ഇംഗ്ലണ്ടിൽ സ്പ്രിങ് സീസണിലേക്കുള്ള പ്രൈമറി സ്കൂൾ പ്രവേശനം ലഭിച്ച കുട്ടികളുടെ വിവരങ്ങൾ ഇന്ന് സ്‌കൂളുകൾ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകിയ ഏതൊക്കെ സ്‌കൂളുകളിലാണ് പ്രവേശന ഓഫർ ലഭിച്ചതെന്ന് രക്ഷിതാക്കളെ അറിയിക്കും.
ഇംഗ്ലണ്ടിലെ രക്ഷിതാക്കളായ അപേക്ഷകരിൽ 90% ത്തിലധികം പേർക്കും കഴിഞ്ഞവർഷം ആദ്യ ചോയ്‌സ് ലഭിച്ചിരുന്നു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാതാപിതാക്കൾക്ക് 2024-ലെ പ്രൈമറി സ്കൂൾ പഠനത്തിന് കുട്ടിക്ക് ഏത് സ്‌കൂളാണ് പ്രവേശനം വാഗ്ദാനം ചെയ്തതെന്ന കാര്യം ഏപ്രിൽ 16 ചൊവ്വാഴ്ച അറിയാനാകും.
ജനുവരി 15-ലെ അപേക്ഷാ സമയപരിധി നഷ്‌ടമായാൽ, ഇംഗ്ലണ്ടിൽ, ആദ്യ റൗണ്ട് ഓഫറുകൾക്ക് ശേഷം നിങ്ങളെ പരിഗണിക്കില്ല.
വെയിൽസിൽ കൗൺസിൽ ഏരിയകൾക്കിടയിൽ പ്രവേശന സമയപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷ വൈകുന്നതിന് നല്ല കാരണമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ, അഡ്മിഷൻ അതോറിറ്റിയുമായി ബന്ധപ്പെടണം,
വടക്കൻ അയർലണ്ടിൽ, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26 ആയിരുന്നു. ഏപ്രിൽ 25 വ്യാഴാഴ്ച മാതാപിതാക്കളെ ഓൺലൈൻ പോർട്ടൽ വഴിയോ കത്ത് മുഖേനയോ അറിയിക്കുന്നതാണ് .
സ്‌കോട്ട്‌ലൻഡിൽ , മാർച്ച് 15-നകം സ്‌കൂൾ സീറ്റിനായി അപേക്ഷകൾ സമർപ്പിച്ച രക്ഷിതാക്കൾക്ക് ഏപ്രിൽ 30 ചൊവ്വാഴ്ചയോടെ ഫലമറിയാൻ കഴിയും.
ആ സമയപരിധിക്ക് ശേഷമാണ് നിങ്ങൾ സീറ്റ് ആവശ്യപ്പെടുന്നതെങ്കിൽ, കൗൺസിലിന് തീരുമാനമെടുക്കാൻ രണ്ട് മാസമുണ്ട്, എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്കൂളിലെ എല്ലാ ഒഴിവുകളും നികത്തിയിരിക്കാം.
പ്രൈമറി സ്കൂൾ പ്രവേശനം എങ്ങനെയാണ് തീരുമാനിക്കുന്നത്?
ഇംഗ്ലണ്ടിൽ, നേരത്തേ പഠിച്ച അല്ലെങ്കിൽ നഴ്‌സറി കെയറിൽ ഉണ്ടായിരുന്ന, നേരത്തേ ഉണ്ടായിരുന്ന കുട്ടികൾക്ക് മുൻഗണന നൽകും.
ഏത് കുട്ടികൾക്ക് മുൻഗണന നൽകണമെന്ന് തീരുമാനിക്കാൻ സ്കൂളുകൾക്കും പ്രാദേശിക അധികാരികൾക്കും അവരുടേതായ പ്രവേശന മാനദണ്ഡമുണ്ട് .
സ്‌കൂൾ അധികൃതരുടെ വിവേചനാധികാരത്തിൽ താഴെപ്പറയുന്നവ ഉൾപ്പെടാം:
കുട്ടി സ്‌കൂളിനടുത്താണ് താമസം
കുട്ടിയ്ക്ക് സ്കൂളിൽ ഒരു സഹോദരനുണ്ട്
ഒരു പ്രത്യേക മതത്തിൽ നിന്നുള്ളവർ (മതവിശ്വാസ സ്കൂളുകൾക്ക്)
വിദ്യാർത്ഥി പ്രീമിയത്തിന് യോഗ്യത നേടുന്നു
കുട്ടിയ്ക്ക് രണ്ട് വർഷത്തിലേറെയായി സ്കൂളിൽ ജോലി ചെയ്യുന്ന ഒരു രക്ഷിതാവുണ്ട്
നിങ്ങളുടെ പ്രാദേശിക കൗൺസിലിന് ഒരു പ്രത്യേക സ്കൂളിനെക്കുറിച്ചോ അതോറിറ്റിയുടെ മാനദണ്ഡത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും.
നിങ്ങളുടെ കുട്ടിയ്ക്ക് അപേക്ഷിച്ചിടത്ത് പ്രൈമറി സ്കൂൾ പ്രവേശനം ലഭിച്ചില്ലെങ്കിൽഎങ്ങനെയാണ് അപ്പീൽ നൽകേണ്ടത്?
ഇംഗ്ലണ്ടിൽ, സ്‌കൂൾ അധികൃതർ അപേക്ഷയിന്മേലുള്ള തീരുമാനത്തെക്കുറിച്ച് നിങ്ങളെ അറിയിച്ച് ലഭിക്കുന്ന കത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീലിനായി എന്തുചെയ്യണമെന്ന് അപേക്ഷകരെ അറിയിക്കും.
പരാതിയുള്ള ആർക്കും അപ്പീൽ ചെയ്യാം, എന്നിരുന്നാലും നിങ്ങളുടെ കുട്ടിക്ക് ലഭിച്ച ഓഫർ സ്വീകരിക്കാൻ പൊതുവിൽ നിർദ്ദേശിക്കപ്പെടുന്നു. ഇനി നിങ്ങൾ അതിനെതിരെ അപ്പീൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും. കാരണം അപ്പീൽ പരാജയപ്പെട്ടാൽ ഒരു സ്ഥലമെങ്കിലും ലഭ്യമാണെന്ന് ഉറപ്പാക്കാനാണിത്.
അപ്പീൽ സമർപ്പിക്കാൻ ഓഫർ ദിവസം മുതൽ നിങ്ങൾക്ക് കുറഞ്ഞത് 20 സ്കൂൾ ദിവസങ്ങളെങ്കിലും ഉണ്ടായിരിക്കും, നടപടി ക്രമമായി ഒരു ഫോം അയയ്‌ക്കുകയും തുടർന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ പാനലുമായി ഒരു ഹിയറിംഗിൽ പങ്കെടുക്കുകയും ചെയ്യണം.
ക്ലാസ് വലുപ്പ പരിധികളും സ്‌കൂളിൻ്റെ പ്രവേശന ക്രമീകരണങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതും ഉൾപ്പെടെ നിരവധി ഘടകങ്ങൾ അപ്പീലിൽ അവർ പരിഗണിക്കും.
വെയിൽസിൽ , അപ്പീൽ ഹിയറിംഗിൽ നിങ്ങൾക്ക് തീരുമാനത്തെ എതിർത്ത് വാദമുഖങ്ങൾ ഉയർത്താനും കഴിയും. അത് ഇരുവശത്തുനിന്നും വാദങ്ങൾ പരിശോധിക്കും.
സ്കോട്ട്ലൻഡിൽ , കൗൺസിലർമാർ അല്ലെങ്കിൽ അധ്യാപകരും രക്ഷിതാക്കളും പോലുള്ള മറ്റ് പ്രാദേശിക ആളുകളും ഉൾപ്പെടുന്ന ഒരു അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ നിങ്ങളുടെ അപ്പീൽ കേൾക്കുന്നതാണ്.
നോർത്തേൺ അയർലണ്ടിൽ അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ അതോറിറ്റിയുടെ വെബ്‌സൈറ്റിലേക്ക് പോകണം, അവിടെ ഒരു ഫോം ഓൺലൈനിൽ ഫിൽ ചെയ്ത് യയ്ക്കാം.
നിങ്ങൾ അപ്പീൽ നൽകിയ ശേഷം, സ്കൂൾ അതിൻ്റെ പ്രവേശന മാനദണ്ഡം ശരിയായി പ്രയോഗിച്ചിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ അപ്പീൽ ട്രിബ്യൂണൽ തീരുമാനിക്കുന്നു. അത് അനുകൂലമോ പ്രതികൂലമോ ആകാം.