യ-ശ്രീനിവാസ അലജാങി സഖ്യം മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് ബുക്കോട്രിപ്പ് ട്രാവല്‍സ് സ്പോണ്സര് ചെയ്ത 101 പൌണ്ടും ട്രോഫിയും സമ്മാനിച്ചു.
എജെ ജോയിനറി വര്‍ക്ക്സ് സ്പോണ്സര് ചെയ്ത 51 പൌണ്ടും ട്രോഫിയുമാണ് രണ്ടാം സ്ഥാനം നേടിയ ടീമിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയവര്‍ക്ക് സെന്റ് ജോണ്‍ കേരള സ്റ്റോര്‍ സ്പോണ്സര് ചെയ്ത 31 പൌണ്ടും ട്രോഫിയും നല്കി. ബുക്കോട്രിപ്പ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ജെവിന്‍ തോമസ്, ഗോള്‍ഡന്‍ ഈഗിള്‍സ് മാനേജര്‍ ട്വിങ്കിള്‍ സഹദേവന്, ജിതിന് ആര് (എ ജെ ജോയിനറി വര്‍ക്ക്സ്), സമീക്ഷ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണന് ബാലന്, സമീക്ഷ ഇപ്സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോണ്‍ തോമസ്, ട്രഷറര്‍ യൂജിന്‍ ചാക്കോ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മജോ ജോസ് ഊക്കന്‍, ജസ്റ്റിന് അലനി, സിബി കുറ്റിപ്പറിച്ചല്‍, ജോജോ പഴയാറ്റില്‍, കെവിന് ക്ലിന്റ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. സമീക്ഷ ഇപ്സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോണ്‍ തോമസ് മത്സരം ഉദ്ഘാനം ചെയ്തു. കിയാന് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്സ്വിച്ച് റീജണല്‍ ടൂര്‍ണ്ണ മെന്റിന്റെ പ്രധാന സ്പോണ്സര് ആയിരുന്നു. വിജയികള്‍ കെവന്‍ട്രിയില്‍ അടുത്ത മാസം 24ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കും.
18 റീജിയണല്‍ മത്സരങ്ങളില്‍ നിന്നും വിജയിച്ച ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഏറ്റുമുട്ടുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 പൌണ്ടും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും. 501 പൌണ്ടും ട്രോഫിയുമാണ് രണ്ടാംസ്ഥാനക്കാര്‍ക്ക്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 201 പൌണ്ടും ട്രോഫിയും 101 പൌണ്ടും ട്രോഫിയും നല്‍കും. യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ കെവന്‍ട്രി ഒരുങ്ങിയതായി സംഘാടക സമിതി അറിയിച്ചു.