18
MAR 2021
THURSDAY
1 GBP =106.02 INR
1 USD =83.55 INR
1 EUR =89.44 INR
breaking news : വാറ്റ്ഫോഡ് വേഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ക്രിസ്തീയ ആരാധന ലണ്ടന്‍ വെംബ്ലിയില്‍, ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ഏഴു മണി മുതല്‍ പ്രയര്‍ മീറ്റിങ്ങും >>> ഇത് മലയാളത്തിലെ പ്രിയനടി ശ്രീവിദ്യ തന്നെയാണോ? ശ്രീവിദ്യയുടെ ലുക്കിലെത്തി നടി വീണ നായര്‍, ഇത് വല്ലാത്ത സാദൃശ്യം ആണെന്ന് സോഷ്യല്‍ മീഡിയ >>> 'ഞങ്ങള്‍ ഈ ദിവസം ആഘോഷിക്കാന്‍ ആഗ്രഹിച്ചത് ഇങ്ങനെയല്ല, 40-കളിലേക്ക് എത്തിയ എന്റെ മനുഷ്യന് ജന്മദിനാശംസകള്‍' ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി ശ്രീകാന്ത് >>> 'ലാലേട്ടന് കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയും ജനക്കൂട്ടം, അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്' എം.പത്മകുമാര്‍  >>> 'കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് അന്ന് കമല്‍സര്‍ നായകനായ സിനിമയിലേക്ക് സെലക്ഷന്‍ കിട്ടിയില്ല' 28 വര്‍ഷം മുന്‍പുള്ള അനുഭവം തുറന്ന് പറഞ്ഞ് നടന്‍ വിജയ് സേതുപതി >>>
Home >> BP SPECIAL NEWS
ഒന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയതാണ്, ജീവിതം തന്നെ മാറി മറിഞ്ഞു!!! അതിഭാഗ്യവാനായ യുവാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ താരമാണ്

സ്വന്തം ലേഖകൻ

Story Dated: 2024-05-23

ഭാഗ്യം എപ്പോഴാണ് നമ്മളെ തേടി വരിക എന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ ചിന്തിച്ചിരിക്കാത്ത സമയങ്ങളിലായിരിക്കും ഭാഗ്യം നമ്മെ തേടി എത്തുന്നത്. അത്തരത്തില്‍ ഒരു സംഭവം ആണ് യുഎസിലെ വിര്‍ജീനിയയിലെ ഒരു യുവാവിന് നടന്നത്.

ഒരു ട്രക്ക് ഡ്രൈവര്‍ വളരെ പെട്ടന്നാണ് കോടീശ്വരനായത്. ഒരു ചെറിയ ഭാഗ്യ പരീക്ഷണം അദ്ദേഹത്തെ കോടീശ്വരനാക്കുകയായിരുന്നു.

സൗത്ത് ബോസ്റ്റണിലെ വെര്‍ജീനിയയിലെ താമസിക്കുന്ന റസ്സല്‍ ഗോമസ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചില സാധനങ്ങള്‍ വാങ്ങാന്‍ പോയി. എന്നാല്‍ അദ്ദേഹം ആ കടയില്‍ നിന്ന് തിരിച്ചിറങ്ങിയത് ഒരു കോടീശ്വരനായാണ്. കേള്‍ക്കുമ്പോള്‍ അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെയാണ് നടന്നത്. റസ്സല്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോള്‍ വിവിധ സ്‌ക്രാച്ച് ടിക്കറ്റുകള്‍ അവിടെ കണ്ടു. ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി റസ്സല്‍ ഒരു ടിക്കറ്റ് വാങ്ങി. വിര്‍ജീനിയ ലോട്ടറിയുടെ മാഗ്‌നിഫിസന്റ് 7s ആണ് അദ്ദേഹം വാങ്ങിയത്.

ഷോപ്പിംഗ് പൂര്‍ത്തിയാക്കിയ ശേഷം ആ സ്‌ക്രാച്ച് ടിക്കറ്റ് ഉരച്ച് നോക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ കട വിട്ട് ഇറങ്ങിയ അദ്ദേഹം പാര്‍ക്കിംഗ് ലോട്ടിനടുത്ത് വച്ചാണ് ടിക്കറ്റ് ഉരച്ച് നോക്കുന്നത്. എന്നാല്‍ അതിലെ സമ്മാനം കണ്ട് റസ്സല്‍ തന്നെ ഞെട്ടി. ഏകദേശം 500,?000 ഡോളറാണ് (നാല് കോടി രൂപ)? റസ്സലിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തുക കണ്ട് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് റസ്സല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യമായാണ് ഇത്രയും തുക ലഭിക്കുന്നതെന്നും ഇത് ചെലവാക്കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് പുറത്തുനിന്നും നിരവധി പേര്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ വിര്‍ജീനിയ ലോട്ടറിയുടെ മാഗ്‌നിഫിസന്റ് 7s ഗെയിമില്‍ പങ്കെടുക്കാറുണ്ട്.

More Latest News

വാറ്റ്ഫോഡ് വേഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ക്രിസ്തീയ ആരാധന ലണ്ടന്‍ വെംബ്ലിയില്‍, ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ഏഴു മണി മുതല്‍ പ്രയര്‍ മീറ്റിങ്ങും

വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ഏഴു മണിമുതല്‍ ഒന്‍പതു മണി വരെ പ്രയര്‍ മീറ്റിങ്ങും നടത്തപ്പെടുന്നു. പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 & ബ്രദര്‍ ടൈറ്റസ് ജോണും 07442966142 ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക്, ആത്മീക കൂട്ടായ്മകള്‍ക്ക് പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അവസരമാണ്. Wembley Central സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്ഥലത്തിന്റെ വിലാസം:St John's Community Centre, 1Crawford Avenue, Wembley, HA02HX. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Pr. Johnson George 07852304150Br. Titus John  07442966142 www.wbpfwatford.co.uk & Email wbpfwatford@gmail.com

ഇത് മലയാളത്തിലെ പ്രിയനടി ശ്രീവിദ്യ തന്നെയാണോ? ശ്രീവിദ്യയുടെ ലുക്കിലെത്തി നടി വീണ നായര്‍, ഇത് വല്ലാത്ത സാദൃശ്യം ആണെന്ന് സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വീണ നായര്‍. ബിഗ്‌ബോസിലും മകിച്ച മത്സരാര്‍ത്ഥിയായി താരം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ചിത്രമാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് വൈറാലകുന്നത്. മലയാളത്തിന്റെ മുഖശ്രീയായിരുന്ന ശ്രീവിദ്യയുടെ ലുക്കിലാണ് താരം എത്തിയത്. പ്രിയ നടിയെ അനുകരിച്ചുളള വീഡിയോ താരം തന്നെയാണ് പങ്കുവെച്ചത്.  എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് ഒരുക്കിയ വീഡിയോയില്‍ വീണ നായരെ കണ്ടാല്‍, ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യ തന്നെ!'ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാന്‍ അത് രൂപപ്പെടുത്തിയത്' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് വീണ നായര്‍ പറയുന്നു. നല്ല ഒരു ടീമിനെ കിട്ടിയതുകൊണ്ടാണ് ഏറെ കാലത്തെ തന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചത് എന്ന് വീണ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അബി ഫൈന്‍ ഷൂട്ടേഴ്സ് ആണ് ഡിഒപിയും എഡിറ്റിങും ചെയ്തത്. മഞ്ജു കല്ലൂന, നിഥിന്‍ സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് വീണയെ ശ്രീവിദ്യയെ പോലെ അണിയിച്ചൊരുക്കിയത്. പഴയ കാലത്തെ ഓര്‍മപ്പെടുത്തുന്ന വീണ ധരിച്ചിരിയ്ക്കുന്ന സാരി ഡൈസിന്‍ ചെയ്തത് ശോഭ വിശ്വനാഥിന്റെ വീവേഴ്സ് വില്ലേജാണ്.   

'ഞങ്ങള്‍ ഈ ദിവസം ആഘോഷിക്കാന്‍ ആഗ്രഹിച്ചത് ഇങ്ങനെയല്ല, 40-കളിലേക്ക് എത്തിയ എന്റെ മനുഷ്യന് ജന്മദിനാശംസകള്‍' ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി ശ്രീകാന്ത്

അഭിനേതാവും അവതാരകയും എഴുത്തുകാരിയും ആണ് നടി അശ്വതി ശ്രീകാന്ത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടിയായ അശ്വതി തന്റെ കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയ ലോകത്തേക്ക് എത്തുന്നത്. അതിനു ശേഷം ചില മലയാള ചിത്രങ്ങളിലും താരം അഭിനയം തെളിയിച്ചു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാളാശംസ അറിയിച്ച് എത്തിയിരിക്കുകയാണ് അശ്വതി. 'ഞങ്ങള്‍ ഈ ദിവസം ആഘോഷിക്കാന്‍ ആഗ്രഹിച്ചത് ഇങ്ങനെയല്ല, എനിക്കറിയാം വര്‍ഷങ്ങളുടെ ആസൂത്രണത്തിന് ശേഷം നമ്മള്‍ നിങ്ങളുടെ 40-ാം ജന്മദിനത്തില്‍ ലോകത്തിന്റെ രണ്ട് ഭാഗങ്ങളില്‍ ഇരുന്നു. പക്ഷേ കുഴപ്പമില്ല. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാന്‍ ജീവിതം നമ്മെ നന്നായി പരിശീലിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഇതാ, മറ്റൊരു മനോഹരമായ നാഴികക്കല്ല് കൂടി സ്വീകരിക്കുന്നു. ഈ യാത്രയില്‍ നിങ്ങളെ എന്റെ കൂട്ടാളിയായി ലഭിച്ചതില്‍ എപ്പോഴും നന്ദിയുണ്ട്. 40-കളിലേക്ക് എത്തിയ എന്റെ മനുഷ്യന് ജന്മദിനാശംസകള്‍',- അശ്വതി ശ്രീകാന്ത് കുറിച്ചു.

'ലാലേട്ടന് കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയും ജനക്കൂട്ടം, അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്' എം.പത്മകുമാര്‍ 

മലയാള സിനിമയുടെ ക്ലാസിക്ക് ഹിറ്റില്‍ പെടുത്താന്‍ സാധിക്കുന്ന ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും വാര്യരും ശേഖരനും എല്ലാം ഇന്നും സിനിമയെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. മുണ്ടയ്ക്കലെ ക്ഷേത്രവും ഉത്സവവും എല്ലാം ഇന്നും മലയാളികള്‍ക്ക് മറക്കാനാവാത്ത ഒന്നാണ്. അത്തരം ചിത്രങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ ആ ചിത്രം ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ എം.പത്മകുമാര്‍.് ഐ.വി. ശശി-രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ദേവാസുരം. ദേവാസുരം എന്ന സിനിമ മോഹന്‍ലാലിന്റെ മാത്രമല്ല ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവവും പ്രശസ്തിയുമാണ് സമ്മാനിച്ചത്. ദേവാസുരം സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടായി എം.പത്മകുമാറുമുണ്ടായിരുന്നു. ആ സിനിമയിലെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തത് ഇന്നും മനസ്സില്‍ നില്‍ക്കുന്നുവെന്നാണ് പത്മകുമാര്‍ പറയുന്നത്. ''ദേവാസുരം സിനിമയുടെ തുടക്കവും ക്ലൈമാക്‌സും ഉത്സവത്തിന്റെ സീനുകളായിരുന്നല്ലോ. ഷൂട്ട് നടന്നത് പരിയാനാംപെറ്റ എന്ന ക്ഷേത്രത്തില്‍ വച്ചായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്ബ് തന്നെ പോസ്റ്ററുകളും അനൗണ്‍സ്‌മെന്റുമൊക്കെ നടത്തിയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റും വേണമല്ലോ. അങ്ങനെ ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങള്‍ പോയി. അവിയാണെങ്കില്‍ വലിയ ജനക്കൂട്ടമാണ്. ഒരു ആര്‍ട്ടിസ്റ്റിന് ചെന്നിറങ്ങാന്‍ പറ്റില്ല. ലാലേട്ടനൊന്നും കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയ്ക്കും ആളുകള്‍ വന്ന് പൊതിയുകയാണ്. ഷൂട്ടിന് വന്നിട്ട് ലാലേട്ടന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല, അത്രയായിരുന്നു തിരക്ക്. അവരെയൊന്ന് മാറ്റിയെടുക്കണമെങ്കില്‍ തന്നെ ആയിരത്തിലധികം പോലീസുകാര്‍ വേണം. അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്...'' എം.പത്മകുമാര്‍ പറയുന്നു.  

'കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് അന്ന് കമല്‍സര്‍ നായകനായ സിനിമയിലേക്ക് സെലക്ഷന്‍ കിട്ടിയില്ല' 28 വര്‍ഷം മുന്‍പുള്ള അനുഭവം തുറന്ന് പറഞ്ഞ് നടന്‍ വിജയ് സേതുപതി

വില്ലനും നായകനും കഥാപാത്രങ്ങള്‍ വിജയ് സേതുപതിയുടെ കൈകളില്‍ എപ്പോഴും സുരക്ഷിതമാണ്. സ്വന്തം പ്രയത്‌നംകൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ വിജയ് സേതുപതിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം താന്‍ അഭിനേതാവാന്‍ മോഹിച്ച് നടന്ന കാലത്ത് നേരിട്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ്. കോളേജില്‍ പഠിക്കുന്ന സമയത്തെ ഓഡിഷനില്‍ പങ്കെടുത്ത അനുഭവമാണ് വിജയ് പങ്കുവയ്ക്കുന്നത്. കമല്‍ ഹാസന്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് പങ്കെടുത്തിരുന്നെന്നും, എന്നാല്‍ കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് തനിക്ക് സെലക്ഷന്‍ കിട്ടിയില്ലെന്നും ആണ് വിജയ് സേതുപതി പറയുന്നത്. 'കമല്‍ സാര്‍ എനിക്ക് ഉമ്മ തന്നപ്പോള്‍ എന്റെ മനസ് പോയത് 28 വര്‍ഷം പിറകിലേക്കാണ്. കോളേജില്‍ പഠിക്കുന്ന് സമയത്ത് കമല്‍ സാര്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് ഞാനും എന്റെ ഫ്രണ്ട്സും പോയി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറച്ച് പിള്ളേരെ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ആ സിനിമയുടെ സെറ്റിലേക്ക് പോയത്. എന്റെ കൂടെ വന്ന എല്ലാവര്‍ക്കും അന്ന് അവസരം കിട്ടി. പക്ഷേ എന്നെ കണ്ടാല്‍ കോളേജ് പയ്യനായി തോന്നുന്നില്ല, മെചുരിറ്റി പോരാ എന്നു പറഞ്ഞ് തിരിച്ചയച്ചു. ആ സമയത്ത് ഞാന്‍ ഒട്ടും വിചാരിച്ചിരുന്നില്ല, ഭാവിയില്‍ കമല്‍ സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിക്കുമെന്നും പുള്ളിയുടെ കൈയില്‍ നിന്ന് ശമ്പളം വാങ്ങുമെന്നും. സാധാരണ ഞാനാണ് എല്ലാവര്‍ക്കും ഉമ്മ കൊടുക്കുന്നത്. പക്ഷേ കമല്‍ സാറിന്റെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അദ്ദേഹം എന്നെ ഉമ്മ വെക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല,' വിജയ് സേതുപതി പറഞ്ഞു. താരത്തിന്റെ 50-ാം ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി നായകനായത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

Other News in this category

  • ഡോക്ടറുടെ വീട്ടിലെ കുടുംബാംഗത്തിന് ശാരീരിക അസ്വസ്തതകള്‍, എന്തസുഖം ആണെന്ന് മനസ്സിലാക്കാനാവാതെ കുഴഞ്ഞ ഡോക്ടര്‍ക്ക് ആ വിവരം നല്‍കിയത് വീട്ടുജോലിക്കാരി, സംഭവം ഇങ്ങനെ
  • സുന്ദരികളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ മസില്‍ പെരുപ്പിക്കാനായി 6 ലിറ്റര്‍ വാസ്‌ലിന്‍ കൈകളില്‍ കുത്തിവെച്ച് യുവാവ്, ഒടുവില്‍ യുവാവിന് സംഭവിച്ചത് ഗുരുതര ആരോഗ്യപ്രശനങ്ങള്‍ 
  • പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും മുന്‍പ് ഭര്‍ത്താവിന് വേണ്ടി ഒരു മാസത്തേക്കുള്ള ഭക്ഷണങ്ങള്‍ പാകം ചെയ്‌ത്വെച്ച് യുവതി, എക്‌സില്‍ ഞെട്ടിച്ച് യുവതിയുടെ പോസ്റ്റ്
  • ഈ ബാര്‍ റെസ്റ്റോറന്റ് സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് കുറഞ്ഞത് 30 വയസും പുരുഷന്മാര്‍ക്ക് 35 വയസ്സും ആകണമത്രെ, ബാറില്‍ ഇങ്ങനെ ഒരു തീരുമാനം വരാന്‍ കാരണമുണ്ട്
  • ഓര്‍ഡര്‍ ചെയ്യുന്നത് ഒന്ന് പക്ഷെ ലഭിക്കുന്നത് മറ്റൊന്ന്, ടോക്കിയോയില്‍ ഒരു റെസ്റ്റോറന്റില്‍ ഈ 'മോശം സേവനം' ലഭിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷം തന്നെ
  • വിവാഹമണ്ഡപം ഒരുക്കിയത് കരിമ്പിന്‍ തണ്ട് വെച്ച്, ഭക്ഷണം കഴിക്കാന്‍ വാഴയിലയും സ്റ്റീല്‍ ഗ്ലാസും, ഇലകളും ചില്ലകളും കൊണ്ട് വേദി അലങ്കലരിച്ചു, ഇതാണ് 'എക്കോ ഫ്രെണ്ട്‌ലി' വിവാഹം
  • കാളീ ദേവിയുടെ കൃപ കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചെന്ന 'വിശ്വാസം', സന്തോഷത്താല്‍ ദേവിക്ക് 'കൈവിരല്‍ അറുത്ത്' സമര്‍പ്പിച്ച് യുവാവ്!!!! ഒടുവില്‍ ആശുപത്രിയില്‍
  • 'ഇതാണ് ദൈവത്തിന്റെ കരങ്ങള്‍' ബസ്സില്‍ നിന്നും വീഴാന്‍ പോയ യാത്രക്കാരനെ ഒരു കൈ ഉപയോഗിച്ച് രക്ഷിച്ച് കണ്ടക്ടര്‍, ഇതാരാ മിന്നല്‍ മുരളി രണ്ടാം പതിപ്പോ എന്ന് സോഷ്യല്‍ മീഡിയ
  • മുത്തശ്ശിയുടെ ചിതാഭസ്മം തമാശയ്ക്ക് ഭക്ഷിച്ചു, ശേഷം വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പാസ്ത സോസില്‍ കലര്‍ത്തി നല്‍കി, കാരണമായി വളരെ വിചിത്രമായ കാര്യങ്ങള്‍ പറഞ്ഞ് യുവതി
  • ഹൃദ്രോഗിയായ നായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ആദ്യത്തെ ശസ്ത്രക്രിയ എന്ന് മൃഗഡോക്ടര്‍മാര്‍!!!
  • Most Read

    British Pathram Recommends