അന്ന് ചൂണ്ടു വിരലില്‍ പതിഞ്ഞ ആ മഷി ഇനിയും മാഞ്ഞിട്ടില്ല, നാളെ കേരളം ഒട്ടാകെ വോട്ടിങ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോള്‍ തനിക്കതിന് സാധിക്കുമോ എന്ന സംശയത്തില്‍ ഒരു വൃദ്ധ. കുളപ്പുള്ളി ഗുരുവായൂരപ്പന്‍ നഗര്‍ പൂളക്കുന്നത് വീട്ടില്‍ ഉഷയാണ് 2016ലെ തെരഞ്ഞെടുപ്പില്‍ പതിഞ്ഞ മഷിയുമായി 2024ല്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.
ഇന്ന് 2024 കേരളം വീണ്ടും ഒരു ഇലക്ഷനെ നേരിടുമ്പോള്‍ ഉഷയുടെ കൈവിരലിലെ നഖത്തിനു മുകളില്‍ അന്ന് പതിഞ്ഞ കറുത്ത വര മായാതെ നില്‍ക്കുകയാണ്. കുളപ്പുള്ളി എയുപി സ്‌കൂളിലാണ് 2016ല്‍ ഉഷ വോട്ട് ചെയ്തത്. അന്നു പതിപ്പിച്ച മഷി പിന്നീട് മാഞ്ഞില്ല.
പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. കാര്യം പറഞ്ഞിട്ടും വിശ്വാസമായില്ല. പിന്നീട് ഉഷയെ അറിയുന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ തര്‍ക്കമില്ലെന്നു അറിയിച്ചതോടെയാണ് അന്ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. അടയാളം മായ്ക്കാന്‍ സോപ്പും ചില ലയനികളുമെല്ലാം ഉപയോഗിച്ചെങ്കിലും മാഞ്ഞില്ല. ബൂത്തില്‍ ചെന്നാല്‍ തര്‍ക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019ലെ ലോകസ്ഭാ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉഷ വോട്ട് ചെയ്തില്ല.
കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചപ്പോള്‍ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു. ഇങ്ങനെ മഷി മായാതെ നില്‍ക്കുന്ന സംഭവം ഇല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചര്‍മ രോഗ വിദഗ്ധരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചിലര്‍ക്ക് നഖത്തിനുള്ളില്‍ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധിച്ചാല്‍ മാത്രമേ എന്താണെന്നു വ്യക്തമാകു എന്നും അവര്‍ വ്യക്തമാക്കി.