ചിലർ അങ്ങനെയാണ്.. നിസ്വാർത്ഥമായ സഹായവും സ്നേഹവും മറ്റുള്ളവർക്ക് പകർന്നുനൽകും.. സ്വന്തം ജീവിതത്തിലും ബാങ്കിലും വലിയ സമ്പാദ്യമൊന്നും അവർക്ക് കാണില്ല.. പക്ഷേ, ഹൃദയങ്ങളിൽ സ്നേഹത്തിന്റെ ഭാഷയിൽ ഒരിക്കലും മായാത്ത ഓർമ്മച്ചിത്രങ്ങൾ അവർ സമ്മാനിച്ചിരിക്കും. ഇന്നലെ സംസ്കാരച്ചടങ്ങുകൾ നടന്ന വെയില്‍സിലെ അബര്‍ഗബാനിയിലെ രാജേഷ് ഉത്തമരാജിന്റെ ജീവിതം അതിന് ഉത്തമോദാഹരണം.
യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ പള്ളിയില്‍ തടിച്ചുകൂടിയിരുന്നൂ. ബാഗ്ലൂരിലെ രാഘവേന്ദ്ര കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ പഠിച്ച രാജേഷിന് യുകെയില്‍ നിരവധി സുഹൃത്തുക്കളുണ്ട്. സ്‌കോട്‌ലന്റിലെ ഗ്ലാസ്‌കോയില്‍ നിന്നൂവരെ രാവിലെ കാര്‍ ഓടിച്ച് സഹപാഠികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നൂ.
വളരെ സൗമ്യനായ രാജേഷ് എല്ലാവര്‍ക്കൂം പ്രിയപ്പെട്ട സുഹൃത്തായിരുന്നൂ. അബര്‍ഗബാനിയില്‍ തന്നെയുള്ള നേഴ്‌സിങ്ങ് ഹോമില്‍ മാനേജരായി ജോലി നോക്കിയിട്ടുള്ള രാജേഷിന്റെ മൃതദേഹം കാണൂവാനായി സ്വദേശികളായ നിരവധി ആളുകളും എത്തിയിരുന്നൂ.
ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഇന്നലെ രാവിലെ 9;30 മണിക്ക് രാജേഷിന്റെ വസതിയില്‍ മൃതദേഹം എത്തിച്ചു. തുടര്‍ന്ന് 11 മണിയോടുകൂടി ബ്രെന്‍മ്യാറിലുള്ള സെന്റ് മേരീസ് റോമന്‍ കത്തോലിക്ക് ചര്‍ച്ചില്‍ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും നടത്തി. യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധിപ്പേർ രാജേഷിനെ അവസാനമായി ഒന്നുകാണാനും സംസ്‌കാര ചടങ്ങുകളിൽ പങ്കുകൊള്ളാനും രാവിലെമുതൽ പള്ളിയില്‍ തടിച്ചുകൂടിയിരുന്നൂ.
ബാഗ്ലൂരിലെ രാഘവേന്ദ്ര കോളേജ് ഓഫ് നഴ്‌സിങ്ങില്‍ പഠിച്ച രാജേഷിനു യുകെയിലെമ്പാടുമായി വലിയൊരു സുഹൃദ്‌വലയമുണ്ട്. അതിൽ ഭൂരിഭാഗവും നഴ്സുമാരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുമാണ്.
വളരെ സൗമ്യനായ രാജേഷ് എല്ലാവര്‍ക്കൂം പ്രിയപ്പെട്ട സുഹൃത്തായിരുന്നൂ. അബര്‍ഗബാനിയില്‍ തന്നെയുള്ള നഴ്‌സിങ്ങ് ഹോമില്‍ മാനേജരായി ജോലിചെയ്തിട്ടുള്ള രാജേഷിന്റെ മൃതദേഹം കാണുവാനായി സ്വദേശികളായ നിരവധി വെള്ളക്കാരും മറ്റുള്ളവരും പോലും എത്തിയിരുന്നു.
സുഹൃത്തുക്കളുടെ പ്രതിനിധിയായി ജിമ്മി കുന്നശ്ശേരിയില്‍ ഓര്‍മ്മകള്‍ പങ്കുവച്ചു സംസാരിച്ചു. സഹപാഠി എന്ന നിലയില്‍ വര്‍ഷങ്ങള്‍ നീണ്ടുള്ള സൗഹൃദവും രാജേഷിന്റെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും ജിമ്മി പ്രത്യേകം ഓർത്തെടുത്തു. പഠനത്തില്‍ മാത്രമല്ല കലാരംഗത്തും രാജേഷ് കഴിവ് തെളിയിച്ചിരുന്നതായി ജിമ്മി പറഞ്ഞു.
പള്ളിയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാദര്‍ പ്രെജി നേതൃത്വം നല്കി, പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് 12.30 തോടെ മൃതദേഹം നിരവധി വാഹനങ്ങളുറ്റെ അകമ്പടിയോടെ സമീപത്തുള്ള സെമിത്തേരിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. സെമിത്തേരിയിലെ അന്തിമ കർമ്മങ്ങൾക്ക് ഫാദര്‍ ജിമ്മി സെബാസ്റ്റ്യനൂം നേതൃത്വം നല്കി.
പ്രകൃതി സുന്ദരവും ശാന്തവുമായ ബ്രെന്‍മ്യാർ സെമിത്തേരിയിൽ, മനുഷ്യസ്നേഹിയായ മലയാളി യുവാവ് നിത്യനിദ്രയിലാകുമ്പോൾ, ഒട്ടുമിക്കവരുടേയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ചെറുതായി അലട്ടിയിരുന്ന അസുഖങ്ങൾ മൂലം കുറച്ചുനാളായി രാജേഷ് ജോലിചെയ്തിരുന്നില്ല. ചികിത്സയ്ക്കും വിശ്രമജീവിതത്തിനും ഇടയിലാണ് കുഴഞ്ഞുവീണുള്ള ആകസ്മിക മരണം.
രാജേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബ്രെന്മ്യാറില്‍ തന്നെ താമസിക്കുന്ന ബിജി ജോണ്‍ ഇരുപ്പയിലും മറ്റ് സുഹൃത്തുക്കളും മരണദിവസം മുതല്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതുവരെ രാജേഷിന്റെ ഭാര്യ സ്വപ്നയോടും മക്കളോടുമൊപ്പം എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നു.
രാജേഷിന്റെ പെട്ടെന്നുള്ള വേർപാടിൽ ആകെത്തകർന്ന സ്വപ്നയേയും കുട്ടികളേയും സ്വാന്തനപ്പെടുത്താൻ പോലും വാക്കുകൾ കിട്ടാതെ സുഹൃത്തുക്കൾ കുഴഞ്ഞു.
ബ്രിട്ടീഷ് പത്രത്തിനുവേണ്ടി മാനേജിങ്ങ് ഡയറക്ടര്‍ ജിജോ വാളിപ്ലാക്കിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. രാഘവേന്ദ്ര കോളേജിലെ സഹപാഠികളുടെ പേരില്‍ ബിജു ജോസഫും പ്രജീഷ് നായരൂം പുഷ്പചക്രങ്ങൾ സമര്‍പ്പിച്ചു.
സംസ്‌കാര ചടങ്ങുകൾക്കുശേഷം രാജേഷിന്റെ വേര്‍പാടിന്റെ ദുഖവുമേറി സുഹൃത്തുക്കള്‍ അടുത്തുള്ള ഹാളില്‍ അനുശോചനത്തിനായും ഒത്തുകൂടി. ഒടുവിൽ വൈകിട്ട് നാലുമണിയോടുകൂടി എല്ലാവരും വേർപിരിയുമ്പോൾ, ഹ്രസ്വമായ ജീവിതംകൊണ്ടും മറക്കാനാകാത്ത ആ വ്യക്തിത്വം സമ്മാനിച്ച ഓർമ്മകൾ നൊമ്പരമായി മനസ്സുകളിൽ നിറഞ്ഞുനിന്നു.
Other News...