മധുരം നുണഞ്ഞും ചോക്ലേറ്റ് പങ്കിട്ടും അല്ലാതൊരു ആഘോഷം മനുഷ്യര്‍ക്കില്ല. ചോക്ലേറ്റ് രുചിക്കാത്ത ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇതുവരെ എല്ലാവര്‍ക്കും ഉണ്ടാകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അത് തിരുത്തുന്ന ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം നടന്നത്.
ഈ ചോക്ലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോ കായ ഉത്പാദിപ്പിക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞ കാര്യം കേട്ട് എല്ലാവരും ഞെട്ടുകയായിരുന്നു. ലോകത്തിലെ മൊത്തം കൊക്കോ ഉദ്പാദനത്തിന്റെ 45 ശതമാനവും ഐവറി കോസ്റ്റില്‍ നിന്നാണ്. എന്നാല്‍ അവിടുള്ളവര്‍ ഒരിക്കല്‍ പോലും ചോക്ലേറ്റ് രുചിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?
എന്നാല്‍ അതാണ് സത്യം. അവിടെയുള്ള കര്‍ഷകര്‍ ആദ്യമായി ചോക്ലേറ്റ് രുചിക്കുന്നതിന്റെ വിഡിയോ ആണ് സോഷയല്‍മീഡിയയില്‍ കൗതുകമാകുന്നത്.
കൊക്കോ കര്‍ഷകരുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിഡിയോയില്‍ 'കൊക്കോ എന്തിന് വേണ്ടയാണ് ഉപയോഗിക്കുന്നതെന്ന് അറിയാമോ' എന്ന് കര്‍ഷകനോട് ചോദിക്കുമ്പോള്‍, 'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണെന്ന് അറിയാം എന്നാല്‍ ഇതുവരെ രുചിച്ചിട്ടില്ലെന്നും' അദ്ദേഹം പറയുന്നുണ്ട്. 'തന്റെ കയ്യില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന്' പറഞ്ഞാണ് അഭിമുഖം നടത്തുന്നയാള്‍ ചോക്ലേറ്റ് എടുത്തു കാണിക്കുന്നത്.
'ഇത് കൊള്ളമെല്ലോ' എന്നായിരുന്നു കര്‍ഷകന്റെ മറുപടി. പിന്നാലെ മറ്റു കര്‍ഷകരുടെ ചോക്ലേറ്റ് ഇഷ്ടത്തോടെ രുചിക്കുന്നതും വിഡിയോയില്‍ കാണാം. ഇത്തരം പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കൊക്കോ പുറം രാജ്യാങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ യഥാര്‍ഥ മൂല്യം ലഭിക്കുന്നില്ലെന്നായിരുന്നു പലരും കമന്റ് ചെയ്തത്. ഇതൊരു പഴയ വീഡിയോ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോഴും കൗതുകമാകുകയാണ്.