18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന് >>> യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം >>> വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത് >>> കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചു? പുതിയ പഠനം പറയുന്നത് ഇങ്ങനെ >>> ഇനി നിങ്ങളുടെ നായ്ക്കള്‍ എന്തിനാണ് കുരയ്ക്കുന്നതെന്ന് മനസ്സിലാകും, പുതിയ എഐ സോഫ്റ്റ്വെയര്‍ സംവിധാനം പുറത്തിറങ്ങി >>>
Home >> HOT NEWS
കുടിയേറ്റ ഗ്രാജുവേറ്റുകള്‍ ബ്രിട്ടനില്‍ തങ്ങുന്ന ഓരോ വര്‍ഷവും നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റിന് വിധേയമാകണം; ഉയര്‍ന്ന ഡ്രോപ്പ്ഔട്ട് നിരക്കുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസന്‍സും നഷ്ടമായേക്കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-23

ഗ്രാജുവേറ്റ് വിസ റൂട്ട് ഉപയോഗിച്ച് ബ്രിട്ടണില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം രാജ്യത്ത് തുടരണമെങ്കില്‍ നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റിന് വിധേയമാകണമെന്ന് പുതിയ നിബന്ധന. അതൊടൊപ്പം വിദേശ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനം നല്‍കുന്ന ജോലികളിലേക്ക് ആകര്‍ഷിക്കുന്ന റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്ക് മൂക്കുകയറിടാനും നയം ഉദ്ദേശിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം രാജ്യത്ത് തങ്ങാനും, ജോലി ചെയ്യാനും അനുവദിക്കുന്ന സ്‌കീമില്‍ ഈ മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇത് കൂടാതെ ഉയര്‍ന്ന ഡ്രോപ്പ്ഔട്ട് നിരക്കുള്ള യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും വിദേശ റിക്രൂട്ട് ലൈസന്‍സ് നഷ്ടമാകുന്ന അവസ്ഥയും നേരിടും. അതേസമയം രണ്ട് വര്‍ഷം ജോലി ചെയ്യാനുള്ള അനുമതി നിയന്ത്രിക്കാനുള്ള മുന്‍ ആലോചനകള്‍ ഒഴിവാക്കി. കൂടാതെ ഉന്നത സ്ഥാപനങ്ങള്‍ക്കും, കോഴ്സുകള്‍ക്കും മാത്രമായി വിസ പരിമിതപ്പെടുത്താനുള്ള നീക്കവും മുന്നോട്ട് പോയില്ല. ഗ്രാജുവേറ്റ് റൂട്ട് സ്‌കീമിലൂടെ ഏറ്റവും മികച്ച ആളുകള്‍ മാത്രം യുകെയിലെത്തുന്നുവെന്ന് ഉറപ്പിക്കാനാണ് പുതിയ നയങ്ങള്‍ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ സ്രോതസ്സുകള്‍ സണ്‍ പത്രത്തോട് പറഞ്ഞു.

More Latest News

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ജൂണ്‍ 30ന് അരങ്ങേറും. ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കലാരവത്തില്‍ സാംസ്‌കാരിക പരിപാടികള്‍, ദക്ഷിണേന്ത്യന്‍ ഫുഡ് സ്റ്റാളുകള്‍, ദേശി ഡാന്‍സ് ഫ്‌ലോര്‍ എന്നിവയുടെ മഹത്തായ വിരുന്ന് ആസ്വദിക്കാനാണ് അവസരം ഒരുങ്ങുന്നത്. ഒപ്പം പ്രേക്ഷകര്‍ക്കും നിങ്ങളുടെ കഴിവുകള്‍ പ്രകടിക്കാനും സാധിക്കും. ഇതിനായി താഴെയുള്ള രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക. ഇന്നാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. നിങ്ങളുടെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ 07412 671 671 എന്ന നമ്പറില്‍ വിളിക്കാവുന്നതും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി: 07903 823372 നമ്പരില്‍ ബന്ധപ്പെടുക.

യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

യുഎസില്‍ വെടിവയ്പ്പില്‍ വീണ്ടും മരണം. രണ്ട് കുട്ടികളാണ് തോക്കുധാരിയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ട്ടമായി.  സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോച്ചസ്റ്റര്‍ ഹില്‍സിലെ ബ്രൂക്ക്ലാന്‍ഡ്സ് പ്ലാസ സ്പ്ലാഷ് പാഡില്‍ നടന്ന വെടിവയ്പില്‍ പത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീടിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതായി ഓക്ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കല്‍ ബൗച്ചാര്‍ഡ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഓക്ലാന്‍ഡ് പൊലീസ് ഓഫീസര്‍ ഷെരീഫ് പറഞ്ഞു. 28 തവണ വെടിയുതിര്‍ത്ത പ്രതി പലതവണ തോക്ക് റീലോഡ് ചെയ്തുവെന്ന് ഷെരീഫ് പറഞ്ഞു.  വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണം നടന്ന സ്ഥലം നിയന്ത്രണ വിധേയമാക്കിയതായി റോച്ചസ്റ്റര്‍ ഹില്‍സ് മേയര്‍ ബ്രയാന്‍ കെ ബാര്‍നെറ്റ് പറഞ്ഞു. 2024ല്‍ മാത്രം ഇതുവരെ 215ലധികം വെടിവയ്പ്പുകളാണ് അമേരിക്കയില്‍ നടന്നത്.  

വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്

വാട്‌സ്ആപ്പ് ഓഡിയോ കോളില്‍ പുത്തന്‍ മാറ്റങ്ങള്‍ നേരത്തെ തന്നെ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത ഓഡിയോ കോളില്‍ മാത്രമല്ല വീഡിയോ കോളിലും മാറ്റങ്ങളാണ് വരുന്നത്. വാട്‌സ്ആപിന്റെ മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വീഡിയോകോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പെടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്‌സ്ആപ് അവതരിപ്പിച്ചത്. 2015 ലാണ് വാട്‌സ്ആപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ഗ്രൂപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പെടെ പലവിധ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്‌ക്‌ടോപ് ആപ്പില്‍ വാട്‌സ് ആപ് വീഡിയോ കോളില്‍ ഇനി ഒരേ സമയം കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. നേരത്തെ വിന്‍ഡോസ് ആപില്‍ 16 പേരെയും മാക് ഒഎസില്‍ 18 പേരെയുമാണ് വീഡിയോ കോളില്‍ അനുവദിച്ചിരുന്നത്. ഇത് 32 ആയി വര്‍ധിപ്പിച്ചു. മൊബൈല്‍ പ്ലാറ്റ് ഫോമില്‍ നേരത്തെ തന്നെ 32 പേര്‍ക്ക് വീഡിയോ കോളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ഗ്രൂപ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്‌ക്രീനില്‍ ആദ്യം കാണുന്ന സ്പീകര്‍ ഹൈലൈറ്റ് അപ്‌ഡേറ്റും കംപനി അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദത്തോടു കൂടി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാട്‌സ്ആപ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.  

കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചു? പുതിയ പഠനം പറയുന്നത് ഇങ്ങനെ

കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകരുടെ പഠനം. 1.8 ദശലക്ഷം സ്ത്രീകളുടെ ആഗോള മെറ്റാ അനാലിസിസ് പ്രകാരം കോവിഡ് വാക്‌സിനുകള്‍ ഗര്‍ഭിണികളില്‍ അണുബാധയ്ക്കുള്ള സാധ്യത 61% കുറയ്ക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷനും സിസേറിയനും ഉള്‍പ്പെടെയുള്ള ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നു. 2019 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. കോവിഡ് വൈറസ് ബാധയ്ക്ക് അധിക സാധ്യതയുള്ള ഗര്‍ഭിണികളില്‍ വാക്‌സിനേഷന്‍ ഫലപ്രദമായോ എന്ന് നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയായിരുന്നു പഠനം. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത ഒന്‍പതു ശതമാനം കുറഞ്ഞതായും ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ടെന്‍സിവ് ഡിസോര്‍ഡേഴ്‌സില്‍ 12 ശതമാനം കുറവും കണ്ടെത്തി. കൂടാതെ വാക്‌സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത എട്ട് ശതമാനമായി കുറഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു.

ഇനി നിങ്ങളുടെ നായ്ക്കള്‍ എന്തിനാണ് കുരയ്ക്കുന്നതെന്ന് മനസ്സിലാകും, പുതിയ എഐ സോഫ്റ്റ്വെയര്‍ സംവിധാനം പുറത്തിറങ്ങി

മനുഷ്യനോട് ഏറ്റവും അടുത്തിരിക്കുന്ന വളര്‍ത്തു മൃഗമാണ് നായകള്‍. പലപ്പോഴും പല രീതിയില്‍ മനുഷ്യനോട് ആശയവിനിമയം നടത്താന്‍ നായ നായയുടെ രീതിയില്‍ ശ്രമിക്കാറുണ്ട്. പക്ഷെ മനുഷ്യന് നായ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. ഇപ്പോഴിതാ അതിന് സഹായിക്കുന്ന ഒരു പുതിയ സംവിധാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായകള്‍ എന്തിനാണ് ഒച്ചവയ്ക്കുന്നതെന്നും മുരളുന്നതെന്നും എളുപ്പം മനസിലാക്കാന്‍ സാധിക്കുന്ന സംവിധാനമാണ് പുറത്തിറങ്ങുന്നത്. ഇതൊരു എഐ സോഫ്റ്റവെയര്‍ സംവിധാനമാണ്. വിവിധ രീതികളില്‍ കുരയ്ക്കുന്ന നായ്ക്കള്‍ എന്താണ് നമ്മോട് പറയാന്‍ ശ്രമിക്കുന്നത്. നായ്ക്കളുടെ കുരയും ശബ്ദങ്ങളും മനസ്സിലാക്കി അവര്‍ നമ്മോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നത് എന്തെന്നു തിരിച്ചറിയാന്‍ പണ്ടേ ശ്രമങ്ങളുണ്ടായിരുന്നു. ഡോഗ് വിസ്പറേഴ്സ് എന്നാണ് ഇതു ചെയ്യുന്ന ആളുകളെ പറയുന്നത്. എഐ സംവിധാനങ്ങളുപയോഗിച്ച് നായയുടെ ശബ്ദം വിലയിരുത്തി അവരുടെ ആശയവിനിമയം മനസ്സിലാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ കുര, മുരള്‍ച്ച, മോങ്ങല്‍ തുടങ്ങി വിവിധ ശബ്ദങ്ങള്‍ ഇവര്‍ റെക്കോര്‍ഡ് ചെയ്തു. 74 നായ്ക്കളെയാണ് ഇതിനായി ഇവര്‍ പരീക്ഷണത്തിന് വിധേയരാക്കിയത്. അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ കാണുന്നതു മുതല്‍ നായ്ക്കളുടെ ഉടമകള്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യത്തില്‍ വരെ നായ്ക്കള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എഐ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. നായകളുടെ ശബ്ദം വിലയിരുത്തി ഇവ ഏതുതരം നായ്ക്കളാണെന്നു മനസ്സിലാക്കാനും ഈ സോഫ്റ്റ്വെയറിനു സാധിച്ചു. ഇതില്‍ നിന്ന് 14 തരം നായ സംസാര രീതികള്‍ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. സന്തോഷം വരുമ്പോഴും , സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെയുള്ള നായ്ക്കളുടെ ശബ്ദങ്ങള്‍ ഇതിലുണ്ട്. നോണ്‍ ഹ്യൂമന്‍ കമ്യൂണിക്കേഷന്‍ അഥവാ മനുഷ്യേതര സംഭാഷണം മനസ്സിലാക്കാന്‍ എഐ എങ്ങനെ സഹായകമായേക്കാമെന്നതിന്റെ ഒരു നേര്‍ചിത്രമാണ് ഈ പഠനം.

Other News in this category

  • നിങ്ങളുടെ യുകെ വിസ 'ഇ വിസ'യിലേക്ക് ഇതുവരെ മാറിയില്ലേ? ഉടന്‍ മാറ്റിയില്ലെങ്കില്‍ രാജ്യത്ത് താമസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം; മറ്റ് നിയമപരമായ അവകാശങ്ങളും അനുകൂല്യങ്ങളും ഇതോടൊപ്പം ഇല്ലാതാകും
  • മലയാളി പ്രവാസികളുടെ എണ്ണം 22 ലക്ഷം, 18 ലക്ഷം നാട്ടിലേക്കു മടങ്ങി; കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ, കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി കുടിയേറ്റത്തില്‍ വന്‍ വര്‍ധന
  • മലയാളി നഴ്‌സിന് കാംബ്രിയയില്‍ ആകസ്മിക നിര്യാണം; രാമപുരം സ്വദേശിനി ഷൈനി ജോഷിയുടെ മരണം കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെ
  • ബെന്‍ഫ്‌ലീറ്റില്‍ നിന്ന് 15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി; അറിയിപ്പുമായി എസക്‌സ് പോലീസ്, പെണ്‍കുട്ടി ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനില്‍  ലണ്ടനിലേക്ക് യാത്ര ചെയ്തതായി പോലീസ് 
  • പണപ്പെരുപ്പം കുറയുന്നത് ഉപഭോക്താക്കളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുവെന്ന് ടെസ്‌കോ; മൂന്ന് മാസത്തിനുള്ളില്‍ വില്‍പ്പനയില്‍ 5 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി കമ്പനി
  • ഈസ്റ്റ് സസെക്‌സിലെ ജുത പള്ളിയില്‍ ചാവേര്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട നവ നാസി യുവാവിന് ജയില്‍; 19 കാരനില്‍ നിന്നും കണ്ടെത്തിയത് സിനഗോഗിന്റെ ബ്ലൂപ്രിന്റ്ും ബോംബ്, തോക്ക് നിര്‍മ്മാണ മാനുവലുകളും അടക്കമുള്ള തെളിവുകള്‍
  • ഇ.കോളി ബാക്ടീരിയ ബാധയ്‌ക്കെതിരെ മുന്‍കരുതല്‍; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന പ്രീ-പാക്ക്ഡ് സാന്‍ഡ്വിച്ചുകളും റാപ്പുകളും സലാഡുകളും നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നു
  • നാട്ടിലെ ലോണ്‍ തിരിച്ചടവും യുകെയിലെ നിത്യച്ചെലവുകളും താങ്ങാനാകുന്നില്ല; പഠനം അവതാളത്തിലാക്കി വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലിക്കിറങ്ങുന്നു, ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു
  • ഹാരി മേഗന്‍ ദമ്പതികള്‍ യുകെയില്‍ തീവ്ര വലതുപക്ഷ വാദികളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് ആരോപണം; സംരക്ഷണം തേടിയുള്ള നിയമ പോരാട്ടം പൊതുജന സഹതാപം കൂട്ടുമെന്ന് വിലയിരുത്തല്‍
  • റുവാണ്ട പദ്ധതി പൊളിഞ്ഞാലും പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ തലവേദന! തടവിലാക്കപ്പെട്ട ഡസന്‍ കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും
  • Most Read

    British Pathram Recommends