18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി >>> പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു >>> ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് >>> സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും കൗമാരക്കാര്‍ നിയമവിരുദ്ധമായി വലിയ കത്തികള്‍ വാങ്ങി കൂട്ടുന്നുവെന്ന് പോലീസ്; പലതും മയക്കുമരുന്ന് ഇടപാടുകള്‍ക്കും കവര്‍ച്ചകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കാനെന്ന് റിപ്പോര്‍ട്ട് >>> ഐപിഎല്‍ മത്സരത്തിനിടെ സിക്‌സര്‍ അടിച്ച് ഗ്യാലറിയിലേക്കെത്തിയ പന്ത് പോക്കറ്റിലാക്കാന്‍ ശ്രമിച്ച് ആരാധകന്‍, പാന്റിനുള്ളില്‍ ഒളിപ്പിച്ച പന്ത് തിരികെ വാങ്ങി പൊലീസ് (വീഡിയോ) >>>
Home >> CINEMA
'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകൻ

Story Dated: 2024-04-29

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ലുക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ എപ്പോഴും സെന്‍സേഷന്‍ ആകാറുണ്ട്. ചെറുപ്പക്കാരുടെ സ്‌റൈല്‍ എൈക്കണായി മമ്മൂട്ടി മാറിയിട്ട് വര്‍ഷങ്ങളായി. ഏതൊരു ചെറുപ്പക്കാരനും മമ്മൂട്ടിയുടെ ഓരോ ലുക്കും കണ്ട് അസൂയ വന്നിട്ടുണ്ടാകും. 

ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. വീണ്ടും സോഷ്യല്‍ ഹിറ്റാവുകയാണ് മമ്മൂട്ടിയുടെ ചിത്രം.

വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

More Latest News

വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.  ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി  ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ  (92വയസ്സ്)അന്തരിച്ചു. പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ഒന്റാറിയോയിലെ കെയര്‍ ഹോമിലാണു ആലിസ് കഴിഞ്ഞിരുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ആലിസ് ഏറെയും പറഞ്ഞിരുന്നത്. . 'കനേഡിയന്‍ ചെക്കോവ്' എന്നും ആലിസിനെ വിശേഷിപ്പിക്കാറുണ്ട്. 2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ ? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.  

ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

പലരുടേയും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചാണ്. ചിലര്‍ക്ക് ഒരു ഗ്ലാസ് ചായയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചായ നിര്‍ബന്ധമാണ്. പക്ഷെ ചായ കുടിയുടെ അപകടത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. അടുത്തിടെ ഭക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയില്‍ ഒരു വലിയ ജനവിഭാഗവും ചായയ്ക്കോ കാപ്പിക്കോ അടിമകളാണ്. ഭക്ഷണത്തിന് മുന്‍പോ ശേഷമോ ചായയും കാപ്പിയും കുടിക്കരുതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.  ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് മാനസികമായ പിരിമുറുക്കത്തിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍.പ്രതിദിനം വെറും 300 മില്ലിഗ്രാം കഫീന്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു. ഒരു കപ്പ് (150 മില്ലി) ബ്രൂഡ് കാപ്പിയില്‍ 80-120 മില്ലിഗ്രാം കഫീന്‍ അടങ്ങിയിരിക്കുന്നു. സാധാരണ കാപ്പിയില്‍ 50-65 മില്ലിഗ്രാമും ചായയില്‍ 30-65 മില്ലിഗ്രാം കഫീനും അടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ശേഷവും നിര്‍ബന്ധമായും കാപ്പിയും ചായയും ഒഴിവാക്കാന്‍ വിദഗ്ദ്ധര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ചായയിലും കാപ്പിയിലും ടാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഇരുമ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിന് കാരണമാകുന്നു. തുടര്‍ന്ന് അനീമിയ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ ഇടയാക്കും. അമിതമായ കാപ്പി ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമവും വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഐപിഎല്‍ മത്സരത്തിനിടെ സിക്‌സര്‍ അടിച്ച് ഗ്യാലറിയിലേക്കെത്തിയ പന്ത് പോക്കറ്റിലാക്കാന്‍ ശ്രമിച്ച് ആരാധകന്‍, പാന്റിനുള്ളില്‍ ഒളിപ്പിച്ച പന്ത് തിരികെ വാങ്ങി പൊലീസ് (വീഡിയോ)

ക്രിക്കറ്റ് കളിക്കിടയില്‍ ആരാധകര്‍ക്കിടയിലേക്ക് പറന്നെത്തുന്ന പന്ത് എങ്ങനെയും ക്യാച്ചെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിക്കുന്ന ആരാധകരെ പലപ്പോഴും സ്‌റ്റേഡിയത്തില്‍ കാണാറുണ്ട്. അതിനായി ഗ്രൗണ്ടിന്റെ ബൗണ്ടറിക്ക് ഇപ്പുറം ബോള്‍ വരുന്നതും കാത്തിരിക്കുന്നവരാണ് പല ആരാധകരും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരത്തിനിടയില്‍ കണ്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് കൈക്കലാക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. ഗ്യാലറിയിലേക്കെത്തിയ പന്ത് വിദഗ്ധമായി കവര്‍ന്നെടുക്കുകയും പോക്കറ്റിലാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ആരാധകന്‍ ചെയ്തത്.  ഗ്യാലറിയിലേക്ക് സിക്സര്‍ പറത്തിയ പന്ത് തിരികെ എറിഞ്ഞു നല്‍കാതെ കൈവശം വെക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. പാന്റ്സിനുള്ളിലാണ് താരം പന്ത് ഒളിപ്പിച്ചത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇതു കാണുകയും പന്ത് തിരികെ വാങ്ങുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വൈറലായി. പന്ത് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് യുവ ആരാധകനെ പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 18 റണ്‍സിന് കൊല്‍ക്കത്ത വിജയം നേടിയിരുന്നു. മഴമൂലം 16 ഓവറാക്കി വെട്ടി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കെകെആര്‍ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ ആയുള്ളൂ. നിലവില്‍ പ്ലേഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!

സമൂഹത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ഗുണകരുവുമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക കമ്പനികള്‍ പതിവാണ്. ഇത്തരത്തില്‍ ഇക്കുറി സോഷ്യല്‍ മീഡിയ ആപ്പായ 'എക്‌സ്' നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം അക്കൗണ്ടുകളാണ്. അനുവാദമില്ലാതെ നഗ്നത പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ പങ്കുവെച്ചെതിന്റെ ഭാഗമായാണ് ഈ രണ്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ എക്‌സ് നീക്കം ചെയ്തിരിക്കുന്നത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യന്‍ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. നിശ്ചിത ഇടവേളകളില്‍ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് ലഭിച്ചത്. അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും 118 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിന്നും നാല് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ 212627 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്.

Other News in this category

  • 'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ്
  • കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍
  • ''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു
  • രോമാഞ്ചത്തിലെ അമ്പാന്‍ ഇനി നായകന്‍!!! നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായക വേഷം അണിയുന്നത്
  • ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ
  • 'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു
  • 'വേറൊരു അഭിനേതാവിനെ ഒരു സിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണ്' തന്നോട് ആരും പറയാത്ത കാര്യം അന്ന് ചിമ്പു പറഞ്ഞത് മറക്കില്ലെന്ന് പൃഥ്വിരാജ്
  • 'സനലേട്ടനെ കുറിച്ച് പലരും മുന്നറിയിപ്പ് തന്നെങ്കിലും തനിക്ക് അങ്ങനെയൊന്നും തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല' സംവിധായകന്‍ സനല്‍കുമാറിന്റെ ആരോപണത്തില്‍ മറുപടിയുമായി ടൊവിനോ
  • 'എന്റെ അച്ഛന്റെ മരണദിവസം രക്തം തുടച്ചു കളഞ്ഞതും, അദ്ദേഹത്തിന് വസ്ത്രം മാറി നല്‍കിയതും എല്ലാം സൂര്യ ആയിരുന്നു' സൂര്യ എന്ന 'മനുഷ്യനെ' കുറിച്ച് ഗൗതം മേനോന്റെ വാക്കുകള്‍
  • 'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം
  • Most Read

    British Pathram Recommends