18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത് >>> മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ,  സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ   >>> ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍' >>> 'ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല, വളരെ ബേസിക് ആയി സുഹൃത്തുക്കള്‍ ചെയ്യുന്നത് മാത്രം, മറിച്ച് തോന്നിയെങ്കില്‍ മാപ്പ് പറയുന്നു' ബിഗ്‌ബോസ് താരം ഗബ്രി >>> ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ >>>
Home >> MIDDLE EAST
മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

സ്വന്തം ലേഖകൻ

Story Dated: 2024-05-02

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു.

മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

More Latest News

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ബാംഗ്ളൂരില്‍ എത്തിച്ച പി രാജേഷ് ആണ് പോലീസ് കസ്റ്റഡിയില്‍. ഇരയെ ആക്രമിക്കുമ്പോള്‍ രാജേഷ് രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം ഉണ്ടായിരുന്നു. രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് വിവരം. രാഹുലിന്റെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. അതെ സമയം പൊലീസ് ഇന്ന് രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിവാഹം കഴിഞ്ഞു വീട്ടില്‍ വന വധുവിനെ രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടന്‍ ഛര്‍ദിച്ചതായും വധു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനോട് താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ലഭിച്ചശേഷം പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പന്തീരാങ്കാവില്‍ ഉണ്ടായ സംഭവം സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നും വിഷയം സംസാരിക്കേണ്ടി വരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മാര്‍ച്ച് 12ആം തീയതി പുലര്‍ച്ചയാണ് ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് എന്ന് പന്തീരാങ്കാവില്‍ പീഡനത്തിന് ഇരയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 8 പേജ് അടങ്ങുന്ന മൊഴിയാണ് ഇരയായ യുവതി പോലീസിന് നല്‍കിയിട്ടുള്ളത്.  

'ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല, വളരെ ബേസിക് ആയി സുഹൃത്തുക്കള്‍ ചെയ്യുന്നത് മാത്രം, മറിച്ച് തോന്നിയെങ്കില്‍ മാപ്പ് പറയുന്നു' ബിഗ്‌ബോസ് താരം ഗബ്രി

ബിഗ്‌ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ട മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ എയറില്‍ കയറിയ താരങ്ങളാണ്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഗബ്രി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:സമൂഹത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുക്ക് വീഴ്ച പറ്റിയിട്ടുണ്ടാകാം. എന്നാല്‍ ഇതെല്ലാം വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ആണ്. എന്നെ സംബന്ധിച്ച് ഞാന്‍ അവിടെ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ ജസ്റ്റിഫൈഡ് ആണ്.ഞാന്‍ ദേഹത്ത് സ്പര്‍ശിച്ചതിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഞാന്‍ ഉമ്മ വെച്ചു, കൈ പിടിച്ചിരുന്നു എന്നൊക്കെയാണ് വിമര്‍ശനം. ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല. വളരെ ബേസിക് ആയി പുറത്തും ആളുകള്‍ സൗഹൃദത്തിനിടയില്‍ ചെയ്യുന്ന കാര്യങ്ങളാണ് അത്. ഇത് എന്നെ കാഴ്ചപ്പാടാണ്. ചിലപ്പോള്‍ മറിച്ച് ആളുകള്‍ക്ക് തോന്നുന്നുണ്ടാകാം. അങ്ങനെയാണെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു, പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അതില്‍ തെറ്റില്ല. ഞാന്‍ എല്ലാവരോടും ഇങ്ങനെ ബിഹേവ് ചെയ്യുന്ന ആളാണ്. എന്റെ ലൗ ലാംഗ്വേജ് സ്പര്‍ശനമാണ്. ഒരാളെ തൊടുമ്പോള്‍,കെട്ടിപിടിക്കുമ്പോള്‍ അതില്‍ സെക്ഷ്വല്‍ എലമെന്റ് കൊണ്ടുവരേണ്ട കാര്യമില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും അടുത്ത് ഇങ്ങനെ തന്നെയാണ്. എന്തായാലും പ്രേക്ഷകരെ അത് ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. എന്നാല്‍ എന്റെ നിലപാടുകള്‍ മാറ്റി ചിന്തിക്കേണ്ട ആവശ്യമില്ല.ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പല ട്രോളുകളും കണ്ടിരിന്നു. പലതും ആസ്വദിച്ചിട്ടുണ്ട്. ഒരു മലയാളം ചാനലില്‍ വന്നൊരു സ്‌കിറ്റ് വ്യക്തിപരമായി വേദനിപ്പിച്ച ഒന്നായിരുന്നു. രണ്ട് പേരുടെ ക്യാരക്ടേഴ്‌സിനെ എടുത്ത് അവരെ ഡിഫെയിം ചെയ്ത് അതിലൊരു വള്‍ഗര്‍ എലമെന്റ് കൊണ്ടുവന്നു. മെലോ ഡ്രാമയായിട്ടില്ല സെക്ഷ്വലൈസ് ചെയ്തതായിട്ടാണ് തോന്നിയത്. ഞാനും ജാസ്മിനും തമ്മില്‍ ഉണ്ടായിരുന്നത് പരിശുദ്ധമായൊരു ബദ്ധമാണ്. അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലുമൊക്കെ.അതിലൊരു ലൈംഗിക ചുവ ആഡ് ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. എന്റെ കുടുംബത്തേയും ബാധിച്ചിരുന്നു.

ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ

നിങ്ങള്‍ ഉപയോഗിക്കുന്ന പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇടയ്‌ക്കെങ്കിലും ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടോ? ഇതാ ഉപയോക്താക്കളുടെ ആ ആഗ്രഹം വാട്‌സ്ആപ്പ് മനസ്സിലാക്കിയിരിക്കുകയാണ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ചതിനു ശേഷം കരിയര്‍ അവസാനിപ്പിക്കുന്നു, പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി രംഗത്ത്

അടുത്ത മാസം നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ച ശേഷം കരിയര്‍ അവസാനിപ്പിക്കുന്നതായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. തന്റെ വിരമിക്കല്‍ പ്രഖ്യാപനവുമായാണ് സുനില്‍ ഛേത്രി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം താരം ആരാധകരെ അറിയിച്ചത്. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്നത്. 39 വയസ്സുകാരനാണ് താരം. 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയ സുനില്‍ ഛേത്രി 2005 ജൂണ്‍ 12 നാണ് ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തുന്നത്. 2019 ല്‍ പത്മശ്രീ പുരസ്‌കാരം നേടിയ സുനില്‍ ഛേത്രിക്ക് 2011 ല്‍ അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആറു തവണ എ ഐ എഫ് എഫ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍ നേട്ടത്തില്‍ മൂന്നാം സ്ഥാനത്താണ്. 1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദില്‍ ജനിച്ച അദ്ദേഹം 2002ല്‍ മോഹന്‍ ബഗാന്‍ ക്ലബ്ബിലൂടെ ഫുട്‌ബോളില്‍ തന്റെ ഭാവി വികസിപ്പിച്ചു. ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളുരു എഫ് സി ക്ലബ്ബിന്റെ സ്‌ട്രൈക്കറും ആണ് സുനില്‍ ഛേത്രി.

ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!!

41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍, ആന്റാസിഡുകള്‍, അണുബാധകള്‍, അലര്‍ജികള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയുടെ വില കുറച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മരുന്നുകളുടെ വില കുറച്ച വിവരം ഡീലര്‍മാര്‍ക്കും സ്റ്റോക്കിസ്റ്റുകള്‍ക്കും ഉടന്‍ പ്രാബല്യത്തില്‍ എത്തിക്കാന്‍ ഫാര്‍മ കമ്പനികള്‍ക്ക് എന്‍പിപിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറയുന്നതോടെ 10 കോടിയിലധികം പ്രമേഹ രോഗികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ''മരുന്നുകളുടെയും ഫോര്‍മുലേഷനുകളുടെയും വിലയില്‍ മാറ്റം വരുത്തുന്നത് എന്‍പിപിഎ പോലുള്ള റെഗുലേറ്ററി ബോഡിയുടെ പതിവ് ജോലിയാണ്. പൊതുജനങ്ങള്‍ക്കുള്ള അവശ്യമരുന്നുകളില്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ചെലവ് താങ്ങാനാവുന്നതാണോ എന്ന് ഉറപ്പാക്കുമെന്നും'' ഒരു മുതിര്‍ന്ന എന്‍പിപിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Other News in this category

  • പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു
  • റഷ്യന്‍ പ്രസിഡന്റായി അഞ്ചാം തവണയും സ്ഥാനമേറ്റ് വ്ളാഡിമിര്‍ പുടിന്‍, ഇനി 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം
  • പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്
  • റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല
  • അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്
  • മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
  • ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു
  • യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി
  • കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
  • യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും
  • Most Read

    British Pathram Recommends