18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട് കെയ്റ്റ്; വെയില്‍സ് രാജകുമാരിയെ സ്വാഗതം ചെയ്ത് സുനകും കീര്‍ സ്റ്റാര്‍മറും >>> എന്‍എച്ച്എസിന്റെ ശനിദശ ലേബര്‍ പാര്‍ട്ടി വന്നാലും മാറില്ല; ചിലവ് ചുരുക്കലും സാമ്പത്തിക മാന്ദ്യവും ഏത് പാര്‍ട്ടി ഭാരിച്ചാലും എന്‍എച്ച്എസ്സിനെ ശ്വാസംമുട്ടിക്കുമെന്ന് വിദഗ്ധര്‍ >>> കെട്ട് അഴിഞ്ഞത്തി ആളുകള്‍ക്കിടയില്‍ പാഞ്ഞ പശുവിനെ ബോധപൂര്‍വ്വം കാര്‍ ഇടിപ്പിച്ചു; സറേ പോലീസ് വിവാദത്തില്‍, അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഹോം സെക്രട്ടറി >>> സ്വതന്ത്രയായ പക്ഷിയെപ്പോലെ അവൾ പറന്നുനടന്നു… കഴുകൻ കണ്ണുകളിൽ പെടുംമുമ്പ് രക്ഷകരായി മലയാളി യുവാക്കൾ! എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ >>> ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും >>>
Home >> BUSINESS
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് ജീവനക്കാര്‍ക്ക് സമ്മാനം, എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

സ്വന്തം ലേഖകൻ

Story Dated: 2024-05-23

കഴിഞ്ഞ വര്‍ഷത്തെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് സിംഗപ്പൂര്‍ വിമാനക്കമ്പനിയെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് പിന്നാലെ ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി വിമാന കമ്പനി. ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ ആണ് കമ്പനിയുടെ തീരുമാനം. ആറാം തവണയാണ് കമ്പനി ഈ നേട്ടം. 

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക ലാഭം ലഭിച്ചതിന് ശേഷമാണ് ഈ തീരുമാനം. മേയ് 15ന് 1.98 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം. ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും. കരസ്ഥമാക്കുന്നത്.

ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവാര്‍ഡെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോഹ് ചൂന്‍ ഫോംഗ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നും കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരാന്‍ ടീമിന്റെ ആത്മവിശ്വാസം തങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം എമിറേറ്റ്സ് ഗ്രൂപ്പ് സ്റ്റാഫിനു നന്ദി പറഞ്ഞു. തന്റെ കത്തില്‍, അവരുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു, ''ഞങ്ങളുടെ കൂട്ടായ അഭിലാഷങ്ങളെ ശക്തിപ്പെടുത്തുന്നതിനും അവ നേടിയതിനും, 20 ആഴ്ചത്തെ ലാഭ വിഹിതത്തിന്റെ ഓരോ ദിര്‍ഹത്തിനും നിങ്ങള്‍ അര്‍ഹരാണ്'', അദ്ദേഹം പറഞ്ഞു കഴിഞ്ഞ വര്‍ഷം എമിറേറ്റിന്റെയും ഡിനാറ്റയുടെയും ശ്രദ്ധേയമായ ലാഭവും വില്‍പ്പനയും മെച്ചപ്പെടുത്തിയതോടെ, ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള തൊഴില്‍ 10% വര്‍ധിച്ച് 112,406 ആയി.

More Latest News

ഓഫീസില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈയില്‍ എത്ര പണമുണ്ടെന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തണം: ഉത്തരവുമായി  പൊതു ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍ക്കുലര്‍. പൊതു ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാവുന്ന സമയം അവരുടെ പക്കല്‍ എത്ര തുകയുണ്ടെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്നുമുള്ള വിവരങ്ങള്‍ ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഇക്കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ അന്ത്യശാസന സര്‍ക്കുലര്‍ കീറിയും കത്തിച്ചും പ്രതിഷേധം; എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവിട്ടുകുട്ടയിലിട്ടു,  തൃപ്പൂണിത്തുറയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കുലര്‍ കീറിയും കത്തിച്ചും വിശ്വാസികള്‍ പ്രതിഷേധിച്ചു. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കി പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവസ്യപ്പെട്ടാണ് പ്രതിഷേധം. അടുത്ത മാസം 3 മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വിയിക്കാനായിരുന്നു നര്‍ദേശം. ഞായറാഴ്ച രാവിലെ പള്ളികളുടെ മുന്നില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. വിശ്വാസികളും നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവിട്ടുകുട്ടയിലിട്ടു. തൃപ്പൂണിത്തുറ ഫെറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു. പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കിയിട്ടില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കുവൈറ്റ് തീപ്പിടിത്തം; നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 8 ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെ 4 വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എന്‍ബിടിസി ഡയറക്ടര്‍

കുവൈതിലെ മാംഗെഫിലെ ക്യാംപില്‍ ബുധനാഴ്ച പുലര്‍ചെയുണ്ടായ തീപ്പിടിത്തത്തില്‍ 49 ജീവനക്കാര്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം. മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും കംപനി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ നാലുവര്‍ഷത്തെ ശമ്ബളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെജി എബ്രഹാമിന്റെ വാക്കുകള്‍: തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതര്‍ അറിയിച്ചത്. കംപനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല. ഗ്യാസ് സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അത് കുവൈത് പൊലീസിന്റെ റിപോര്‍ടില്‍ പരാമര്‍ശിക്കേണ്ടതായിരുന്നു. ജീവനക്കാര്‍ക്ക് എയര്‍കണ്ടിഷന്‍ ചെയ്ത ഫ് ളാറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ 32 ഫ് ളാറ്റുകള്‍ കംപനിക്കുണ്ട്. ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാനും വിളമ്ബാനും പ്രത്യേക ജീവനക്കാരെ ഏര്‍പ്പെടുത്തിയിരുന്നു. മുറികളില്‍ പാചകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്- എന്നും കെജി എബ്രഹാം പറഞ്ഞു. 

കര്‍ശന നിലപാടുകള്‍ സ്വീകരിച്ചത് ബി.ജെ.പി.ക്ക് രാഷ്ടീയമായി ഗുണംചെയ്തു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം

സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന സൂചനലഭിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് നിര്‍ത്തിവെച്ചിരുന്ന നടപടികള്‍ ഗവര്‍ണറും പുനരാരംഭിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പട്ടെ പരാതികളിലും വി.സി.മാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിങ്ങിന് രാജ്ഭവന്‍ തീയതി നിശ്ചയിച്ചു. മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സര്‍ക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിര്‍ത്തിയും ഗവര്‍ണര്‍ സമ്മര്‍ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചു. കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ 'കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്' ഗുണപരമായി എന്നാണ് വിലയിരുത്തല്‍.

ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും

മോഹന്‍ജി ഫൗണ്ടേഷനുമായി ചേര്‍ന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദി ലണ്ടനില്‍ പണികഴിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024 'ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും. ലണ്ടനില്‍ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാന്‍ ഒരുങ്ങുന്നത്. ആധുനിക സാമൂഹത്തില്‍ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹന്‍ജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകര്‍ഷണം. പ്രഭാഷണം കൂടാതെ എല്‍എച്ച്എ സംഘാംഗങ്ങള്‍ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എല്‍എച്ച്എ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന, കോള്‍ചെസ്റ്റര്‍ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താര്‍ച്ചന, കലാകാരന്‍ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചര്‍ നേതൃത്വം നല്‍കുന്ന 'ദക്ഷിണ യുകെ'യുടെ നൃത്തശില്‍പം, യുകെയിലെ അനുഗ്രഹീത നര്‍ത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തില്‍ അരങ്ങേറുന്ന നൃത്താര്‍ച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായര്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പം, അപ്സരമന്ധൂസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂര്‍ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തില്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികള്‍. കേരളത്തിന്റെ തനത് ക്ഷേത്രകലകളില്‍ ഒന്നായ സോപാന സംഗീത മേഖലയില്‍ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹന്‍ജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും. ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടന്‍ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹന്‍ജി ഫൗണ്ടേഷനോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Suresh Babu: 07828137478 Vinod Nair : 07782146185  Ganesh Sivan : 07405513236  Geetha Hari: 07789776536 സ്ഥലത്തിന്റെ വിലാസംGreenshaw High School, Grennell Road, Sutton, SM1 3DY

Other News in this category

  • ഇനി നിങ്ങളുടെ നായ്ക്കള്‍ എന്തിനാണ് കുരയ്ക്കുന്നതെന്ന് മനസ്സിലാകും, പുതിയ എഐ സോഫ്റ്റ്വെയര്‍ സംവിധാനം പുറത്തിറങ്ങി
  • ബക്രീദിന് നാട്ടിലേക്ക് വരുന്നവര്‍ക്ക് തിരിച്ചടിയായി വിമാനനിരക്കുകള്‍, ഉയര്‍ന്ന നിരക്കിനൊപ്പം യാത്രയും വൈകും
  • രാജ്യത്ത് മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാന്‍ ടെലികോം റെഗുലേറ്ററി, ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഇത് ബാധകം
  • കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകള്‍ ലോക്ക് ചെയ്യാം, ഫെയര്‍ ലോക്ക് സേവനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും, പുതിയ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്
  • ഒരു ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം കോഴിക്കോട് അരയിടത്തുപാലത്ത്
  • ഗൂഗിള്‍ പേ വഴി അറിയാതെ പണം മാറ്റൊരാള്‍ക്ക് അയച്ചോ? ഇതാ ഈ വഴി ഓര്‍ത്തുവയ്ക്കുക!!!
  • ടെക്ക് ലോകത്ത് ഞെട്ടലുണ്ടാക്കി ഗൂഗിളില്‍ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടല്‍, പിരിച്ചുവിട്ടത് ആയിരത്തിലധികം തൊഴിലാളികളെ
  • യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ, ഉപയോക്താക്കള്‍ക്ക് ഇതൊരു മെച്ചപ്പെട്ട സേവനം
  • ഇനി മാഗി മസാല കപ്പില്‍ ഭക്ഷ്യയോഗ്യമായ ഫോര്‍ക്കും, ഗോതമ്പ് പൊടിയില്‍ നിര്‍മിച്ചിരിക്കുന്ന ഫോര്‍ക്ക് ആസ്വദിച്ച് കഴിക്കാമെന്ന് മാഗി
  • Most Read

    British Pathram Recommends