18
MAR 2021
THURSDAY
1 GBP =108.89 INR
1 USD =84.08 INR
1 EUR =91.28 INR
breaking news : അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ! >>> പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ് >>> ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ് >>> ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍ >>> ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത >>>
Home >> ASSOCIATION
അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാന്‍ മലയാളികളും; അഭിമാനമായി ജെഫ് അനി ജോസപ്പും, സാമുവല്‍ ദീപക് പുലിക്കോട്ടിലും

സ്വന്തം ലേഖകൻ

Story Dated: 2024-03-08

ബാത്ത് : അണ്ടര്‍ 17 വിഭാഗത്തില്‍ സ്വീഡനില്‍ വെച്ച് നടത്തപ്പെടുന്ന യൂറോപ്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാന്‍ സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിലും ദേശീയ ടീമില്‍ ഇടം നേടി. യുറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിള്‍സ് വിഭാഗത്തില്‍, ജെഫ്-സാമുവല്‍ സഖ്യം മാറ്റുരക്കുക.

യുകെയില്‍ വിവിധ ദേശീയ മത്സരങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യവും, വിജയങ്ങളും പുറത്തെടുക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിയുവാന്‍ യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലീഷ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് കാറ്റഗറിയില്‍ ബ്രോണ്‍സ് മെഡല്‍ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമര്‍സെറ്റിലെ ബാത്തില്‍ വച്ച് നടന്ന അണ്ടര്‍ 17 ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജെഫ്-സാമുവല്‍ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലില്‍ നേടിയ മിന്നും വിജയവും, തിളക്കമാര്‍ന്ന പ്രകടനവുമാണ് ഇവര്‍ക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ സിവില്‍ സെര്‍വന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാന്‍ചുവട്ടില്‍ അനി ജോസഫിന്റെയും, സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനില്‍ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണില്‍ തന്നെ മികച്ച കളിക്കാര്‍ ആണ്.

കഴിഞ്ഞ വര്‍ഷം 'യുകെകെസിഎ' സംഘടിപ്പിച്ച അഖില യു കെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങളിലും സ്വര്‍ണ്ണ മെഡലുകള്‍ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലര്‍ത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയാണ്.

ലണ്ടനില്‍ എസ്സക്‌സില്‍ താമസിക്കുന്ന കുന്നംകുളത്തുകാരന്‍ ദീപക്-ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ മൂത്ത മകന്‍ ആണ് സാമുവേല്‍. ദി കൂപ്പേഴ്സ് കമ്പനി ആന്‍ഡ് കോബോണ്‍ സ്‌കൂളില്‍, ഇയര്‍ 11  വിദ്യാര്‍ത്ഥിയായ സാമുവല്‍, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന വ്യക്തിത്വമാണ്.

തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകള്‍ നല്‍കി വരുന്ന പുലിക്കോട്ടില്‍ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവല്‍ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യന്‍ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരന്‍ നിഖില്‍ കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 13 നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ആയിരുന്നു. സ്ലൊവേനയില്‍ വെച്ച് നടന്ന യൂറോപ്പ്യന്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിള്‍സില്‍ ഗോള്‍ഡ് മെഡലും, സിംഗ്ള്‍സില്‍ ബ്രോണ്‍സ് മെഡലും കരസ്ഥമാക്കിയിരുന്നു.

സാമൂവലിന്റെ പിതാവ് ദീപക് എന്‍എച്ച് എസില്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജര്‍ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു. ഇംഗ്ലണ്ട് ഒന്നാം നമ്പര്‍ താരമായിരുന്ന രാജീവ് ഔസേപ്പിനു ശേഷം, ഷട്ടില്‍ ബാഡ്മിന്റണ്‍ ഗോദയില്‍, മലയാളി സാന്നിദ്ധ്യം അരുളാന്‍,  മലയാളിപ്പട തന്നെയുണ്ടാവും എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.

ബാഡ്മിന്റണില്‍ ലോകം അറിയപ്പെടുന്ന കളിക്കാരാവണമെന്നാണ് ജെഫ് അനിയുടെയും, സാമുവല്‍ ദീപകിന്റെയും വലിയ അഭിലാഷം.

More Latest News

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടാണ് വധഭീഷണി മുഴക്കിയത്. ഇന്നലെ മുതല്‍ ഈ അജ്ഞാത സന്ദേശത്തിന് പിന്നാലെയായിരുന്നു പൊലീസ്. ഇയാളെയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് ഇപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വന്ന സന്ദേശത്തില്‍ രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നായിരുന്നു സന്ദേശം. വാട്സ്ആപ്പ് സന്ദേശമായിരുന്നു വന്നത്. അതേസമയം സല്‍മാന്‍ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ലി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിലവില്‍ പ്രതിയെ പിടികൂടിയത്. നേരത്തെ തന്നെ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്ന് അവകാശപ്പെട്ട് സല്‍മാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25നാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഉടനെ തന്നെ പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാനെയും സീഷനെയും വധിക്കുമെന്നുമായിരുന്നു ആ സന്ദേശം. ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടിയാണ് അന്ന് അവര്‍ ആവശ്യപ്പെട്ടത്

ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത

ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷമാകുന്ന സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ന് ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി നില്‍ക്കുകയാണ്. ആഘോഷങ്ങള്‍ അവസാനിച്ചു കഴിയുന്നതോടെ അടുത്ത രണ്ട് ദിവസങ്ങളില്‍ മലിനീകരണം കൂടുതല്‍ കടുക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഡല്‍ഹിയില്‍ ഇതനു മുന്‍പും ഇത്തരത്തില്‍ വായു മലിനീകരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ആഘോഷ വേളയില്‍ ഡല്‍ഹിയില്‍ വായു മലിനീകരണ പ്രശ്നങ്ങള്‍ കടുക്കാറാണ് പതിവ്. പ്രത്യേകിച്ച് ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വായു മലിനീകരണത്തിന്റെ പ്രശ്നങ്ങള്‍ എല്ലായ്പ്പോഴും കൂടാറുണ്ട്. ഇതില്‍ നിന്നെല്ലാം മാറ്റം വരാന്‍ അധിക ദിവസങ്ങള്‍ എടുക്കേണ്ടി വരാറുണ്ട്. അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അല്ലെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ള പുകയില്‍ നിന്ന് ആണെന്നാണ് റിപ്പോര്‍ട്ട്. 4.44% മാത്രമാണ് കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിന്മയ്ക്ക് മീതെ നനന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി ഇന്ന്, മണ്‍ചിരാതുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ഇന്ന് ദീപാവലി ആഘോഷിക്കുന്നു

ലോകമെമ്പാടും ഇന്ന് ദീപാവലി ആഘോഷത്തില്‍. ദീപം കത്തിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങും ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. പല നിറങ്ങള്‍ ചാലിച്ച മധുര പലഹാരങ്ങള്‍ ആകര്‍ഷകമാണ്. പാല്‍, ഖാജു വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്കായി ദീപങ്ങള്‍ ഒരുക്കും. രംഗോലികള്‍ തയ്യാറാകും. ചെരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂര്‍വാധികം ഭംഗിയാക്കും നാടും നഗരവും. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. വനവാസശേഷം അയോദ്ധ്യയിലെത്തുന്ന ശ്രീരാമനെ ജനങ്ങള്‍ വരവേറ്റതിന്റെ ആഘോഷമായും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനത്തിന്റെ ഓര്‍മ്മയായുമെല്ലാം ദീപാവലിയെ വാഴ്ത്താറുണ്ട്. ഇത്തവണയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പടക്ക കടകള്‍ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതല്‍ സ്റ്റാര്‍ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്, സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചത്, സ്വാഗതസംഘം കണ്‍വീനര്‍മാരായി ദിനേശ് വെള്ളപ്പള്ളിയും ശ്രീകുമാര്‍ ഉള്ളാപ്പിള്ളിയും

ബെര്‍മിംഗ്ഹാമില്‍ വെച്ചുനടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍ എന്നിവരെ സ്വാഗതസംഘം കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ബെര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ഗ്ലീറ്ററാണ് സ്വാഗതസംഘം ചെയര്‍മാന്‍. ആതിഥേയ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം സമീക്ഷയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ഉള്ള പ്രതിനിധികളും സ്വാഗതസംഘത്തിലുണ്ട്. നാഷണല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ കമ്മിറ്റി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. നവംബര്‍ പകുതിയോടെ മുഴുവന്‍ ഏരിയാ സമ്മേളനങ്ങളും ചേരും. നവംബര്‍ 30ന് ബെര്‍മിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്റര്‍ ഹാളിലാണ് ദേശീയ സമ്മേളനം. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരല്‍മലയുടെ പുനര്‍നിര്‍മാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും

കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ആപ്പിള്‍ ഐഫോണ്‍ നിരോധനം നീക്കി ഇറാന്‍, ഇനി മുതല്‍ ഐഫോണ്‍ 14, 15, 16 മോഡലുകള്‍ ഇറാനില്‍ ലഭ്യമായിത്തുടങ്ങും

ടെഹ്‌റാന്‍: ഇറാനില്‍ ഇനി മുതല്‍ ആപ്പിള്‍ ഐഫോണ്‍ നിരോധനം ഇല്ല. ഐഫോണ്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാനായി ആപ്പിള്‍ ഐഫോണ്‍ നിരോധനം നീക്കി ഇറാന്‍. ഇതോടെ ഐഫോണ്‍ 14, 15, 16 മോഡലുകള്‍ ഇറാനില്‍ ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ വര്‍ഷം 2023മുതലാണ് ഐഫോണ്‍ പുതിയ മോഡലുകള്‍ക്ക് ഇറാന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഐഫോണ്‍ ആരാധകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരന്നു ഇത്. ഇപ്പോഴിതാ ആ വിഷമത്തിന് ഇറാന്‍ തന്നെ പരിഹാരവും കണ്ടെത്തിയിരിക്കുകയാണ്. പുതിയ ഐഫോണ്‍ മോഡലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ പ്രശ്നം പരിഹരിച്ചതായി ടെലികമ്യൂണിക്കേഷന്‍ മന്ത്രി സതാര്‍ ഹാഷെമി എക്സില്‍ പറഞ്ഞു. നിരോധനത്തിനു ശേഷവും ഐഫോണ്‍ 13ഉം പഴയ പതിപ്പുകളും ഇറക്കുമതി ചെയ്യാന്‍ തടസമില്ലായിരുന്നു. എന്നാല്‍ ഐഫോണ്‍ 14 മുതലുള്ള പുതിയ മോഡലുകള്‍ രാജ്യത്ത് എത്തിച്ചാല്‍ ഒരു മാസത്തിനു ശേഷം പ്രവര്‍ത്തനം നിലയ്ക്കുമായിരുന്നു. വിനോദസഞ്ചാരികള്‍ക്കായാണ് ഈ ഇളവ് നല്‍കിയിരുന്നത്.

Other News in this category

  • സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്, സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചത്, സ്വാഗതസംഘം കണ്‍വീനര്‍മാരായി ദിനേശ് വെള്ളപ്പള്ളിയും ശ്രീകുമാര്‍ ഉള്ളാപ്പിള്ളിയും
  • കൈരളി യുകെ പാട്ടുകൂട്ടം നടത്തുന്നു; പ്രവാസികള്‍ക്കിടയില്‍ സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതീക്ഷകളേകുന്ന നിരവധി ഒത്തു ചേരലുകള്‍ ഈ നവംബറില്‍
  • അടുത്ത വര്‍ഷത്തെ ഹെരിഫോര്‍ഡ് മലയാളികളുടെ വാര്‍ഷിക പരിപാടികള്‍ ബ്രിട്ടീഷ് മലയാളി കലണ്ടറില്‍; അടുത്ത ഒരു വര്‍ഷത്തെ പരിപാടികള്‍ പ്രഖ്യാപിച്ച് സംഘടന, നിങ്ങളുടെ സംഘടനയുടേയും ആഘോഷങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്താം
  • പ്രീമിയര്‍ ലീഗ് സീസണ്‍ വണ്ണിന് ഇനി പത്തുനാള്‍ മാത്രം, ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് ആഘോഷത്തിന്റെയും ആവേശത്തിന്റെയും രാവുകള്‍, കൊമ്പുകോര്‍ക്കുന്നത് നാലു ടീമുകള്‍
  • ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം, പതിനൊന്നു അംഗ പ്രവര്‍ത്തക സമിതിയുടെ പ്രസിഡന്റ് ജോജി വര്‍ഗീസ് ഈപ്പന്‍, സെക്രട്ടറി ജിന്‍സ് ജോസ്
  • 'കേരളീയം 2024' എന്ന പേരില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു, നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ വിവിധ പ്രായവിഭാഗങ്ങളിലായി മത്സരങ്ങള്‍
  • അപ്സരസിന്റെ കഥകള്‍ വര്‍ണിക്കുന്ന നൃത്തം അവതരിപ്പിക്കുവാന്‍ ഒരുങ്ങി സംഗീത തീയേറ്റായ ദീക്ഷ, 'ദ ഡാന്‍സ് ഓഫ് അപ്‌സരസ്' - 'ദി ടോള്‍ഡ് ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്' നവംബര്‍ രണ്ടിന്
  • 'മലയാളോത്സവം 2024' ലണ്ടനില്‍, കേരളപ്പിറവിയാഘോഷത്തോടൊപ്പം നടക്കുന്ന പരിപാടി രണ്ട് ദിവസങ്ങളിലായി, ആടുജീവിതത്തിന്റെ സൃഷ്ടാവ് ബെന്യാമിനും പരിപാടിയില്‍ പങ്കെടുക്കും
  • ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ ഭംഗിയായ വിജയം കൈവരിച്ചു, മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി
  • കൊച്ചി - യു കെ എയര്‍ ഇന്ത്യയുടെ പ്രതിവാര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, സര്‍വീസുകള്‍ ബിര്‍മിങ്ങ്ഹം/മാഞ്ചസ്റ്റര്‍ വരെ നീട്ടും, നിവേദനം സമര്‍പ്പിച്ച് ഒ ഐ സി സി (യു കെ); ഉടനടി ഇടപെട്ട് കെ സുധാകരന്‍ എംപി
  • Most Read

    British Pathram Recommends