18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>> ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>>
Home >> GREETINGS

GREETINGS

ലിസ്ബണില്‍ ഗര്‍ഭിണിയായ വിനോദസഞ്ചാരി മരിച്ചതിനെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ രാജിവച്ചു...

34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍യുവതി ലിസ്ബണ്‍ ആശുപത്രികള്‍ക്കിടയില്‍ മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ രാജിവച്ചു. തനിക്ക് ഇനി ഈ ഓഫീസില്‍ തുടരാന്‍ ആകില്ലെന്നാണ് കാരണമായി മന്ത്രി അറിയിച്ചത്. യുവതി മരിച്ചതിനെ തുടര്‍ന്ന് 'തനിക്ക് ഇനി ഓഫീസില്‍ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായാണ് പറയുന്നത്. കോവിഡ്19 നെതിരെ വിജയകരമായ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടുന്ന പ്രവര്‍ത്തനത്തിന് ടെമിഡോയോട് നന്ദി പറയുകയും അവരുടെ രാജി സ്വീകരിച്ചതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു. വേനലവധിക്കാലത്ത് പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഗര്‍ഭിണികള്‍ ചിലപ്പോള്‍ ദൂരെയുള്ള ആശുപത്രികളിലേക്ക് അപകടകരമായ യാത്രകള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളും മുനിസിപ്പാലിറ്റികളും മന്ത്രിയുടെ ഈ നടപടിയെ വിമര്‍ശിച്ചു.  

More Articles

Most Read

British Pathram Recommends