ഇംഗ്ലണ്ടിലെ മരുന്ന് ക്ഷാമം നിലവില്‍ വളരെ അപകടകരമായ നിലയിലാണെന്നും രോഗികള്‍ക്ക് മരണം വരെ സംഭവിക്കാമെന്നും ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്. സാഹചര്യം വളരെ ഗുരുതരമാണെന്നും രോഗികള്‍ക്ക് അവരുടെ കുറിപ്പടിയുടെ ഒരു ഭാഗം മരുന്ന് മാത്രമേ നിലവിലെ സാഹചര്യത്തില്‍ വിതരണം ചെയ്യാന്‍ കഴിയന്നുള്ളൂ എന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് (സിപിഇ) പ്രകാരം നൂറുകണക്കിന് വ്യത്യസ്ത മരുന്നുകള്‍ ലഭിക്കാന്‍ പ്രയാസമോ അസാധ്യമോ ആയിത്തീര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ മരുന്നുകളുടെ വ്യാപകവും പലപ്പോഴും നീണ്ടുനില്‍ക്കുന്നതുമായ ക്ഷാമം രോഗിയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ദുരിതത്തിന് കാരണമാവുകയും ചെയ്യുന്നുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കമ്മ്യൂണിറ്റി ഫാര്‍മസികളും രോഗികളും നേരിടുന്ന മരുന്ന് വിതരണ വെല്ലുവിളികള്‍ നിര്‍ണായകമാണെന്ന് ിപിഇയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് മോറിസണ്‍ പറഞ്ഞു. ''വൈവിധ്യമാര്‍ന്ന ക്ലിനിക്കല്‍, ചികിത്സാ ആവശ്യങ്ങളുള്ള രോഗികളെ അനുദിനം ബാധിക്കുന്നു, ഇത് അസൗകര്യങ്ങള്‍ക്കപ്പുറമാണ്, ഇത് നിരാശയിലേക്കും ഉത്കണ്ഠയിലേക്കും ക്രമേണ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതിലേക്കും നയിക്കുന്നു.
''ചില രോഗികള്‍ക്ക് അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിക്കാത്തത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാം, അവര്‍ക്ക് A&E സന്ദര്‍ശിക്കേണ്ടി വരും. മരുന്നുകളുടെ ദൗര്‍ലഭ്യം രോഗികള്‍ക്ക് സമയബന്ധിതമായി നിര്‍ണായകമോ ജീവന്‍ രക്ഷിക്കാന്‍ സാധ്യതയുള്ളതോ ആയ ചില മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിലേക്ക് നയിക്കുന്നു.
ടൈപ്പ് 2 പ്രമേഹം, എഡിഎച്ച്ഡി, അപസ്മാരം എന്നിവയ്ക്കുള്ള പ്രധാന മരുന്നുകള്‍ക്ക് സമീപ മാസങ്ങളില്‍ രൂക്ഷമായ ദൗര്‍ലഭ്യമാണ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം എച്ച്ആര്‍ടി, അഡ്രിനാലിന്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെയും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.