വീണ്ടും ഒരു കൊവിഡ് കാലം തലപൊക്കുമെന്ന ഭീതിയില്‍ ഐ.എം.എ. കൊച്ചി ഐ.എം.എ.യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. എന്നാല്‍, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി.
മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്‌ക്കെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഐ.എം.എ. കൊച്ചി സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍, പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.