18
MAR 2021
THURSDAY
1 GBP =105.60 INR
1 USD =83.54 INR
1 EUR =89.29 INR
breaking news : ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം >>> ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും >>> സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ >>> പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ >>> ഇനി മുതല്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ >>>
Home >> TECHNOLOGY
വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാക്കാനുള്ള പുതിയ ഫീച്ചര്‍ വരുന്നു, ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം, ഫീച്ചര്‍ ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-05-23

വാട്‌സ്ആപ്പില്‍ ഇനി വരുന്നത് വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകുന്ന പുതിയ ഓപ്ഷന്‍. ഇനി മുതല്‍ അണ്‍റീഡ് മെസേജ് എന്ന രീതിയില്‍ സന്ദേശങ്ങള്‍ കെട്ടികിടക്കില്ലെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.

നിലവില്‍ വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ ചാറ്റ് ലിസ്റ്റില്‍ കാണുകയും അത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്യാറുണ്ട്. പക്ഷെ പുതിയ ഫീച്ചറിന്റെ വരവോടെ ഇനി കാര്യങ്ങള്‍ വേറെ രീതിയിലാകുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.

ഈ ഫീച്ചര്‍ ഓപ്ഷണല്‍ ആയിരിക്കും എന്നാണ് സൂചനകളില്‍ പറയുന്നത്. അതായത്, ഉപയോക്താവിന് വേണമെങ്കില്‍ ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാവുന്നതാണ്. ഈ ഫീച്ചര്‍ ഓണാക്കിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വാട്‌സ്ആപ്പ് തുറക്കുമ്‌ബോള്‍ നിലവിലുള്ള വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകും.

ദിവസം മുഴുവന്‍ ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഏറെ പ്രയോജനകരമാകും. വാട്‌സ്ആപില്‍ വരുന്ന അനാവശ്യ സന്ദേശങ്ങളും ഗ്രൂപ്പ് മെസേജുകളും കാരണം ചാറ്റ് ലിസ്റ്റ് നിറഞ്ഞു കവിഞ്ഞേക്കാം. ഗ്രൂപ്പ് ചാറ്റുകളില്‍ വായിക്കാത്ത സന്ദേശങ്ങളാണ് പലപ്പോഴും കൂടുതലുണ്ടാവുക. അവയില്‍ മിക്കതും പ്രാധാന്യമുള്ളതായിരിക്കില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ മെറ്റ തയ്യാറെടുക്കുന്നത്.

പുതിയ ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പ് ബീറ്റാ പതിപ്പില്‍ പരീക്ഷണത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും എപ്പോള്‍ ലഭ്യമാകുമെന്ന് കമ്ബനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെലിഗ്രാം മെസേജിംഗ് ആപ്ലിക്കേഷണില്‍ ഇത്തരമൊരു ഫീച്ചര്‍ നിലവിലുണ്ട്. നിശ്ചിത സമയം കഴിഞ്ഞ ശേഷം ഈ ചാറ്റുകളിലെ സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകും.

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതി ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും ഫാമിലി കൗണ്‍സിലറും ധ്യാന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ത്രിദിന ധ്യാനം 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, വിശുദ്ധിയില്‍ നയിക്കുന്നതിനും, ജീവിത സമ്മര്‍ദ്ദങ്ങള്‍, സാഹചര്യങ്ങള്‍, പ്രലോഭനങ്ങള്‍, സ്വാര്‍ത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്നേഹാനുഭവത്തിലും, ജീവിതത്തിലും വന്നേക്കാവുന്ന  ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തില്‍ ആല്മപരിശോധന ചെയ്യുവാനും അനുരഞ്ജത്തിനുമുള്ള അവസരമാവും ദമ്പതീ ധ്യാനത്തില്‍ സംജാതമാവുക. ദമ്പതീ ധ്യാന ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ഏവരെയും ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് തയ്യില്‍ - 07848808550  

സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ

പഴയ കാലഘട്ടത്തിലെ മലയാളം - തമിഴ് - ഹിന്ദി മെലടി ഗാനങ്ങളെ മാത്രം കോര്‍ത്തിണക്കികൊണ്ട് സ്റ്റോക് ഓണ്‍ ട്രെന്‍ഡിലെ, സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ എന്ന കൂട്ടായ്മ സംഘടിപ്പിച്ച അവരുടെ ആദ്യ സംരംഭമായ  'മധുരിക്കും ഓര്‍മകളെ' എന്ന സംഗീത സന്ധ്യ അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി. ചേസ്റ്റര്‍ട്ടന്‍ ഹാളില്‍ വച്ചു നടന്ന ഈ സംഗീതസന്ധ്യ, Stoke Music Foundation (SMF) ന്റെ Founder - Chairman അനില്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.പുതിയ പാട്ടുകളും ട്രെന്‍ഡിംഗ് സോങ്ങുകളും അരങ്ങുവാഴുന്ന ഈ കാലത്തു ഈ പ്രോഗ്രാം അതിന്റെ പ്രേക്ഷകര്‍ക്കു വ്യത്യസ്തമായൊരു അനുഭവമായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും മലയാളത്തനിമയുള്ള ആ ഗാനങ്ങളിലൂടെ മലയാളത്തിന്റെ മണ്ണിലേക്ക്, ആ ഗൃഹാതുരതയിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര സമ്മാനിച്ചു.

പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

കുഞ്ഞ് ജനിച്ച് ആറ് മാസം വരെ മുലപ്പാല്‍ കൊടുക്കേണ്ടത് കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം ആണ്. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കേണ്ട കാര്യത്തെ കുറിച്ചും കൊടുക്കേണ്ടത് ആവശ്യമാണോ എന്നതിനെ കുറിച്ചും ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ. പലപ്പോഴും അമ്മമാര്‍ പാല്‍ കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന്‍ ആണ് പശുവിന്‍ പാല്‍. എന്നാല്‍, ഇത് കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പാല്‍ ഒരു സമീകൃത ആഹാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന, ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകും. ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നിലാണ് ശ്വാസംമുട്ടല്‍. പല കുട്ടികളിലും പശുവിന്‍ പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന്‍ പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ അധികം കാലതാമസം വേണ്ട. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ ഇതിന്റെ കാര്യത്തില്‍ അല്‍പം ആക്കം കൂട്ടുകയേ ഉള്ളൂ. ഇത്തരത്തില്‍ പശുവിന്‍ പാലിന്റെ ഉപയോഗം കുട്ടികളില്‍ പല വിധത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപ്പോഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിലൂടെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാവുന്നതും. പശുവിന്‍ പാല്‍ ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. കൂടാതെ ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന്‍ പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന്‍ പാല്‍ കൊടുക്കുന്ന കുട്ടികളില്‍ പല വിധത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും.  

ഇനി മുതല്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും. 'ലോകത്തിലെ മുന്‍നിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയില്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാര്‍ജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്,' മെറ്റ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് മെറ്റ ആദ്യമായി മെറ്റാ എഐ പ്രഖ്യാപിച്ചത്, ഏപ്രില്‍ മുതല്‍, ഉപയോക്താക്കള്‍ക്ക് ലാമ 3 പയോഗിച്ച് നിര്‍മ്മിച്ച മെറ്റാ എഐയുടെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്. യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നിവയുള്‍പ്പെടെ 12 ലധികം രാജ്യങ്ങളില്‍ ചാറ്റ്ബോട്ട് സേവനം ലഭ്യമാണ്.

സലാം എയര്‍ ചെന്നൈ- മസ്‌ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും

സലാം എയര്‍ ചെന്നൈ- മസ്‌ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ 11നാണ് സര്‍വീസ് ആരംഭിക്കുക. രണ്ട് ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാവുക. മസ്‌ക്കറ്റില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക. ചെന്നൈയില്‍ നിന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മടക്ക യാത്രയും ഉണ്ടാകും. മസ്‌ക്കറ്റില്‍ നിന്ന് രാത്രി 11 മണിയ്ക്ക് പുറപ്പെടുന്ന വിമാനം ചെന്നൈയില്‍ വൈകിട്ട് 4.15ന് എത്തും. രാവിലെ 5മണിയ്ക്ക് ചെന്നൈയില്‍ നിന്നും മടങ്ങുന്ന വിമാനം രാവിലെ 7.25ന് മസ്‌ക്കറ്റിലെത്തും. ജൂലൈ രണ്ട് മുതല്‍ സലാം എയര്‍ ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട് ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഡല്‍ഹിയിലേക്കുള്ള സര്‍വീസ്. നേരത്തെ, കോഡ്ഷെയര്‍ പാര്‍ട്ണര്‍ഷിപ്പിലൂടെ സലാം എയര്‍ 1,750 യാത്രക്കാര്‍ക്ക് 56 സ്ഥലങ്ങളിലേക്ക് യാത്രയൊരുക്കിയിരുന്നു. മറ്റൊരു എയര്‍ലൈന്‍ നടത്തുന്ന വിമാനത്തില്‍ ഒരു എയര്‍ലൈന്‍ അതിന്റെ ഡിസൈനര്‍ കോഡ് സ്ഥാപിക്കുകയും യാത്രക്കായുള്ള ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്ന മാര്‍ക്കറ്റിങ് രീതിയാണ് കോഡ് ഷെയറിങ്ങ്. സലാം എയര്‍ ഇന്ത്യന്‍ സെക്ടറിലേക്ക് കഴിഞ്ഞ വര്‍ഷമാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നോ എന്നീ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് മസ്‌കത്തില്‍നിന്ന് നേരിട്ട് സര്‍വിസുകള്‍ നടത്തുന്നുണ്ട്.

Other News in this category

  • ഇനി മുതല്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
  • ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു
  • ചാറ്റിലെ മെസേജ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തി, ആപ്പിളിനെതിരെ കേസുമായി ബ്രിട്ടീഷ് വ്യവസായി
  • വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം
  • വാട്‌സ്ആപ്പില്‍ ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടണ്ട, റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാം വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാനും സാധിക്കും
  • വാട്‌സ്ആപ്പില്‍ ഇനി മികച്ച ക്വാളിറ്റി ചിത്രങ്ങളും എളുപ്പത്തില്‍ പങ്കുവയ്ക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ
  • വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍, ഇനി ഉപയോക്താക്കള്‍ക്ക് ശബ്ദ സന്ദേശം പകര്‍ത്താന്‍ കഴിയും
  • വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്
  • ഇനി വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി മികച്ചതായി മാറും, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • ഫോണ്‍ മെമ്മറിയിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, ഗൂഗിള്‍ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് ഇനി ആളുകള്‍ക്ക് എഡിറ്റ് ചെയ്യാന്‍ സാധിക്കും
  • Most Read

    British Pathram Recommends