ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വെജിറ്റേറിയന്‍സിനെ ഉന്നം വെച്ച് പുതിയ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ച് സൊമാറ്റോ. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കാനാണ് പുതിയ പദ്ധതി.
ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' എന്ന പേരില്‍ ആണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ ആണ് ഈ കാര്യം അറിയിച്ചത്. സംരഭത്തിന്റെ പ്രാരംഭം എന്നോണം ഗോയല്‍ തന്നെ ഭക്ഷണം ഡെലിവറി ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.
'പ്യുവര്‍ വെജ് മോഡില്‍' വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ മാത്രമാണ് ഉള്‍പ്പെടുന്നതെന്ന് ഗോയല്‍ പറഞ്ഞു. ശുദ്ധമായ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളില്‍ നിന്നായിരിക്കും ഉപഭോക്താക്കള്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ വാങ്ങുകയെന്നും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഡെലിവെറി ചെയ്യുന്ന ആളുകള്‍ നോണ്‍ വെജ് റെസ്റ്റോറന്റുകളില്‍ നിന്ന് ഡെലിവറി എടുക്കില്ലെന്നും ഗോയല്‍ വ്യക്തമാക്കി. വെജ് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ആളുകള്‍ക്ക് പച്ച നിറത്തിലുള്ള യൂണീഫോമും അല്ലാത്തവര്‍ക്ക് ചുവപ്പ് നിറത്തിലുള്ളതുമായിരിക്കും.