18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>> നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'.... >>> ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍ >>> സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ >>> കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി >>>
Home >> HOT NEWS
'നിസ്‌കാരത്തിനായി സ്‌കൂളില്‍ പ്രത്യേക സ്ഥലസൗകര്യം ഒരുക്കണം'; മുസ്‌ളിം വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി, വിധി മത വിശ്വാസം അടക്കമുള്ള കാര്യങ്ങളില്‍ സ്‌കൂളുകളുടെ വിവേചനാധികാരത്തെ ഊട്ടിഉറപ്പിക്കുന്നത്

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-17

സ്കൂളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നിരോധിച്ചതിനെതിരെ മുസ്‌ളീം വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. വംബ്ലിയിലെ മൈക്കിള സ്‌കൂളിനെതിരെയായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രാര്‍ത്ഥനാ അനുഷ്ഠാനങ്ങള്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സാധ്യതയുണ്ടെന്നായിരുന്നു സ്‌കൂള്‍ഹൈക്കോടതിയെ അറിയിച്ചത്. വിധി എല്ലാ സ്‌കൂളുകളുടെയും വിജയമാണെന്ന് ഫ്രീ സ്‌കൂളിന്റെ സ്ഥാപകയും പ്രധാന അധ്യാപികയുമായ കാതറിന്‍ ബീര്‍ബല്‍സിംഗ് പറഞ്ഞു.

ഹര്‍ജിക്കാരി സ്‌കൂളില്‍ ചേരുമ്പോള്‍, അവളുടെ മതം പ്രകടിപ്പിക്കാനുള്ള അവകാശങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമെന്ന് സ്വയം അംഗീകരിച്ചിരുന്നുവെന്ന് കേസ് തള്ളിക്കൊണ്ട് 83 പേജുള്ള വിധിന്യായത്തില്‍, ജസ്റ്റിസ് ലിന്‍ഡന്‍ പറഞ്ഞു. 

സ്‌കൂളിലെ ഏകദേശം 700 വിദ്യാര്‍ത്ഥികളില്‍ പകുതിയോളം മുസ്ലീങ്ങളാണ് എന്ന് കോടതിയില്‍ ഹര്‍ജിക്കാരി വാദിച്ചിരുന്നു. ഇതൊടൊപ്പം സ്‌കൂളില്‍ നിശബ്ദത പാലിക്കുന്നതും യൂണിഫോമിലെ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കൂള്‍ പ്രതികരിച്ചു. 

സ്‌കൂള്‍ മുറ്റത്ത് ഉള്‍പ്പെടെ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ 2023 മാര്‍ച്ചില്‍, 30 വിദ്യാര്‍ത്ഥികള്‍ വരെ സ്‌കൂളിന്റെ മുറ്റത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതായി വാദത്തിനിടെ ഹൈക്കോടതി കേട്ടു. ഇത്തരം പ്രാര്‍ഥനകള്‍ മത വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിലേക്കും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വയം ചൂരുങ്ങുന്നതും സംബന്ധിച്ച ആശങ്കകള്‍ കാരണം അതേ മാസം തന്നെ സ്‌കൂള്‍ നിരോധനം കൊണ്ടുവന്നതായി കോടതിയെ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമോ സ്ഥലമോ അനുവദിക്കാന്‍ സ്‌കൂളുകള്‍ക്ക് നിയമപരമായ ബാധ്യതയില്ല.  ഈ വിധി സ്‌കൂളുകള്‍ക്കും പ്രധാന അധ്യാപകര്‍ക്കും സ്‌കൂള്‍ ഗവര്‍ണര്‍മാര്‍ക്കും അവരുടെ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതാമെന്ന് നിരീക്ഷകര്‍ പറഞ്ഞു. 

ചില സ്‌കൂളുകള്‍ ഇതിനകം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നിയമപരമായ ബാധ്യതയില്ല. ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ മതേതര സ്‌കൂളുകള്‍ക്കും ഈ വിധി ബാധകമാണ്. 

വിധിയില്‍ താന്‍ നിരാശിതയാണെന്ന്് വിദ്യാര്‍ത്ഥിനി പ്രസ്താവനയില്‍ പറഞ്ഞു.'വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ, ഉച്ചഭക്ഷണ ഇടവേളയില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സ്‌കൂളിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ സമ്മതിക്കുന്നില്ല. സ്‌കൂള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു, പൊതുവെ എല്ലാം കൈകാര്യം ചെയ്യുന്നതില്‍ വളരെ മികച്ചതാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥിക്കാന്‍ സ്‌കൂള്‍ അനുവദിക്കുന്നില്ല. 
ജഡ്ജി അവര്‍ക്ക് അനുകൂലമായി വിധിയും പുറപ്പെടുവിച്ചു. ഞാന്‍ തോറ്റെങ്കിലും, നിരോധനത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ ശരിയായ കാര്യം ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഞാന്‍ പരമാവധി ശ്രമിച്ചു, എന്നോടും എന്റെ മതത്തോടും ഞാന്‍ വിശ്വസ്തനായിരുന്നു.'വിദ്യാര്‍ഥിനി പറഞ്ഞു. 

പ്രതികൂല വിധിയാണ് വന്നതെങ്കിലും ഈ സ്‌കൂളില്‍ തന്നെ തുടരാനും ജിസിഎസ്ഇ പരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും താന്‍ ആഹ്രഹിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു.

''ഞങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്‌കൂളിലെ എന്റെ അമുസ്ലിം സുഹൃത്തുക്കള്‍ കാണിച്ച കരുതലിന്് ഞാന്‍ നന്ദിയുള്ളവളാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത്-വെസ്റ്റ് ലണ്ടന്‍ സ്‌കൂളിന്റെ ഭരണസമിതിയായ മൈക്കിള കമ്മ്യൂണിറ്റി സ്‌കൂള്‍ ട്രസ്റ്റിനെതിരായ നിയമനടപടിയില്‍, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിനുള്ള തന്റെ അവകാശത്തെ ലംഘിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. അതേസമയം, സ്‌കൂളിലെ മതപരമായ ആചരണവുമായി ബന്ധപ്പെട്ട് വധ/ബോംബ് ഭീഷണിയും നേരിടേണ്ടി വന്നുവെന്നും തങ്ങളുടെ പ്രാര്‍ത്ഥന നയം ന്യായമാണെന്നും സ്‌കൂള്‍ വാദിച്ചു.

More Latest News

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി

ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.  ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ് എന്ന രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. എന്നാല്‍ പുതുക്കിയ രീതിയോട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്.

'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്

ബിഗ്‌ബോസ് 50ാം ദിവസം കഴിയുമ്പോള്‍ ഗിയര്‍ ചേഞ്ച് ആകുകയാണ്. വളരെ അടുപ്പത്തിലായിരുന്ന സൂഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് പോരുകള്‍ ആണ് ഈ ആഴ്ച കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനോട് ആയിരുന്നു ഗബ്രിയുടെ വാക്കുകള്‍. ടീം ആയുള്ള കോയിന്‍ ഗെയിമില്‍ ജാസ്മിന്റെ പെര്‍ഫോമന്‍സ് മികച്ചതായിരുന്നില്ലെന്ന് ഗബ്രി വാദിക്കുകയായിരുന്നു. നായയെ പോലെ കിതയ്ക്കുകയായിരുന്നു എന്നും ഗബ്രി പറയുമ്പോള്‍ ജാസ്മിന്‍ പ്രകോപിതയാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി എന്ന് പ്രേക്ഷകര്‍ പറയുന്നു. അതിനിടയില്‍ ഇന്നലെ രണഭൂമി ടാസ്‌കില്‍ റെസ്മിനോടും ഗബ്രി കയര്‍ക്കുന്നുണ്ടായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലാണ് ആദ്യം ഏറ്റമുട്ടിയത്. എറിഞ്ഞ ബോളുകള്‍ എടുത്ത് വീണ്ടും എറിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. റെസ്മിനുമായും ഗബ്രി തര്‍ക്കിക്കുന്നുണ്ട്. വലിയ നീതി ദേവതയായിട്ട് നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്നാണ് ഗബ്രി റെസ്മിനോട് പറയുന്നത്. ഇതിനിടയില്‍ ജാസ്മിന്‍ ഇടപെട്ടു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ഗബ്രിയോട് ജാസ്മിന്‍ പറഞ്ഞത്. ശേഷം പ്രശ്‌നം സോള്‍വ് ചെയ്യാന്‍ ജാസ്മിന്‍ ശ്രമിച്ചുവെങ്കിലും ഗബ്രി ദേഷ്യത്തില്‍ എഴുന്നേറ്റ് പോകുക ആയിരുന്നു.  ഇതോടെ ഈ ആഴ്ച സുഹൃത്തുകള്‍ തമ്മിലുള്ള വേര്‍പിരിയല്‍ കാണേണ്ടി വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

Other News in this category

  • വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
  • നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
  • 'ഒരു രാത്രി 35 പൗണ്ട് മാത്രം';  പ്രീമിയര്‍ ഇന്നിന്റെ  പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി
  • ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്
  • തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍
  • ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം....
  • Most Read

    British Pathram Recommends