18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം >>> നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം >>> യുകെയില്‍ എത്തിയിട്ട് ആറു മാസം മാത്രം; കുംബ്രിയയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു; നോബിള്‍ ജോസിന്റെ മരണംഅപ്രതീക്ഷിത വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും >>> ഗൂഗിള്‍ മാപ്‌സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ >>> 2036ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു >>>
Home >> MIDDLE EAST
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടു, സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

സ്വന്തം ലേഖകൻ

Story Dated: 2024-05-22

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ട്. 

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ചൊവ്വാഴ്ച ബാങ്കോക്കിലെ പ്രാദേശിക സമയം വൈകുന്നേരം 3.45ഓടെയായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്. ഒരാളുടെ മരണവും മറ്റുള്ളവരുടെ പരിക്കുകളും വിമാനക്കമ്പനി സ്ഥിരീകരിച്ചു.

ബോയിങ് 777-300 ഇ.ആര്‍ വിഭാഗത്തില്‍പ്പെട്ട വിമാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം യാത്ര തുടരുന്നതിനെ ജീവനക്കാര്‍ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ആകാശച്ചുഴിയില്‍ പെട്ടത്. ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം ആന്‍ഡമാന്‍ കടലിന് മുകളില്‍ വെച്ച് ഏതാണ്ട് അഞ്ച് മിനിറ്റ് കൊണ്ട് വിമാനം 1800 മീറ്ററിലേറെ (6000 അടി) താഴ്ചയിലേക്ക് എത്തി. 3.35നാണ് ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് അനുമതി തേടി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. 3.45ന് ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യ സഹായം എത്തിച്ചു.

73 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. ഹൃദയാഘാതമായിരിക്കാം ഇദ്ദേഹത്തിന്റെ മരണ കാരണമെന്നാണ് അനുമാനം. ഏഴ് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 18 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റ് 12 പേര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നല്‍കി വിട്ടയച്ചു. സംഭവത്തില്‍ ഖേദവും യാത്രക്കാരന്റെ മരണത്തില്‍ അനുശോചനവും അറിയിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, യാത്രക്കാര്‍ക്ക് സഹായം എത്തിക്കാനായി ഒരു സംഘത്തെ ബാങ്കോക്കിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

More Latest News

യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം

യുക്മ ദേശീയ കായിക മേളക്ക് മുന്നോടിയായി ഇന്ന് യുക്മയുടെ നാല് പ്രമുഖ റീജിയണുകളായ മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കത്തിന് ട്രാക്കുണരുന്നു.  മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ കെ.സി.എ റെഡിച്ച് ആതിഥേയത്വം വഹിക്കുമ്പോള്‍  നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ വാറിംഗ്ടണ്‍ മലയാളി അസോസിയേനും, സൗത്ത് ഈസ്റ്റ് റീജിയണില്‍ ഡാര്‍ട്ട് ഫോര്‍ഡ് മലയാളി അസോസിയേഷനും, യോര്‍ക് ഷെയര്‍ റീജിയണില്‍ ബാണ്‍സലി കേരള കള്‍ച്ചറല്‍ അസോസിയേഷനും കായിക മേളകള്‍ക്ക് ആതിഥേയത്വം വഹിക്കും. രാവിലെ 9 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കും. തുടര്‍ന്ന് ട്രാക്കിലും ഫീല്‍ഡിലും മത്സരങ്ങള്‍ ആരംഭിക്കും. വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഇന്ന് കായികമത്സരം നടക്കുന്ന എല്ലാ റീജിയണുകളിലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കായികമേളയുടെ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുക്മ റീജിയണല്‍ കായിക മേളകള്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ യുക്മ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസും,   സമാപന സമ്മേളനം യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജും ഉദ്ഘാടനം ചെയ്യും. യുക്മ പി.ആര്‍.ഒ അലക്‌സ് വര്‍ഗീസ്, ദേശീയ സമിതിയംഗം ജാക്‌സന്‍ തോമസ്, റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ബിജു മൈക്കിള്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ തങ്കച്ചന്‍ എബ്രഹാം അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സൗത്ത് ഈസ്റ്റ് റീജിയണില്‍ യുക്മ മുന്‍ പ്രസിഡന്റും ലെയ്‌സണ്‍ ഓഫീസറുമായ മനോജ്കുമാര്‍ പിള്ളയും, യോര്‍ക് ഷെയറില്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയും കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ റീജിയണല്‍ കായിക മേളക്ക് എല്ലാവിധ വിജയാശംസകളും ദേശീയ സമിതിക്കുവേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം എന്നിവര്‍ അറിയിച്ചു.    

നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

സമയത്തിന് ഉറങ്ങണം നന്നായി ഉറങ്ങണം എന്നതെല്ലാം മുതിര്‍ന്നവര്‍ക്ക് മാത്രം ബാധകമല്ല. ഇങ്ങനെ ചെയ്യുന്നതിലെ അലംബാവം മുതിര്‍ന്നവരുടെ ആരോഗ്യം മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വൈകിയുള്ള ഉറക്കവും വളരെ കുറഞ്ഞ സമയം ഉള്ള ഉറക്കവും കുട്ടികളുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.  ആഗോളതലത്തില്‍ കൗമാരക്കാരിലും കുട്ടികളിലും രക്തസമ്മര്‍ദ്ദം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത് 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരില്‍ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ്. ഭക്ഷണക്രമത്തില്‍ മാറ്റവരുത്തുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമാണ് മികച്ച നോണ്‍-ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകളായി ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ പീഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പഠനം നടത്തിയത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഉറങ്ങുമ്പോള്‍ ഓരോ 30 മിനിറ്റിലുമുള്ള ഇവരുടെ രക്തസമ്മര്‍ദ്ദത്തിലുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ ഓരോ അധിക മണിക്കൂറും രാവിലെ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ഉറക്കമില്ലായ്മ പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദ്ദം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഗൂഗിള്‍ മാപ്‌സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍

പുതിയ മാറ്റങ്ങളുമായി 'ഗൂഗിള്‍ . 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു . നിങ്ങള്‍ ഓരോ ദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഗൂഗിള്‍ നിര്‍ത്തുന്നത് . ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' വെബില്‍ ലഭ്യമാകുന്നത് നിര്‍ത്തുന്നത്. അതേസമയം അതത് മൊബൈല്‍ ഫോണില്‍ മാത്രം ഈ സേവനം ലഭ്യമാകും. ഈ സേവനം ഡിസംബര്‍ ഒന്നോടെ പൂര്‍ണമായി നടപ്പിലാക്കും . നിലവില്‍, ഇ-മെയില്‍ ലോഗിന്‍ ചെയ്യുന്ന ലാപ്ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലമാണ് ഈ ടൈംലൈന്‍ സൗകര്യം ലഭ്യമായിരുന്നത് . ഇങ്ങനെ ഗൂഗിള്‍ അതിന്റെ ശേഖരണകേന്ദ്രമായ 'ക്ളൗഡില്‍' സൂക്ഷിക്കുന്ന യാത്രാവിവരങ്ങളെ കാണിച്ച് കൊണ്ട് മെയില്‍ വരും. ഈ പുതിയ തീരുമാനത്തിന് കാരണം യാത്രാവിവരങ്ങള്‍ അവരുടെ മൊബൈലില്‍ സുരക്ഷിതമായിരുന്നാല്‍ മതിയെന്നും അത്യാവശ്യഘട്ടത്തില്‍ ആ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങള്‍ പുറത്തുവന്നോട്ടെയെന്നതു കൊണ്ടാണ് . ടൈംലൈന്‍ ഫീച്ചറിനായുള്ള വെബ് ആക്സസ് ഗൂഗിള്‍ മാപ്സാണ് നിര്‍ത്തുക. അതേസമയം ടൈംലൈന്‍ ഡേറ്റ നഷ്ടമാകാതിരിക്കാന്‍ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിള്‍ മാപ്‌സ് ആപ്പിന്റെ ടൈംലൈന്‍ ഓപ്ഷനില്‍ മാറ്റം വരുത്തുകയാണ് .

2036ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു

2036-ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ. ഇതിനായി പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്തുമെന്ന് ഇന്ത്യയുടെ മിഷന്‍ ഒളിമ്പിക് സെല്‍(എം.ഒ.സി.) അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് . ഇതിനായി കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് ഒളിമ്പിക്‌സ് നടത്തിപ്പ് സംബന്ധിച്ച് എം.ഒ.സിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്‌സില്‍ ചെസ്സ്, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തും. 2036 ഒളിമ്പിക്‌സിനുള്ള ബിഡ് നടപടികള്‍ പാരീസ് ഒളിമ്പിക്‌സിന് ശേഷമായിരിക്കും തുടങ്ങുന്നത്. എന്നാല്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുന്‍പുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്‌സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ മുംബൈയില്‍ കഴിഞ്ഞവര്‍ഷം നടന്ന ഐ.ഒ.സി. കോണ്‍ഗ്രസില്‍ പങ്കുവെച്ചിരുന്നു.

ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു

മാറ്റങ്ങളുടെയും പുതുമകളുടേയും ഒരു കലവറയാണ് വാട്‌സ്ആപ്പ്. ഓരോ ദിവസവും ഉപയോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വാട്‌സ്ആപ്പ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍) ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഏറ്റവും പുതിയതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗപ്പെടുത്താനും ഫില്‍റ്ററുകള്‍ കൊണ്ടുവരാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്ടൈം വീഡിയോ കോളില്‍ ഇതിന് മുന്‍പ് തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്സാപ്പില്‍ ഇനി എത്തുന്നത്. വാട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എ.ആര്‍ ഫീച്ചറുകള്‍ എത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, ലൈറ്റിന്റെ കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്സ്ആപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു. എങ്ങനെയൊക്കെ ഒരു വീഡിയോ കോള്‍ മനോഹരമാക്കാന്‍ സാധിക്കുമോ അതെല്ലാം വാട്‌സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി എത്തും. അതിലൊന്നാണ് കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ സാധിക്കും എന്നത്. മീറ്റിങുകളും മറ്റും നടക്കുമ്പോള്‍ ഇതിനായി യോജിച്ച ബാക്ക് ഗ്രൗണ്ടുകള്‍ നമുക്ക് സെലക്ട് ചെയ്യാന്‍ കഴിയും. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റില്‍ തന്നെ ഈ ഫീച്ചറുകള്‍ അവതരിപ്പിക്കും .

Other News in this category

  • എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
  • കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവം: എട്ട് പേര്‍ കസ്റ്റഡിയില്‍, അറസ്റ്റിലായവരില്‍ മൂന്ന് ഇന്ത്യക്കാരും
  • യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
  • രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
  • സ്‌കൂളില്‍ വച്ച് പിസ കഴിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം, സ്‌കൂളിനെതിരെ കേസ് നല്‍കി രക്ഷിതാക്കള്‍
  • സൗദിയില്‍ മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച്ച
  • ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസ്: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി, ശിക്ഷാവിധി ജൂലൈ 11ന്
  • യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഈ മാസം ചൈന സന്ദര്‍ശിക്കും, ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം
  • ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
  • ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഒമാനില്‍ നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, പുതിയ വിമാനത്താവളങ്ങള്‍ 2028-29 വര്‍ഷത്തോടെ പ്രവര്‍ത്തനക്ഷമമാക്കും
  • Most Read

    British Pathram Recommends