ഗൂഗിളിലെ പിഴവുകള്‍ ണ്ടെത്തിയവര്ക്ക് നല്കിയ പാരിതോഷികത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്ത് വിട്ടു. തങ്ങള്‍ ചെയ്ത സേവനത്തിന് അനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് കമ്പനി വിതരണം ചെയ്തത്.
68 രാജ്യങ്ങളില്‍ നിന്നും 632 പേര്‍ക്കായി 10 മില്യണ്‍ (ഏകദേശം 83 കോടി രൂപ) ഡോളറാണ് ഇതിന് പ്രതിഫലം നല്‍കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. ഒരാള്‍ക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക 1,13,337 (93,92,713 രൂപ) ഡോളറാണ്. അതേസമയം എന്ത്ബഗ്ഗ് കണ്ടെത്തിയതിനാണ് ഒരാള്‍ക്ക് മാത്രം ഇത്രയും തുക നല്‍കിയത് എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടില്ല.
ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പിഴവുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവുമധികം പാരിതോഷികം വിതരണം ചെയ്തിട്ടുളളതും ഇതുമായി ബന്ധപ്പെട്ടാണ്. 3.4 മില്യണ്‍ (28 ലക്ഷം രൂപ) ഡോളറാണ് ആന്‍ഡ്രോയ്ഡിന് മാത്രമായി വിതരണം ചെയ്തതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2.1 മില്യണുമായി തൊട്ടുപിന്നില്‍ തന്നെ ക്രോമുമുണ്ട്. വെയര്‍ ഒ.എസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സോഫ്റ്റുവെയറുകളാണ് തൊട്ടു പിന്നാലെയുള്ളത്.