സംസ്ഥാനത്ത് ചില ജില്ലകളിലെ പല ഭാഗങ്ങളില്‍ കൊതുകിനാല്‍ പകരുന്ന രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇപ്പോഴിതാ ജാഗ്രത പാലിക്കേണ്ട രോഗങ്ങളായ ഡെങ്കിപ്പനി ചിക്കന്‍ഗുനിയ മലേറിയ തുടങ്ങിയവയ്ക്ക് എതിരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം 8- 10 ദിവസത്തിനുള്ളില്‍ തന്നെ വൈറസുകള്‍ കൊതുകിന്റെ ഉമിനാര്‍ ഗ്രന്ഥിയില്‍ പ്രവേശിക്കുന്നു. ചിക്കന്‍ഗുനിയ, ഡെങ്കിപ്പിനി, മലേറിയ എന്നിവ കൊതുകിലൂടെ പിടിപെടുന്ന രോഗമാണ്. ജനങ്ങള്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍.
1. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും.
2. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും.
3. കുരുമുളകുപൊടി സ്പ്രേ ചെയ്യുന്നത് കൊതുകിനെ എളുപ്പം തുരത്താന്‍ സഹായിക്കും. കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യുക.
4. കര്പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിക്കുന്നതും കൊതുക് ശല്യം എളുപ്പം അകറ്റാനാകും.