മെറ്റ കളവ് പറയുകയാണെന്നും മികച്ചത് എക്‌സ് ആണെന്നും ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം.
മെറ്റയെക്കാള്‍ എക്സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്. മറ്റൊരു എക്സ് ഉപഭോക്താവും മെറ്റയ്ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.