പഴകാലത്തെ വീടുകളില്‍ നിധി ശേഖരം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നൊരു വിശ്വാസം പൊതുവേ ഉണ്ട്. തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പോര്‍ട്ടണ്‍ ഫാം എന്ന 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജിലും നിധി കണ്ടെത്തിയത് വളരെ യാദര്‍ശ്ചികമായിട്ടാണ്.
യുകെയിലെ ഡോര്‍സെറ്റിലുള്ള ഫാം ഹൗസ് പുതുക്കിപ്പണിയുന്നതിനിടെയാണ് ദമ്പതികള്‍ക്ക് നിധി ശേഖരം കിട്ടിയത്. ദമ്പതികള്‍ ഈ വീട്ടിലേക്ക് താമസമാക്കുന്നത് 2019ല്‍ ആണ്. അടുക്കള പുതുക്കി പണിയുന്നതിനിടെ, തറയിലെ കോണ്‍ക്രീറ്റ് നീക്കം ചെയ്തപ്പോഴാണ് ഒരു പാത്രം കണ്ടെത്തിയത്. അതില്‍ 400 വര്‍ഷം പഴക്കമുള്ള പുരാതനമായ 1,000 വിലയേറിയ നാണയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ നാണയ ശേഖരം ആയിരുന്നു അത്.
ദമ്പതിമാര്‍ നാണയങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രാദേശിക ഭരണാധികാരികളെ വിവരമറിയിക്കുകയും അവര്‍ നാണയങ്ങള്‍ ബ്രീട്ടീഷ് മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. ലഭിച്ചവയില്‍ 1029 നാണയങ്ങളും ജെയിംസ് ഒന്നാമന്‍ രാജാവിന്റെയും ചാള്‍സ് ഒന്നാമന്‍ രാജാവിന്റെയും കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവയാണ്. എലിസബത്ത് ക സില്‍വര്‍ ഷില്ലിംഗുകളും ക്വീന്‍ മേരി ഒന്നാമന്റെ കാലത്തെ നാണയങ്ങളും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ദമ്പതികള്‍ നാണയങ്ങള്‍ വിറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 62.88 ലക്ഷം രൂപയ്ക്കാണ് നാണയങ്ങള്‍ ലേലത്തില്‍ പോയത്. ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ സ്വര്‍ണ നാണയങ്ങളാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ചത്. 5.17 ലക്ഷം രൂപയായിരുന്നു അതിന് ലഭിച്ചത്. 1621-ലെ ജെയിംസ് രാജാവിന്റെ ഒരു വെള്ളി നാണയത്തിന് 2.80 ലക്ഷം രൂപയും ലഭിച്ചു.