മലയാളത്തില്‍ നിന്നും കുറച്ചുകാലം വിട്ടു നിന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് ഭാവന. നടികര്‍ എന്ന ടൊവിനോ ചിത്രമാണ് ഇനി താരത്തിന്റേതായി വരാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഒരുകാലത്ത് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഭാവനയ്ക്ക്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് താരം മുന്നോട്ട് പോകുന്നത്. തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്. അഭിമുഖത്തില്‍ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്.
ഭാവന പറഞ്ഞത് ഇങ്ങനെ:
'ഞാന്‍ മരിച്ചുപോയെന്ന് കേട്ടിട്ടുണ്ട്, പുറത്ത് പറയാന്‍ കൊള്ളാത്ത പലതും ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, അബോര്‍ഷന്‍ ചെയ്തു ഞാന്‍ മരിച്ചു പോയി, അങ്ങനെ പലതും കേട്ടിട്ടുണ്ട്.
അഭിനയം തുടങ്ങി ഒന്നു-രണ്ട് വര്‍ഷത്തിനിടയില്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്താഇതെന്നൊക്കെ തോന്നും. അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു... ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ഗോസിപ്പ് കേട്ട് ഞാന്‍ മടുത്തു. ഇതു കേട്ട് ആരെങ്കിലും ചോദിച്ചാല്‍, അബോര്‍ഷന്‍ ആണോ, എന്നാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കു എന്നു പറയും.
ഇനി അതേക്കുറിച്ച് ചോദിക്കരുതെന്നും പറയും. കാരണം ഒരു പരിധി കഴിയുമ്പോള്‍, ഇതു എന്താ ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നതെന്ന് തോന്നും. അതു കേട്ട് കേട്ട് മടുത്തു. പിന്നൊരു സമയത്ത് ഞാനും അനുപ് ഏട്ടനും കല്യാണം കഴിഞ്ഞെന്നു വരെയായി. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞാന്‍ ഞെട്ടാറില്ല. എന്തങ്കിലും ആയിക്കോട്ടെയെന്ന് കരുതും.'