കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷനുകളില്‍ പിഴവ് കണ്ടെത്തി. ക്രോമിന്റെ രണ്ട് വേര്‍ഷനുകളില്‍ ഉള്ള പിഴവുകള്‍ കണ്ടെത്തിയത് പ്രകാരം ഇത് അതീവ ഗുരുതരമാണെന്നാണ് പറയുന്നത്.
123.0.6312.58 for Linux എന്ന അപ്ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകള്‍ എന്നീ രണ്ട് വെര്‍ഷനിലും ഒന്നിലധികം പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ അതീവഗുരുതരമാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഹാക്കര്‍മാര്‍ക്ക് ഇതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താന്‍ കഴിയും. അനധികൃത സോഫ്റ്റ്വെയറുകള്‍, ഡൗണ്‍ലോഡുകള്‍, എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്‌നമാണ്. കൂടാതെ ഈ വേര്‍ഷനുകള്‍ വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഇത് ഒഴിവാക്കാനുള്ള വഴിയെന്ന് മുന്നറിയിപ്പില്‍ പറയുന്നു .